1 GBP = 91.00 INR                       

BREAKING NEWS

തമിഴ്നാട്ടിലെ സാധാരണ കുടുംബത്തില്‍ ജനിച്ചു; സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞതോടെ പിതാവിന്റെ ശത്രുവായി; ജേര്‍ണലിസം പഠിച്ച് ബിബിസിയിലും ഇന്ത്യന്‍ എക്സ്പ്രസിലും ജോലി ചെയ്ത് പകരം വീട്ടി; ബിജെപിയും എഐഎഡിഎംകെയും പരീക്ഷിച്ച് കോണ്‍ഗ്രസില്‍ എത്തി; രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്‍പര്യപ്രകാരം മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാക്കി ഉയര്‍ത്തിയ അപ്സരാ റെഢിയുടെ കഥ

Britishmalayali
kz´wteJI³

ക്കഴിഞ്ഞ ജനുവരി എട്ടിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്റെ വനിതാ വിഭാഗമായ ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസിന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ അപ്സര റെഢിയെ നിയമിച്ചത് വന്‍ സംഭവമായിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ഇത്രയും ഉന്നത സ്ഥാനത്തെത്തുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡറായിരിക്കുകയാണ് അപ്സര. എന്നാല്‍ ഇതിലും സംഭവബഹുലവും നാടകീയവുമായ ഒരു ജീവിതത്തിനുടമയാണ് ഈ ആക്ടിവിസ്റ്റ്. തമിഴ്നാട്ടിലെ സാധാരണ കുടുംബത്തില്‍ ജനിച്ച അപ്സര താന്‍  സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞതോടെ പിതാവിന്റെ ശത്രുവായിത്തീരുകയായിരുന്നു.

തുടര്‍ന്ന് ജേര്‍ണലിസം പഠിച്ച് ബിബിസി, ഇന്ത്യന്‍ എക്സ്പ്രസ്, ദി ഹിന്ദു, ഡെക്കാന്‍ ക്രോണിക്കിള്‍ തുടങ്ങിവയില്‍ ജോലി ചെയ്ത് പകരം വീട്ടാനും ഈ ആക്ടിവിസ്റ്റ് മറന്നില്ല. പിന്നീട് രാഷ്ട്രീയത്തിലായിരുന്നു അപ്സര തന്റെ ശേഷി പരീക്ഷിച്ചത്. ഇതിന്റെ ഭാഗമായി ആദ്യം ബിജെപിയും എഐഎഡിഎംകെയും പരീക്ഷിച്ച് പിന്നീട് കോണ്‍ഗ്രസില്‍ എത്തുകയായിരുന്നു. അധികം വൈകാതെ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്‍പര്യപ്രകാരം മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാക്കി അപ്സരക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.

തമിഴ്നാട്ടിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്നതിന്റെ എല്ലാ വിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നയാളാണ് താനെന്ന് അപ്സര ഓര്‍മിക്കുന്നു. ആണ്‍കുട്ടിയായി വളര്‍ന്ന് തുടങ്ങിയ ട്രാന്‍സിഷന്‍ സംഭവിക്കുന്നുവെന്ന് അമ്മയോടാണ് ആദ്യം അപ്സര തുറന്ന് പറഞ്ഞത്. തന്നിലെ സ്ത്രീത്വം തിരിച്ചറിഞ്ഞ് തുടങ്ങിയതോടെ അമ്മ അതിനെ അംഗീകരിച്ചിരുന്നുവെങ്കിലും പിതാവിനും സഹോദരനും ഇത് അംഗീകരിക്കാനായില്ലെന്നും അവര്‍ തന്നെ ശത്രുവായി കണ്ടിരുന്നുവെന്നും അപ്സര വേദനയോടെ വെളിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി പല ബന്ധുക്കളും തന്നെ ചടങ്ങുകളില്‍ നിന്നും അകറ്റി നിര്‍ത്താറുണ്ടായിരുന്നുവെന്നും അപ്സര ഓര്‍ക്കുന്നു. എന്നാല്‍ ജീവിതത്തിലെ ഇത്തരം ദുരനുഭവങ്ങള്‍ തന്റെ മനസിനെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അപ്സര പറയുന്നു. തനിക്ക് ലഭിച്ച പുതിയ സ്ഥാനത്തിരുന്ന് കൊണ്ട് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും അപ്സര ഉറപ്പേകുന്നു.

അജയ് റെഢിയെന്നാണ് അപ്സരയുടെ ആദ്യത്തെ പേര്. മൊണാഷ് യൂണിവേഴ്സിറ്റിയില്‍ നിന്നും അപ്സര ജേര്‍ണലിസത്തില്‍ നിന്നും ബിഎ ഡിഗ്രി നേടിയിരുന്നു. തുടര്‍ന്ന് ലണ്ടനിലെ സിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്നും ബ്രോഡ്കാസ്റ്റിംഗില്‍ അവര്‍ എംഎ നേടുകയും ചെയ്തു. മോണാഷ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്ത് ഓവര്‍സീസ് സ്റ്റുഡന്റ്സ് സര്‍വീസിന്റെ പ്രസിഡന്റായി അപ്സര പ്രവര്‍ത്തിച്ചിരുന്നത്. ലണ്ടനിലെ കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റിലും അപ്സര ജോലി ചെയ്തിരുന്നു. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി നിരവധി കോളങ്ങള്‍ അവര്‍ വിവിധ പ്രസിദ്ധീകരണങ്ങളിലായി എഴുതിയിരുന്നു.

അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, എ.ആര്‍.റഹ്മാന്‍ തുടങ്ങിയ നിരവധി സെലിബ്രിറ്റികളെ അപ്സര ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. സുനാമിയുണ്ടായ സമയത്ത് ശ്രീലങ്ക, ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നും അവര്‍ ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പുറമെ തമിഴ്നാട്ടില്‍ ഒരു ടെലിവിഷന്‍ ഷോയും അപ്സര ചെയ്തിരുന്നു. മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഒരു മീഡിയ അഡൈ്വസറായും ഇവര്‍ സേവനമനുഷ്ഠിച്ചു. മാഡ്രിഡിലെ യൂറോപ്യന്‍ പാര്‍ലിമെന്റ് സെഷന്‍, ദി വേള്‍ഡ് പ്രൈഡ് സമ്മിറ്റ്, യൂണിസെഫ്, ഗോല്‍ഡ്മാന്‍ സാക്സ്, നാസ്‌കോം, പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഇവര്‍ സംസാരിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category