1 GBP = 86.90 INR                       

BREAKING NEWS

മുത്തച്ഛനും അച്ഛനും ജോലി പൂണെയിലായപ്പോള്‍ എറണാകുളം സ്വദേശി ജനിച്ചതും വളര്‍ന്നതും പൂണെയില്‍; സൈന്യത്തില്‍ ചേര്‍ന്നത് 21ാം വയസ്സിലും; ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി മേജര്‍ക്ക് ആദരമര്‍പ്പിച്ച് സൈന്യം; 40 ദിവസത്തെ അവധി കഴിഞ്ഞ് ശശിധരന്‍ നായര്‍ തിരിച്ചെത്തിയത് ഒരാഴ്ച മുന്‍പ് മാത്രം

Britishmalayali
kz´wteJI³

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയോടു ചേര്‍ന്നു പാക്ക് ഭീകരര്‍ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ചത് മലയാളിയായ മേജര്‍ ശശിധരന്‍ വി. നായരും (33), ബംഗാള്‍ സ്വദേശിയായ റൈഫിള്‍മാന്‍ ജീവന്‍ ഗുരുങ്ങും (24). എറണാകുളം ജില്ലയിലെ നെടുമ്പാശേരി ചെങ്ങമനാട് ചുള്ളിക്കാട്ട് പരേതനായ വിജയന്‍ നായരുടെയും പൊയ്ക്കാട്ടുശേരി മായാട്ട് ലതയുടെയും മകനായ ശശിധരന്‍ നായര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം 40 ദിവസത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തിയത് കഴിഞ്ഞയാഴ്ചയാണ്.

സംസ്‌കാരം ഇന്നു രാവിലെ 9ന് പുണെ നവിപേഠ് അല്‍കാ ടാക്കീസിനടുത്തുള്ള വൈകുണ്ഠ് ശ്മശാനത്തില്‍ നടത്തും. ഇന്നലെ വൈകുന്നേരമാണ് മൃതദേഹം പൂണെയില്‍ എത്തിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും സൈനികരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അനുശോചനം രേഖപ്പെടുത്തി.

മേജര്‍ ശശിധരന്‍ വി നായര്‍ക്ക് ആദരമര്‍പ്പിച്ച് സൈന്യം. ജമ്മു എയര്‍പോര്‍ട്ടില്‍ വച്ച് സൈനിക ഉദ്യോഗസ്ഥര്‍ വീരചരമം പ്രാപിച്ച ശശിധരന്‍ വി നായര്‍ക്ക് അന്തിമ ഉപചാരങ്ങള്‍ അര്‍പ്പിച്ചു. 2/11 ഗൂര്‍ഖാ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്ന ശശിധരന്‍ വി നായര്‍ വെള്ളിയാഴ്ച നിയന്ത്രണരേഖയ്ക്കടുത്ത് ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടത്.

പ്രദേശത്ത് പട്രോളിങ് നടത്തുന്ന സൈനികരെ ലക്ഷ്യമാക്കി സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിത്തെറിച്ചത്. പട്രോളിംഗിനിടെ സൈനികര്‍ അബദ്ധത്തില്‍ ഇതില്‍ ചവിട്ടുകയായിരുന്നു. പരിക്കേറ്റ ഉടനെ തന്നെ മേജറേയും സൈനികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സക്കിടെ മരിക്കുകയായിരുന്നു.

റെയില്‍വേ ജീവനക്കാരനായിരുന്ന മുത്തച്ഛന്‍ ഭാസ്‌കരന്‍ നായര്‍ പുണെയില്‍ സ്ഥിരതാമസമാക്കിയതിനാല്‍ ശശി ജനിച്ചു വളര്‍ന്നതു പുണെയിലായിരുന്നു. പിതാവ് വിജയന്‍ നായരും റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. 2007 ഡിസംബറിലാണു കരസേനയില്‍ ചേര്‍ന്ന് ഗൂര്‍ഖാ റൈഫിള്‍സിന്റെ ഭാഗമായത്. പുണെ സ്വദേശി തൃപ്തിയുമായുള്ള വിവാഹം 6 വര്‍ഷം മുന്‍പായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category