1 GBP = 86.90 INR                       

BREAKING NEWS

അകമണ്ണില്‍ ചതഞ്ഞരഞ്ഞ് തീര്‍ന്നത് രണ്ട് കുരുന്നുകളും അവരുടെ അമ്മയും നാത്തൂനും മകളും അടക്കം ഒരു കുടുംബത്തിലെ ആറു പേര്‍; എതിരെ വന്ന ബസ് കാണാതെ ടിപ്പര്‍ ലോറിയെ അമിത വേഗത്തില്‍ ഓവര്‍ടേക്ക് ചെയ്തത് ദുരന്തകാരണമായി; ബസിനിടയിലേക്ക് ഇടിച്ചു കയറിയ കാറില്‍ നിന്നും പുറത്തേക്ക് തെറിച്ചത് ചോരയും മാംസകഷ്ണങ്ങളും; ചാമുണ്ഡേശ്വരിയെ കണ്ടിട്ടുള്ള യാത്ര കൊടിയ ദുരന്തമായപ്പോള്‍ ദുബായില്‍ ഇരുന്ന് മനോജ് അലറി വിളിച്ചു; ഇന്നലെ നടന്നത് എംസി റോഡ് കണ്ട ദാരുണ അപകടങ്ങളില്‍ ഒന്ന്

Britishmalayali
kz´wteJI³

ആയൂര്‍: എംസി റോഡ് ഇന്നേവരെ കണ്ട ഏറ്റവും ദാരുണമായ അപകടങ്ങളില്‍ ഒന്നായിരുന്നു ഇന്നലെ സംഭവിച്ചത്. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച വലിയ ശബ്ദംകേട്ട് അപകടസ്ഥലത്തേക്കു ഓടിയെത്തിയവര്‍ കാറിനുള്ളില്‍ രക്തവും മാംസാവശിഷ്ടങ്ങളും കണ്ടു ഞെട്ടി. സമീപവാസികള്‍ ഒന്നു പകച്ചു പോയി. അതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. കാറിന്റെ പകുതിയോളം ഭാഗം ബസിനടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് 1.15ന് എംസി റോഡില്‍ ആയൂര്‍ അകമണ്‍ ഭാഗത്തായിരുന്നു അപകടം. നേര്‍ക്കു നേരെയുള്ള ഇടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

പത്തനംതിട്ട കവിയൂര്‍ പടിഞ്ഞാറ്റുശേരി മണ്ണാക്കുന്നില്‍ മനോജിന്റെ ഭാര്യ സ്മിത (34), മകന്‍ അഭിനജ് (8), മകള്‍ ഹര്‍ഷ (4), മനോജിന്റെ സഹോദരിയും വടശേരിക്കര തലച്ചിറ ഏറം കൈലാസ് ഭവനില്‍ ഡി.സുരേഷ്‌കുമാറിന്റെ ഭാര്യയുമായ മിനി (48), മകള്‍ അഞ്ജന (21), സ്മിതയുടെ സഹോദരന്‍ ചെങ്ങന്നൂര്‍ ആലാ കോണത്തേത്ത് വീട്ടില്‍ സുദര്‍ശന്റെ മകന്‍ എ.എസ്. അരുണ്‍ (ചന്തു 23) എന്നിവരാണു മരിച്ചത്. കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച കാര്‍ ഓടിച്ചിരുന്നത് അരുണാണ്. കാറിന്റെ പകുതിയോളം ബസിന്റെ മുന്‍വശത്ത് ഇടിച്ചുകയറിയ നിലയിലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണു യാത്രക്കാരെ പുറത്തെടുത്തത്.

സമീപത്തെ വര്‍ക്ക്ഷോപ്പില്‍നിന്നു കൊണ്ടുവന്ന ഇരുമ്പു ലിവറും മറ്റും ഉപയോഗിച്ചു കാര്‍ പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. സമീപത്തെ വര്‍ക്ക്ഷോപ് തൊഴിലാളികളും വ്യാപാരികളും മോട്ടോര്‍ തൊഴിലാളികളുമാണു രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം ഓടിയെത്തിയത്. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഏറെനേരം ഗതാഗത തടസവും ഉണ്ടായി. കാറിലുണ്ടായിരുന്നവരെ പൊലീസ് ജീപ്പിലും ആംബുലന്‍സുകളിലുമായാണ് ആശുപത്രികളില്‍ എത്തിച്ചത്. അപകടത്തില്‍ തകര്‍ന്ന കാര്‍ ക്രെയിന്‍ ഉപയോഗിച്ചാണു മാറ്റിയത്.


തിരുവനന്തപുരം കരിക്കകം ചാമുണ്ഡി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. കട്ടപ്പനയില്‍ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ ബസില്‍ കാര്‍ ഇടിക്കുകയായിരുന്നു. അഭിനജ് തിരുവല്ല എസ്സിഎസ് സ്‌കൂളില്‍ മൂന്നാം ക്ലാസിലെയും ഹര്‍ഷ കവിയൂര്‍ എന്‍എസ്എസ് സ്‌കൂളില്‍ പ്രീ പ്രൈമറി ക്ലാസിലെയും വിദ്യാര്‍ത്ഥികളാണ്. ഇവരുടെ പിതാവ് മനോജ് ദുബായിലാണ്. മരണ വാര്‍ത്ത ഉള്‍ക്കൊള്ളാനാവാത്ത മനോജിനെ വിദേശത്തെ കൂട്ടുകാര്‍ ഏറെ പാടുപെട്ടാണ് പിടിച്ചു നിര്‍ത്തിയത്.

റാന്നി സെന്റ് തോമസ് കോളജില്‍ മൂന്നാം വര്‍ഷ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ത്ഥിനിയാണ് അഞ്ജന. മാതാവ്: രജനി. സഹോദരി: ആതിര. കാറിലുണ്ടായിരുന്നവരുടെ കൈവശമുണ്ടായിരുന്ന രേഖകളും മൊബൈല്‍ ഫോണുകളിലേക്കുവന്ന വിളികളുമാണ് അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാന്‍ സഹായകമായത്. കാറില്‍ നിന്നു മിനിയുടെ ആധാര്‍, അഞ്ജനയുടെ ഡ്രൈവിങ് ലൈസന്‍സ്, അരുണിന്റെ ആധാര്‍ എന്നിവ ലഭിച്ചു. ആധാറിലെ വിലാസം മനസിലാക്കിയ പൊലീസ് വടശ്ശേരിക്കര പൊലീസിനെ ബന്ധപ്പെടുകയും ചെയ്തു.

എന്തു കാര്യത്തിനും ഓടിയെത്തുമായിരുന്ന ചന്തു ഇനി ഇല്ലെന്നറിഞ്ഞു തകര്‍ന്നു നില്‍ക്കുകയാണു കൂട്ടുകാര്‍. വീടിന്റെ ഏക ആശ്രയമായിരുന്നു അരുണ്‍. ഇടയ്ക്കു കുറെനാള്‍ വാഹനഷോറൂമിലും ജോലിനോക്കി. ഡ്രൈവിങ്ങിനു പുറമെ സമയം കിട്ടുമ്പോഴൊക്കെ കേറ്ററിങ് സര്‍വീസുകാര്‍ക്കൊപ്പവും ജോലിക്കു പോയി. പിതൃസഹോദരി സ്മിതയ്ക്കും കുടുംബത്തിനുമൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങവെയാണ് അപകടം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category