1 GBP = 91.10 INR                       

BREAKING NEWS

ടിക് ടോക്ക് വീഡിയോകള്‍ ചെയ്തത് ടൈംപാസിനായി മാത്രം; വൈറലായത് പോട്ടെ സാക്ഷാല്‍ കളക്ടര്‍ ബ്രോ അത് ഷെയര്‍ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതുമില്ല; അമേരിക്കയില്‍ നഴ്സിങ് വിദ്യാര്‍ത്ഥിയായ തൃശ്ശൂര്‍ സ്വദേശിക്ക് മോഹം സിനിമ നടനാകാനും; ബാഹുബലിയിലെ വരികള്‍ക്ക് ഇങ്ങനെയും ഒരു അര്‍ത്ഥമുണ്ടെന്ന് അറിഞ്ഞിട്ടുമില്ല വരികള്‍ സ്വന്തവുമല്ല; ടിക് ടോകിലെ പുതു താരം ആല്‍വിന്‍ ഇമ്മട്ടിക്ക് പറയാനുള്ളത്

Britishmalayali
kz´wteJI³

ല്‍വിന്‍ ഇമ്മട്ടിയെ ഓര്‍മ്മയില്ലെ, രണ്ട് ദിവസം മുന്‍പ് നമ്മുടെ സ്വന്തം കളക്ടര്‍ ബ്രോ വരെ ഷെയര്‍ ചെയ്ത് ടിക് ടോക്ക് വീഡിയോയിലെ നായകന്‍. ടിക്ടോക്കിലെ ഇപ്പോഴത്തെ താരം ആല്‍വിന്‍ ഇമ്മട്ടിയാണ്. കക്ഷിയെ വൈറല്‍ ആക്കിയത് കലക്ടര്‍ ബ്രോ പ്രശാന്ത് ഐഎഎസും. ബാഹുബലിയിലെ ധീവര... എന്ന് തുടങ്ങുന്ന ഗാനത്തിന്റെ നമ്മള്‍ സ്വപ്നത്തില്‍ പോലും കാണാത്ത മലയാളം വരികളുമായി ടിക്ടോക്കില്‍ എത്തിയ ആല്‍വിനെ കലക്ടര്‍ ബ്രോ സ്വന്തം എഫ്ബി വഴി ഷെയര്‍ ചെയ്തു. ഹര്‍ത്താലിന്റെ കാര്യത്തില്‍ മലയാളികള്‍ സ്വീകച്ചിരിക്കുന്ന സമീപനത്തെപ്പറ്റി പറഞ്ഞു, ആര് എന്ത് പറഞ്ഞാലും നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതേ ചിലര്‍ കേള്‍ക്കൂ. മനസ്സിലാക്കൂ... എന്ന് കലക്ടര്‍ ബ്രോ കുറിച്ചപ്പോള്‍ കൂടെ ഉദാഹരണമായി ചേര്‍ത്തത് ആല്‍വിന്‍ ഇമ്മട്ടി ചെയ്ത ധീവര എന്ന ഗാനത്തിന്റെ ടിക് ടോക് വീഡിയോ ആയിരുന്നു.

ഇത്രയും വലിയ ഫിലോസഫി ഇത്രയും ലളിതമായി പറഞ്ഞ് തന്ന ആല്‍വിന്‍ ഇമ്മട്ടിക്ക് അഭിനന്ദനം എന്ന് കലക്ടര്‍ കുറിക്കുക കൂടി ചെയ്തപ്പോള്‍ ആല്‍വിന്‍ കമന്റ് രൂപത്തില്‍ അഭിനയം മാത്രമേ എന്റേതുള്ളൂ വരികള്‍ മറ്റാരുടെയോ ആണ് എന്നറിയിച്ചു. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ മൂന്നാം സെമസ്റ്റര്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിയാണ് ആല്‍വിന്‍. നാട്ടില്‍ തൃശൂര്‍ സ്വദേശിയാണ് ആല്‍വിന്‍. കഴിഞ്ഞ ഒരു വര്‍ഷമായി ടിക് ടോക്കില്‍ സജീവമായ ആല്‍വിന് നടന്നതൊക്കെയും ഒരത്ഭുതം എന്നെ വിശ്വസിക്കാന്‍ കഴിയുന്നുള്ളൂ.

''നേരമ്പോക്കിന് വേണ്ടി ഇടക്കിടക്കു ടിക് ടോക്ക് വീഡിയോകള്‍ ചെയ്യാറുണ്ട്. എന്നാല്‍ വൈറല്‍ ആയി മാറിയത് ഇപ്പോഴാണ്. കലക്ടര്‍ ബ്രോയുടെ ഒരു ആരാധകനാണ് ഞാന്‍. അതുകൊണ്ട് തന്നെ അദ്ദേഹം എന്റെ വീഡിയോ ഷെയര്‍ ചെയ്തുകണ്ടപ്പോള്‍ വലിയ സന്തോഷമായി. ഇവിടെ സൗത്ത് ഫ്ളോറിഡ മുഴുവന്‍ ഞാന്‍ ഇപ്പോള്‍ താരമായി മാറിയിരിക്കുകയാണ്. ഇവിടുത്തെ മലയാളികളുടെ കടുത്ത പിന്തുണയുണ്ട്. നാട്ടിലും എല്ലാവരും തികഞ്ഞ പ്രോത്സാഹനമാണ്. ഭാവിയില്‍ സിനിമയില്‍ കയറണം എന്നാണ് ആഗ്രഹം. അഭിനയ മോഹിയായതിനാലാണ് ഇത്തരത്തില്‍ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത്. അതിനെല്ലാം മികച്ച പ്രതികരണം ലഭിക്കുന്നു എന്നതില്‍ സന്തോഷം'' ആല്‍വിന്‍ ഇമ്മട്ടി പറയുന്നു.

പഠനശേഷം സിനിമ മോഹം വളരെ ഗൗരവമായി മുന്നോട്ട് കൊണ്ട് പോകാനാണ് ആല്‍വിന്‍ ആഗ്രഹിക്കുന്നത്. ഒപ്പം ആ പാട്ടിന് കളക്ടര്‍ ബ്രോ പറഞ്ഞത്ര വലിയ ഫിലോസഫി ഉണ്ടെന്ന് താന്‍ അറിഞ്ഞിരുന്നില്ല എന്നും പാട്ടിന്റെ മലയാളം വരികള്‍ എഴുതിയ വ്യക്തി ആരായാലും അദ്ദേഹത്തിന് താന്‍ തനിക്ക് ലഭിച്ച അഭിനന്ദനങ്ങള്‍ പങ്കുവയ്ക്കുന്നു എന്നും ആല്‍വിന്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category