1 GBP = 91.80INR                       

BREAKING NEWS

നൂറോളം കുടുംബങ്ങള്‍ ഒന്നിച്ച സീറോ മലബാര്‍ അല്‍മായരുടെ സോഷ്യല്‍ ക്ലബ്ബ് ശ്രദ്ധേയമാവുന്നു; ലെസ്റ്ററിലെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം പ്രൗഢ ഗംഭീരമായി

Britishmalayali
kz´wteJI³

ലെസ്റ്റര്‍: സീറോ മലബാര്‍ മാര്‍ത്തോമ്മാ കത്തോലിക്കര്‍ ലെസ്റ്റര്‍ കേന്ദ്രീകരിച്ച് രൂപം കൊടുത്ത സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് വിശ്വാസി സമൂഹത്തില്‍ ഏറെ ശ്രദ്ധേയവും, ചര്‍ച്ചാകേന്ദ്രവും ആവുന്നു. കഴിഞ്ഞ ദിവസം സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് ലെസ്റ്ററില്‍ സംഘടിപ്പിച്ച തിരുപ്പിറവി-നവവത്സര ആഘോഷം പ്രൗഢ ഗംഭീരവും, വര്‍ണ്ണാഭവും ആയി. 

വിശ്വാസവും, പൈതൃകവും, പാരമ്പര്യവും കാത്തു പരിപാലിക്കുകയും, സഭയുടെ വളര്‍ച്ചയില്‍ പങ്കാളിയാവുകയും അതിനൊപ്പം തങ്ങളുടേതായ ഒരു ഫാമിലി സോഷ്യല്‍ ക്ലബ്ബ് എന്ന ആശയത്തിന് പൂര്‍ണ്ണത കൈവരിക്കുകയുമാണ് ലെസ്റ്റര്‍ സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് എന്ന കൂട്ടായ്മ. നൂറോളം കുടുംബങ്ങള്‍ കൈകോര്‍ത്തും ഊര്‍ജ്ജം പകര്‍ന്നും രൂപം കൊടുത്ത ഫാമിലി സോഷ്യല്‍ ക്ലബ്ബിന്റെ ക്രിസ്തുമസ് ആഘോഷത്തെ കുട്ടികളുടെ നിറപ്പകിട്ടാര്‍ന്ന കലാമേളക്കൊപ്പം, ഗംഭീര സ്റ്റേജ് ഷോയും, നാടന്‍ വിഭവങ്ങളുടെ രുചിക്കൂട്ടും, ലൈവ് കിച്ചനും, മദര്‍ ഓഫ് ഗോഡ് പ്രീസ്റ്റ് ഫാ.ജോര്‍ജ്ജ് ചേലക്കലിന്റെ ഉദ്ഘാടന സന്ദേശവും, കരോള്‍ ഗാനാലാപനവും ചേര്‍ന്നപ്പോള്‍ അവിസ്മരണീയവും, ആകര്‍ഷകവുമായി. 

ഈശ്വര പ്രാര്‍ത്ഥനയോടെ സമാരംഭിച്ച ക്ലബ്ബിന്റെ ക്രിസ്തുമസ്സ്-നവവത്സര ആഘോഷം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ജോര്‍ജ്ജ് ചേലക്കല്‍ ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കി.

'മുതിര്‍ന്ന തലമുറ ആര്‍ജ്ജിച്ച തനതായ സാമൂഹികവും, സാംസ്‌കാരികവുമായ നന്മയുടെ പാഠങ്ങളും, കലാ സാഹിത്യ പാഠവങ്ങളും പരിപാലിക്കപ്പെടുവാനും, നവ തലമുറയ്ക്ക് അത് പകര്‍ന്നു നല്‍കുവാനും, അവരെ പ്രോത്സാഹിപ്പിക്കുവാനും ഒരേ പാരമ്പര്യ വിശ്വാസ മനസ്സുകളുടെ ശക്തമായ ഒരു കൂട്ടായ്മ്മ പടുത്തയര്‍ത്തിയത് എല്ലാ നിലക്കും അഭികാമ്യമായി. സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ്  മറ്റുള്ളവര്‍ക്കു പ്രചോദനവും, മാതൃകയും സഹായവുമായി വര്‍ത്തിക്കുവാനാവണം. സന്തോഷവും, സന്താപവും, ആഹ്‌ളാദവും, വേദനയും, വിനോദവും ഒക്കെ പങ്കിടുമ്പോള്‍  വിശ്വാസം പങ്കു വെക്കുന്ന ഒരു സമൂഹത്തോടൊപ്പം ആവുന്നത് ഏറെ നന്നാവും'. ഫാമിലി ക്ലബ്ബിനു  നല്ല കര്‍മ്മപഥത്തിലൂടെ മാത്രം എല്ലാക്കാലത്തും ചരിക്കുവാന്‍ കഴിയട്ടെയെന്നു ആശംശിച്ച ജോര്‍ജച്ചന്‍ സര്‍വ്വ വിജയങ്ങള്‍ നേരുകയും ചെയ്തു. 
ലെസ്റ്റര്‍ ഫാമിലി ക്ലബ്ബിന്റെ ആഘോഷത്തിലേക്ക് ജസ്റ്റിന്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ക്ലബ്ബിന്റെ പ്രവര്‍ത്തന മേഖലയെ പ്രതിപാദിച്ചു സംസാരിക്കുകയും ചെയ്തു. കലാപരിപാടികള്‍ക്കായിട്ടു ദിവസങ്ങളായുള്ള പരിശീലനവും, ഒറ്റക്കെട്ടായ പാചക പങ്കാളിത്തവും, വേദിയുടെ ആകര്‍ഷകമായ ഒരുക്കങ്ങളും ആയി പങ്കിട്ട നല്ല നിമിഷങ്ങള്‍ ഏവര്‍ക്കും കൂടുതല്‍ സ്‌നേഹോര്‍മ്മകളേകുകയും, ഫാമിലി സോഷ്യല്‍ ക്ലബ്ബെന്ന ആശയത്തിന്റെ ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നതുമായി.    

പൊറോട്ടയും, ബീഫ് കറിയും, ദംബിരിയാണിയും, കപ്പയും, മീന്‍കറിയും അടക്കം നാടന്‍ വിഭവങ്ങളുടെ സമ്പന്നമായ രുചിക്കൂട്ട് ആഘോഷത്തിലെ ഹൈലൈറ്റായി. അടിപൊളി 'കോഴിക്കോടന്‍ പൊറോട്ട'ക്കായുള്ള 'തിക്കും തിരക്കും' ഏറെ രസക്കാഴ്ച പകരുന്നതായി. വൈകും വരെ 'ലൈവ് കിച്ചന്‍' നിലനിറുത്തി ഏവരെയും സംതൃപ്തരാക്കിയ 'പൊറോട്ട അടിക്കാരന്‍' അലക്‌സ് ഏറെ കയ്യടിയും പ്രശംസയും നേടിയാണ് വേദി വിട്ടത്. ക്ലബ്ബ് അംഗങ്ങളുടെ നാടന്‍ വിഭവങ്ങളുടെ പാചക 'കസര്‍ത്ത്' ഏവരും നന്നായിത്തന്നെ ആസ്വദിച്ചു. 

ഫാമിലി ക്ലബ്ബിലെ കുട്ടികളുടെ മികവുറ്റ വൈവിദ്ധ്യമായ കലാ പ്രകടനങ്ങള്‍ക്കൊപ്പം, ഗംഭീര സ്റ്റേജ് ഷോയും അരങ്ങു വാണു. ഫാമിലി ക്ലബ്ബ് ഒരുക്കിയ കലാ വിരുന്നില്‍  നേറ്റിവിറ്റി, ഓര്‍ക്കസ്ട്ര, നൃത്തനൃത്യങ്ങള്‍, സ്‌കിറ്റ്, പാട്ട്, പ്രസംഗം എന്നിവക്കൊപ്പം ആഘോഷത്തിന് മാന്തിക രസച്ചരടുമായെത്തിയ ഗംഭീര സ്റ്റേജ് ഷോയില്‍ ചാലക്കുടിയുടെ സ്വന്തം കലാഭവന്‍ മണിയെ അനുസ്മരിപ്പിച്ച തകര്‍പ്പന്‍ 'മണിയുടെ നാടന്‍ കലാ വിഭവങ്ങളുമായി' വന്ന് വേദി കീഴടക്കിയ രഞ്ജി, ഹാസ്യ കൗണ്ടറടിയുടെ രാജാവായ പന്തളം ഉല്ലാസ്, നര്‍ത്തകി മഞ്ജു അടക്കം 14 കലാകാരന്മാര്‍ അണിനിരന്ന സ്റ്റേജ് ഷോയും ഒന്നിച്ചപ്പോള്‍ ആഘോഷത്തിന് ഉത്സവത്തിന്റെ പൊന്‍ പ്രഭ പരന്നു. 
പ്രോഗ്രാം വന്‍ വിജയമാക്കിയ സുബിന്‍ തോമസ്, സന്തോഷ് മാത്യു, ബിറ്റോ സെബാസ്റ്റ്യന്‍, ജോമി ജോണ്‍, ഷിബു, ജിജിമോന്‍, ജോബി എന്നിവരുടെ കോര്‍ഡിനേഷനും, ഏവരും നന്നായി ആസ്വദിച്ച നാടന്‍ വിഭവങ്ങളുടെ രുചിക്കൂട്ടിനു നേതൃത്വം നല്‍കിയ ജോസ്, ഷെറിന്‍, വിജയ് എന്നിവരുടെ പാചക നേതൃത്വവും, അരങ്ങു വാണ കൊച്ചു കലാകാരന്മാരുടെ പ്രകടനങ്ങളും ഏവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. 
ആഘോഷത്തെ വന്‍ വിജയമാക്കി മാറ്റിയ സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് അംഗങ്ങള്‍ക്കും, അതിഥികള്‍ക്കും സ്റ്റാന്‍ലി പൈമ്പിള്ളില്‍ നന്ദി പ്രകാശിപ്പിച്ചു. ഏപ്രില്‍ മാസത്തില്‍ വിഭാവനം ചെയ്ത 'ത്രിദിന ഫാമിലി ഔട്ടിങ്' ഗംഭീരമാക്കുവാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ക്കു നാന്ദി കുറിച്ചു കൊണ്ടാണ് ഏവരും വേദി വിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category