1 GBP = 86.00INR                       

BREAKING NEWS

ഹള്ളില്‍ മരിച്ച പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നു; മരണത്തിനുമുമ്പ് പ്രദീപ് കടന്നു പോയത് കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ; ആശ്വാസം തേടി മണി ക്കൂറുകള്‍ ഉറ്റസുഹൃത്തുക്കളുമായി സംസാരിച്ചതിന്റെ നിര്‍ണായക വിവരങ്ങള്‍ ബ്രിട്ടീഷ് മലയാളിക്ക്; ഇന്ന് ഹള്ളില്‍ സമൂഹ പ്രാര്‍ത്ഥന

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പുതുവത്സര ദിനത്തില്‍ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുകെ മലയാളിയുടെ മൃതദേഹം നാട്ടിലേക്കു അയക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഒടുവില്‍ ഒഴിവാകുന്നതായി സൂചന. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കഴക്കൂട്ടം സ്വദേശി പ്രദീപ് നായരെയാണ് (45 ) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പത്നി ആയിരുന്ന ബ്രിട്ടീഷ് വനിതയെ പോലീസ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് തുടര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും മൃതദേഹം നാട്ടില്‍ എത്തിക്കുന്ന കാര്യത്തില്‍ തികഞ്ഞ അനിശ്ചിതത്വം തുടരുകയായിരുന്നു. മൃതദേഹം വിട്ടു കിട്ടുമെന്ന ധാരണയില്‍ ഹള്ളിലെ പൊതു മലയാളി സമൂഹം കൂട്ടായ പരിശ്രമത്തിലൂടെ ധനശേഖരണത്തിനു ലക്ഷ്യമിട്ടെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തത തുടരുന്നതിനാല്‍ തല്‍ക്കാലം പോലീസ് തന്നെ മുന്‍കൈ എടുക്കട്ടേ എന്ന നിലപാടിലേക്ക് നീങ്ങുകയാണ്.

എന്നാല്‍ മലയാളികളുമായി ആദ്യം ബന്ധപ്പെടാന്‍ വിസമ്മതിച്ച പ്രദീപിന്റെ മുന്‍ഭാര്യ ഇപ്പോള്‍ തികഞ്ഞ സഹകരണം നല്‍കുന്നുണ്ട് എന്നാണ് വിവരം. ഇതേ തുടര്‍ന്ന് നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമാകുകയാണ്. ഏതൊരു മനുഷ്യന്റെയും അന്ത്യയാത്ര ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ ആയിരിക്കണമെന്ന സാധാരണക്കാരുടെ ചിന്തകള്‍ പ്രദീപിന്റെ കാര്യത്തിലും യാഥാര്‍ഥ്യമാകാന്‍ അവസരം ഒരുങ്ങുകയാണ്. ഇക്കാര്യത്തിനായി ഹള്ളിലെ മലയാളി സമൂഹം മരണവിവരം അറിഞ്ഞതു മുതല്‍ ഏറെ പ്രയാസപ്പെട്ടാണെങ്കിലും ഒടുവില്‍ പ്രദീപിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കും വിധമുള്ള മരണാനന്തര ക്രിയകള്‍ ഉറപ്പാക്കുന്നതിന്റെ ആവശ്യകത മുന്‍ഭാര്യയെ ധരിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കിട്ടും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

കൊറോണര്‍ മരണ സര്‍ട്ടിഫിക്കറ്റ് കൈമാറിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഒന്‍പതരയ്ക്ക് ഫ്യൂണറല്‍ ഡിറക്ടറേറ്റ് മൃതദേഹം ഏറ്റെടുക്കും. പൊതുസമൂഹത്തിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കുമോ എന്ന കാര്യത്തില്‍ ധാരണ ഉണ്ടാകാത്ത സാഹചര്യത്തില്‍ പ്രദീപിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ കൈകൂപ്പി വിട ചൊല്ലാന്‍ ഹാള്‍ മലയാളി സമൂഹം ഇന്ന് രാവിലെ ഒന്‍പതിന് മോര്‍ച്ചറി പരിസരത്തു ഒത്തുചേരുകയാണ്.

ഹള്‍ റോയല്‍ ഇന്‍ഫോര്‍മറി ആശുപത്രി മോര്‍ച്ചറിയിലാണ് പ്രദീപിന്റെ മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. അതിനിടെ പ്രദീപിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് ബ്രിട്ടീഷ് മലയാളിയിലൂടെ യുകെ മലയാളികളുടെ സഹായം തേടാനുള്ള ഹള്ളിലെ പൊതുസമൂഹത്തിന്റെ തീരുമാനം ഇടയ്ക്കു വച്ച് ഉപേക്ഷിച്ചിരുന്നു. കാരണം മൃതദേഹം വിട്ടുകിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ധന സമാഹരണം വേണ്ടെന്നു വയ്ക്കുകയായിരുന്നു. പൊതുസമൂഹത്തില്‍ നിന്നും ഇക്കാര്യത്തിനായി ഇതുവരെ പണമൊന്നും സമാഹരിച്ചിട്ടുമില്ല.

എന്നാല്‍ മൃതദേഹം വിട്ടുകിട്ടിയാല്‍ നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ ചിലവുകള്‍ തങ്ങള്‍ ഏറ്റെടുത്തു കൊള്ളാമെന്നു പ്രദീപിന്റെ ബന്ധുക്കള്‍ ഇപ്പോള്‍ ഹള്‍ മലയാളികളെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ പ്രാദേശികമായി സമാഹരിക്കാനും ഹള്ളിലെ മലയാളികള്‍ ഉദ്ദേശിക്കുന്നു. പ്രദീപിനെ ആശ്രയിച്ചു ഭാര്യയോ മക്കളോ ഇല്ലാത്തതിനാല്‍ കൂടുതല്‍ പണം സമാഹരിക്കുന്നതില്‍ കാര്യമില്ലെന്ന ചിന്തയും ഇങ്ങനെയൊരു തീരുമാനത്തിന് കാരണമായി. എന്നാല്‍ അടിയന്തിര സാഹചര്യത്തില്‍ ഏതു തരത്തിലുള്ള സഹായത്തിനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കൂടെയുണ്ടാകും എന്ന് ട്രസ്റ്റ് ഭാരവാഹികള്‍ ഇക്കാര്യത്തിനായി പ്രവര്‍ത്തിക്കുന്ന പ്രദീപിന്റെ സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്.

അതിനിടെ മരണത്തിനു തൊട്ടു മുന്‍പ് പ്രദീപ് അസാധാരണമായ വിധം മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോയതെന്നും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ചിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിച്ചിരുന്ന പ്രദീപ് അവസാന നാളുകളില്‍ തീര്‍ത്തും ഒറ്റപ്പെട്ടവനെ പോലെ ആയിരുന്നു. ഈ മാനസിക പ്രയാസം അദ്ദേഹം ഉറ്റ സുഹൃത്തുക്കളുമായി പങ്കിടുകയും ചെയ്തിരുന്നു. ഒരുവേള താന്‍ ആത്മഹത്യ ചെയ്തേക്കുമെന്നും അദ്ദേഹം സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഇതോടെ ആശങ്കയിലായ സുഹൃത്തുക്കള്‍ നിരന്തരം അദ്ദേഹവുമായി ബന്ധപ്പെട്ടു മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സഹായിച്ചിരുന്നെങ്കിലും ഒടുവില്‍ വിധിയുടെ വഴിയേ നീങ്ങുകയായിരുന്നു പ്രദീപ്. തന്റെ പ്രയാസങ്ങളും വേദനയും സങ്കടവും ഒക്കെ മരണത്തിലൂടെ അവസാനിപ്പിക്കാന്‍ തീരുമാനിച്ച പ്രദീപ് ശരാശരി പ്രവാസി മലയാളിയുടെ സംഘര്‍ഷ ജീവിതത്തിനു മരണത്തിലൂടെ മറ്റൊരു സാധൂകരണമായി മാറുകയാണ്. 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category