1 GBP = 91.80INR                       

BREAKING NEWS

ഭക്ഷണത്തിന് ശേഷം ഉറങ്ങിയ സഹോദരന്റെ ജീവനെടുത്തത് സൈലന്റ് അറ്റാക്ക്; അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയില്‍ നിന്ന് കുടുംബം തിരിച്ചെത്തുമ്പോള്‍ ഹൃദയാഘാതം മൂലം സഹോദരിയുടേയും മരണം; ജിബിന് പിന്നാലെ ജിഫിനും യാത്രയായി; സൗദിയിലെ മലയാളികളെ കരയിച്ച് യുവതിയുടെ ആക്സമിക വിയോഗം

Britishmalayali
kz´wteJI³

ദമാം: സഹോദരന്‍ ജിഫിന്‍ മരിച്ചു മാസങ്ങള്‍ പിന്നിടും മുമ്പ് സഹോദരിയും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് സൂചന. ജിഫിലിന് 24 വയസായിരുന്നു. വിവാഹിതയാണ്.

ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന്‍ എം ജോര്‍ജാണ് ഹൃദയാഘാതം മൂലം അല്‍കോബാറിലെ താമസസ്ഥലത്ത് രണ്ട് മാസം മുമ്പ് മരണമടഞ്ഞത്. ഒരു പ്രൈവറ്റ് കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്ന ജിഫിന്‍ എം ജോര്‍ജ്. രാത്രി റൂമില്‍ ഒറ്റയ്ക്ക് കിടന്നുറങ്ങുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. രാവിലെ റൂമില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ജോര്‍ജ്ജ്, സോഫി ദമ്പതികളുടെ പുത്രനായ ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ജിനിന്‍ ആണ് ഭാര്യ. ഏകസഹോദരിയായിരുന്നു ഇന്നലെ മരിച്ച ജിഫിലി.

ജിഫിന്‍ പ്രൈവറ്റ് കമ്പനിയായ മാജിദ്അല്‍ദോസരി കമ്പനിയില്‍ സേഫ്റ്റി വിഭാഗം ജീവനക്കാരനായിരുന്നു. തലേദിവസം രാത്രിയില്‍ ഭക്ഷണത്തിനു ശേഷം ഉറങ്ങിയ ജിഫിന്‍ കാലത്തു ഉണര്‍ന്നില്ല. പിതാവ് രാവിലെ വിളിച്ചപ്പോള്‍ മരിച്ചിരുന്നു. സമാനമായ മരണമാണ് സഹോദരിക്കും സംഭവിച്ചതെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category