1 GBP = 87.90 INR                       

BREAKING NEWS

ജമ്മുവില്‍ പാക്ക് സൈനികര്‍ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ച മലയാളി മേജര്‍ ശശിധരന്‍ നായര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; ചക്ര കസേരയിലിരുന്ന ഭാര്യ തൃപ്തിയോടൊപ്പം അമ്മയും സഹോദരിയും ധീര ജവാന്റെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടിയപ്പോള്‍ നിറ കണ്ണുകളോടെ രാജ്യം

Britishmalayali
kz´wteJI³

പുണെ: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് പാക്ക് ഭീകരര്‍ സ്ഥാപിച്ച് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ച മലയാളി മേജര്‍ ശശിധരന്‍ നായര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. പുണെയിലെ വൈകുണ്ഠ ശ്മശാനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച്ച വൈകുന്നേരമാണ് മേജറിന്റെ മൃതദേഹം പുണെയില്‍ എത്തിച്ചത്. പുണെയിലെ യുദ്ധസ്മാരകത്തില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ ഖടക് വാസായിലെ വീട്ടില്‍ എത്തിച്ച് അന്ത്യകര്‍മങ്ങള്‍ നടത്തുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ധീരജവാന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ശവസംസ്‌കാരച്ചടങ്ങുകള്‍. ഭാര്യ തൃപ്തി ശശിധരന്‍ ചക്രക്കസേരയിലാണ് എത്തിയത്. അമ്മ ലതാ നായരും സഹോദരി സീനാ നായരും ഉണ്ടായിരുന്നു. സംസ്ഥാന മന്ത്രി ഗിരീഷ് ബാപ്പട്ട്, പുണെ എംപി. അനില്‍ ശിരോളെ, മഹാരാഷ്ട്രാ പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭയ് ചാജെഡ്, എംപി.സി.സി. അംഗവും മലയാളിയുമായ ഷാനി നൗഷാദ് എന്നിവരും ഉന്നത സൈനികമേധാവികളും പൊലീസുദ്യോഗസ്ഥരും ഒട്ടേറെ സാമൂഹികപ്രവര്‍ത്തകരും സുഹൃത്തുക്കളും സംഘടനാനേതാക്കളും മൃതശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കാനെത്തി.

എറണാകുളം ജില്ലയിലെ നെടുമ്പാശേരി ചെങ്ങമനാട് ചുള്ളിക്കാട്ട് പരേതനായ വിജയന്‍ നായരുടെയും പൊയ്ക്കാട്ടുശേരി മായാട്ട് ലതയുടെയും മകനായ ശശിധരന്‍ നായരെ മരണം കവര്‍ന്നത് കുടുംബാംഗങ്ങള്‍ക്കൊപ്പം 40 ദിവസത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തി 10 ദിവസത്തിനുള്ളിലാണ്. രജൗരി ജില്ലയിലെ നൗഷേരയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു 3നു ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തുരത്തിയ ശേഷം നിയന്ത്രണ രേഖയില്‍ പരിശോധന നടത്തുകയായിരുന്നു ശശിധരനും സംഘവും.

തിരച്ചിലിനിടെയുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ ശശിധരന്‍ നായരേയും സഹപ്രവര്‍ത്തകനും ബംഗാള്‍ സ്വദേശിയുമായ റൈഫിള്‍മാന്‍ ജീവന്‍ ഗുരുങ്ങിനേയും (24)
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റെയില്‍വേ ജീവനക്കാരനായിരുന്ന മുത്തച്ഛന്‍ ഭാസ്‌കരന്‍ നായര്‍ പുണെയില്‍ സ്ഥിരതാമസമാക്കിയതിനാല്‍ ശശി ജനിച്ചു വളര്‍ന്നതു പുണെയിലായിരുന്നു.

പിതാവ് വിജയന്‍ നായരും റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. 2007 ഡിസംബറിലാണു കരസേനയില്‍ ചേര്‍ന്ന് ഗൂര്‍ഖാ റൈഫിള്‍സിന്റെ ഭാഗമായത്. പുണെ സ്വദേശി തൃപ്തിയുമായുള്ള വിവാഹം 6 വര്‍ഷം മുന്‍പായിരുന്നു. സീനയാണ് സഹോദരി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category