1 GBP = 92.50 INR                       

BREAKING NEWS

പുരസ്‌കാര വേദിയില്‍ വച്ച് പ്രിയതാരത്തെ കണ്ണുനിറയേ കാണാന്‍ സാധിക്കാതായപ്പോള്‍ കുരുന്നിന്റെ 'കണ്ണ് നിറഞ്ഞൊഴുകി'; വിമാനയാത്ര നീട്ടിവച്ച് കുഞ്ഞ് ആരാധകന്റെ ആഗ്രഹം സാധിച്ച് ഫുട്ബോള്‍ താരം മുഹമ്മദ് സലാ; മുത്തച്ഛനും പ്രിയ താരവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ നിറ പുഞ്ചിരി; അംജദ് അസ്സംരി നീ ഭാഗ്യവാന്‍ തന്നെ!

Britishmalayali
kz´wteJI³

ദുബായ്: കുരുന്ന് ആരാധകന്റെ ആഗ്രഹം സാധിക്കാന്‍ വിമാനയാത്ര നീട്ടിവച്ച് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സലായുടെ സ്നേഹം. എട്ടുവയസുകാരനെ സഹായിക്കാന്‍ ദുബായ് പൊലീസ് കൂടി സന്നദ്ധമായതോടെ താരത്തിന്റെയും ആരാധകന്റെയും കൂടിക്കാഴ്ച്ച കാണുന്നവരുടെ മനസ് നിറയ്ക്കുന്ന ഒന്നുകൂടിയായി മാറുകയായിരുന്നു. എട്ടു വയസുകാരന്‍ ഈജിപ്ഷ്യന്‍ ബാലന്‍ മുഹമ്മദ് അംജദ് അസ്സംരിയുടെ കണ്ണ് ഇനി നിറഞ്ഞൊഴുകില്ല. അത്ര സന്തോഷവാനായാണ് പ്രിയ താരത്തെ കുരുന്ന് കണ്ണ് നിറയേ കണ്ടത്.

അംജദ് കാത്തു വച്ച ജഴ്സിയില്‍ ഇഷ്ടതാരം സലാ ഒപ്പിട്ടു നല്‍കുകയും മതിവരുവോളം ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തപ്പോള്‍ ആ കുഞ്ഞു മനസ് ആനന്ദ നൃത്തം വെച്ചിരിക്കാം. 2018ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ക്രിയേറ്റീവ് സ്‌പോര്‍ട്‌സ് അവാര്‍ഡ് സ്വീകരിക്കാനെത്തിയതായിരുന്നു, ഇംഗ്ലിഷ് ക്ലബ് ലിവര്‍പൂളിന്റെ സൂപ്പര്‍താരമായ മുഹമ്മദ് സലാ. പുരസ്‌കാരച്ചടങ്ങിനു മുത്തച്ഛനൊപ്പം എത്തിയ മുഹമ്മദ് അംജദ് സലായുടെ ഒപ്പു വാങ്ങാന്‍ ഒരു ജഴ്സി കയ്യില്‍ കരുതിയിരുന്നു.

ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്നു പുരസ്‌കാരം സ്വീകരിച്ചയുടന്‍ സലാ വേദിക്കു പിന്നിലൂടെ സ്ഥലംവിട്ടു. ഇതുമൂലം മുഹമ്മദ് അംജദിനു സലായെ നേരില്‍ കാണാനായില്ല. സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ കുട്ടിയുടെ വിവരം തിരക്കിയ ദുബായ് പൊലീസ് മേധാവി മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി വിവരം സലായെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന്, സ്വകാര്യ വിമാനത്തില്‍ ലണ്ടനിലേക്കു പുറപ്പെടാന്‍ തയാറായ സലാ യാത്ര വൈകിപ്പിക്കാന്‍ തീരുമാനിച്ചു. പൊലീസിനൊപ്പം വിമാനത്താവളത്തിലെത്തിയ കുഞ്ഞ് ആരാധകന്റെ ജഴ്സിയില്‍ ഒപ്പു ചാര്‍ത്തിയ മുഹമ്മദ് സലാ അംജദിന് ഒപ്പം നിന്നു ചിത്രങ്ങളെടുക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category