1 GBP = 86.90 INR                       

BREAKING NEWS

അച്ചായന്മാര്‍ അരങ്ങു വാണപ്പോള്‍ അമ്മമാരും കുഞ്ഞുങ്ങളും നാട്യ വിസ്മയം തീര്‍ത്തു; കെസിഎ സ്റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ഗംഭീരമായി

Britishmalayali
സോബിച്ചന്‍ കോശി

ച്ചായന്മാര്‍ അരങ്ങു വാഴുകയും അമ്മമാര്‍ നാട്യവിസ്മയവും കുരുന്നുകളുടെ കലാവിരുന്ന് അരങ്ങു തകര്‍ത്തും സ്റ്റോക്ക് കെസിഎയുടെ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷം വര്‍ണാബമായി. സോണിയ ജ്യോതിസിന്റെ ഈശ്വര പ്രാര്‍ത്ഥനയോടു കൂടിയാണ് യോഗം ആരംഭിച്ചത്. യോഗത്തില്‍ കെസിഎ പ്രസിഡന്റ് ജോസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. കെസിഎ സെക്രട്ടറി അനില്‍ പുതുശേരി സ്വാഗതവും കെസിഎയുടെ ഡാന്‍സ് ടീച്ചര്‍ ദര്‍ശിക കാര്‍ത്തിക് മുഖ്യാതിഥിയും ആയിരുന്നു. സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ബിനോയ് ചാക്കോ, ചന്ദ്രിക ഗൗരിയമ്മ, സോഫി നിജോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കേരളത്തിലെ പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി കെസിഎയുടെ ഓണാഘോഷം മാറ്റി വച്ച് ഒരു ചാരിറ്റി ഈവന്റ് ആയി നടത്തുകയും അതിലൂടെ ലഭിച്ച മുഴുവന്‍ തുകയും കേരളത്തിലെ ദുരിതമനുഭവിച്ച പത്തു കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ കെസിഎക്കു സാധിച്ചു. ഈ സഹായ ഹസ്തങ്ങള്‍ പത്തു കുടുംബങ്ങള്‍ക്ക് എത്തിച്ചതിന്റെ ഒരു ദൃശ്യാവിഷ്‌കാരം സോക്രട്ടീസ് പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കെസിഎയുടെ ട്രഷറര്‍മാര്‍ ജ്യോതിസ് ജോസഫ് കൃതജ്ഞത അര്‍പ്പിച്ചു. കെസിഎയുടെ കുരുന്നുകള്‍ നടത്തിയ നൃത്ത നാട്യ വിസ്മയങ്ങള്‍ ഏവരുടെയും ഹര്‍ഷാരവം ഏറ്റുവാങ്ങി.

തുടര്‍ന്ന് ഗാനമേളയും വിവിധയിനം കലാപരിപാടികളും അരങ്ങുവാണപ്പോള്‍ ക്രിസ്തുമസിന്റെയും ന്യൂഇയറിന്റെയും ആഘോഷങ്ങള്‍ അതിന്റെ ഉച്ചസ്ഥിതിയിലെത്തി. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു. പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിച്ച ഏവര്‍ക്കും കെസിഎയുടെ പേരില്‍ നന്ദി അറിയിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category