1 GBP = 86.90 INR                       

BREAKING NEWS

ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ഇടുക്കിക്കാര്‍ക്കൊപ്പം ഫീനിക്സ് നോര്‍ത്താംപ്ടണ്‍ സ്പോര്‍ട്സ് ക്ലബ്ബും; പുതുവത്സര കൈനീട്ടം ഇടുക്കി ജില്ല സംഗമം ചാരിറ്റിക്ക്

Britishmalayali
റിജന്‍ അലക്സ്

ഫീനിക്സ് നോര്‍ത്താംപ്ടണ്‍ ക്ലബ്ബിന്റെ വര്‍ണ്ണോജ്വലമായ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം ജനുവരി 12ന് നോര്‍ത്താംപ്ടണില്‍ വച്ച് ക്ലബ് അംഗങ്ങള്‍ അവരുടെ കുടുംബവും അതിഥികളുമായി കൊണ്ടാടി. ഫീനിക്സിന്റെ അംഗങ്ങള്‍ ഇടുക്കി ജില്ല സംഗമത്തിന്റെ ഭവനരഹിതര്‍ക്ക് വീട് വച്ചു കൊടുക്കാനുള്ള ചാരിറ്റി ഫണ്ടിലേക്ക് തങ്ങളുടെ സംഭാവന ഇടുക്കി ജില്ലാ സംഗമം പ്രസിഡന്റ് ബാബു തോമസിന് കൈമാറി. ഇനിയും വരും കാലങ്ങളിലും യുകെയില്‍ കായിക, കലാ പരിപാടികളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഫീനിക്സിന്റെ നിറ സാന്നിധ്യമുണ്ടാകുമെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധയിനം കലാപരിപാടികളും ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category