1 GBP = 87.90 INR                       

BREAKING NEWS

വോക്കിങ് മലയാളികള്‍ക്ക് പുതിയ ദിശാബോധം നല്‍കുവാനായി ചുമതലയേറ്റത് വനിതാ സംഘം; പത്തു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംഘടന പുത്തന്‍ ചുവടുകളിലേക്ക്

Britishmalayali
kz´wteJI³

നുവരി അഞ്ചിന് നടന്ന വോക്കിങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ്- ന്യൂ ഇയര്‍ പ്രോഗ്രാം വര്‍ണാഭമായി. ഈ വര്‍ഷത്തെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങളോട് അനുബന്ധിച്ചു, വോക്കിങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷനു പുതിയ ദിശയും ദര്‍ശനവും നല്‍കുവാനായി സ്ത്രീകള്‍ മാത്രമടങ്ങിയ ഒരു കമ്മറ്റിയാണ് ഇത്തവണ ചുമതലയേറ്റിരിക്കുന്നത്.

ജൂബി സൈജു (പ്രസിഡന്റ്), രേണു ശശി (വൈസ് പ്രസിഡന്റ്), ജില്‍റ്റി ബോബന്‍ (സെക്രട്ടറി), ഷാജി വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), ടോള്‍സി ജിന്റോ (ട്രഷറര്‍), സുനി ജോസഫ്, ജെസിന സിനോജ് (ആര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍) എന്നിവരാണ് പുതിയ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍. വോക്കിങ്ങിലും പരിസര പ്രദേശത്തുമുള്ള മുഴുവന്‍ മലയാളികളും ഒത്തുചേര്‍ന്നു ഒരിക്കലും മറക്കാനാവാത്ത ഒരു ആഘോഷമാണ് സംഘടിപ്പിച്ചത്. ഈ ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവരെയും പ്രത്യേകിച്ച് കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാ കലാകാരന്മാരോടും കലാകാരികളോടും സംഘാടകര്‍ നന്ദി അറിയിച്ചു.

കഴിഞ്ഞ പത്തുവര്‍ഷമായി വോക്കിങ്ങിലെ മലയാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഈ അസോസിയേഷന്‍ യുകെയിലുള്ള എല്ലാ മലയാളി അസ്സോസിയേഷനുകള്‍ക്കും ഒരു മാതൃകയാണ് എന്നതില്‍ സംശയമില്ല. സെപ്റ്റംബര്‍ 14ന് അസ്സോസിയേഷന്റെ ഓണാഘോഷവും 2020 ജനവരി നാലിന് ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങളും അതിന്റെ എല്ലാ പ്രൗഢിയോടും കൂടെ ആഘോഷിക്കുന്നതാണെന്നു പുതിയ കമ്മിറ്റി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category