
കവന്‍ട്രി: യുകെ മലയാളികള്‍ക്കിടയില്‍ പോയ വര്‍ഷം താരപരിവേഷത്തോടെ മിന്നിത്തിളങ്ങിയ ഹീറോകള്‍ ആരൊക്കെയാണ്? യുകെ മലയാളി സമൂഹത്തിനു നിര്‍ണായക സംഭാവനകള്‍ നല്കിയവര് ആരൊക്കെയാണ്? സമൂഹത്തില്‍ പോസിറ്റീവ് ചിന്തകളുടെ വേരോട്ടം നടത്തിയവര്‍ ഉണ്ടോ? ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ചവരായി എത്ര പേര് കാണും? ഇതില്‍ പുരുഷന്മാരുടെയും വനിതകളുടെയും യുവത്വത്തിന്റെയും കണക്കെടുത്താല്‍ ആശയ്ക്കോ നിരാശയ്ക്കോ ഇടയുണ്ടോ?
കേരളത്തിലെ മഹാപ്രളയം യുകെ മലയാളികളെയും ഏറെക്കുറെ ഉലച്ചാണ് പോയവര്‍ഷം കടന്നത്. ഇതിനിടയിലും പ്രതീക്ഷകളുടെ കിരണമായി ഒട്ടേറെ ആളുകളാണ് യുകെ മലയാളി ജീവിതം സജീവമാക്കിയത്. ഇവരില്‍ പലരെയും വായനക്കാര്‍ അടുത്തറിയുന്നവരുമാണ്. ഇവരെ അര്‍ഹതയ്ക്കാണ് അംഗീകാരം എന്ന് വ്യക്തമാക്കി ആദരിക്കുന്ന ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് ഇത്തവണയും അരങ്ങുണരുകയാണ്. ഈ വര്‍ഷത്തെ അവാര്‍ഡ് നൈറ്റ് കവന്‍ട്രിയില്‍ ജൂണ്‍ ഒന്നിനെന്നു നേരത്തെ പ്രഖ്യാപിച്ചത് അനുസരിച്ചുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി രണ്ടിന് കവന്‍ട്രിയില്‍ നടക്കുന്ന സ്വാഗത സംഘം രൂപീകരണത്തിലൂടെ ഒന്‍പതാം അവാര്‍ഡ് നൈറ്റിന്റെ കേളികൊട്ടുണരും.
പതിവ് പോലെ ഇത്തവണയും ബ്രിട്ടീഷ് മലയാളി പ്രധാനമായും മൂന്നു വിഭാഗത്തിലാണ് യഥാര്‍ത്ഥ ഹീറോകളെ തേടുന്നത്. ഏറ്റവും സ്വാധീനം സൃഷ്ടിച്ച വ്യക്തിയാര് എന്ന വിഭാഗത്തില്‍ ആണ് വിധിനിര്‍ണയം നടക്കുക. കൂടാതെ യുവപ്രതിഭകളെ കണ്ടെത്താനും, മികച്ച നഴ്സിനെ തേടിയും വോട്ടെടുപ്പ് നടക്കും. ഈ മൂന്നു വിഭാഗത്തിലേക്കും അര്‍ഹരായ ആളുകളെ വായനക്കാര്‍ക്കും നിര്‍ദേശിക്കാം. പ്രധാനമായും പോയ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ച വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് അന്തിമ പട്ടികയിലേക്കുള്ളവരെ പരിഗണിക്കുന്നത്. എന്നാല്‍ വാര്‍ത്തയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞില്ല എന്നതിന്റെ പേരില്‍ ഒരാളും തഴയപ്പെടുകയുമില്ല. ഓരോ വായനക്കാര്‍ക്കും എത്ര പേരെ വേണമെങ്കിലും നിര്‍ദേശിക്കാം. ഈ മാസം തന്നെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.
.jpg)
പോയ വര്‍ഷം യുകെ മലയാളികള്‍ക്കിടയില്‍ തിളങ്ങിയ വ്യക്തിത്വങ്ങളെ ആണ് നിങ്ങള്‍ നോമിനേറ്റ് ചെയ്യേണ്ടത്. മുകളില്‍ സൂചിപ്പിച്ച മൂന്നു വിഭാഗത്തിലും യുകെയില്‍ ജീവിക്കുന്ന ഏത് വ്യക്തിയുടെയും പേര് നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം. യുകെ മലയാളികള്‍ക്ക് മാതൃക ആയവരും മറ്റുള്ളവരുടെ വഴിയില്‍ നിന്നും മാറി സഞ്ചരിക്കുന്നവരെയുമൊക്കെയാണ് ഈ ലിസ്റ്റില്‍ വരേണ്ടത്. മൂന്ന് വിഭാഗത്തിലും നാല് പേരെ വീതമാണ് ഫൈനലിസ്റ്റുകളായി തെരഞ്ഞെടുക്കുന്നത്. ഈ നാലു പേരെക്കുറിച്ചും വിശദമായ ഫീച്ചറുകള്‍ ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിക്കും. ഇവരില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടുന്നയാള്‍ ആയിരിക്കും പുരസ്കാര ജേതാവ്. എന്നാല്‍ ഫൈനലിസ്റ്റുകളായി നാലു പേരെയും വേദിയില്‍ ആദരിക്കുകയും ട്രോഫി സമ്മാനിക്കുകയും ചെയ്യും.
.jpg)
ഈ വര്‍ഷത്തെ അവാര്‍ഡ് നൈറ്റ് ബ്രിട്ടീഷ് മലയാളി ഏറെ പ്രതീക്ഷയോടെയാണ് സമീപിക്കുന്നത്. ഒട്ടും വൈകാതെ നിങ്ങളുടെ നോമിനേഷനുകള്‍ [email protected] എന്ന മെയിലില്‍ അയക്കുക. നിങ്ങള്‍ നോമിനേറ്റ് ചെയ്തവര്‍ക്കായിരിക്കും പുരസ്കാരം എന്നു മറക്കരുത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam