1 GBP = 92.50 INR                       

BREAKING NEWS

രണ്ടാം ഏകദിനത്തിലും ഓസീസിന് മികച്ച സ്‌കോര്‍; അഡലെയ്ഡില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 299 റണ്‍സ്; ഓസീസ് കൂറ്റന്‍ സ്‌കോറിലെത്തിയത് ഷോണ്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍; 300 കടക്കുമായിരുന്ന നിലയില്‍ നിന്ന് കങ്കാരുക്കളെ പിടിച്ചുകെട്ടിയത് ഷമിയും ഭുവനേശ്വറും; ഇന്ത്യ ബാറ്റിങ് ആരംഭിച്ചു

Britishmalayali
kz´wteJI³

അഡലെയ്ഡ്: ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 299 റണ്‍സ് വിജയലക്ഷ്യം. ഷോണ്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ഷ്-മാക്സ്വെല്‍ കൂട്ടുകെട്ട് ഓസീസിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി. 109 പന്തില്‍ നിന്ന് 10 ബൗണ്ടറികളോടെ കരിയറിലെ ഏഴാം സെഞ്ചുറി തികച്ച മാര്‍ഷ് 123 പന്തില്‍ 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 131 റണ്‍സെടുത്താണ് പുറത്തായത്. തകര്‍ത്തടിച്ച മാക്സ്വെല്‍ 37 പന്തില്‍ നിന്ന് 48 റണ്‍സെടുത്തു. ഇരുവരും ആറാം വിക്കറ്റില്‍ 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അവസാന ഓവറുകളില്‍ റണ്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും പുറത്തായത്.

മാര്‍ഷും മാക്സ് വെല്ലും പുറത്തായതോടെ ഓസ്ട്രേലിയന്‍ സ്‌കോറിങിന്റെ വേഗതയും കുറഞ്ഞു. പിന്നീട് 50 ഓവറില്‍ 298ന് 9 എന്ന നിലയില്‍ അഥിധേയര്‍ കളി അവസാനിപ്പിച്ചു 283ന് 5 എന്ന നിലയില്‍ നിന്നാണ് ഓസീസ് ഇ സ്‌കോറില്‍ ഒതുങ്ങിയത്. ഇന്ത്യക്ക് വേണ്ടി ഭുവനശ്വര്‍ കുമാര്‍ നാലും മുഹമ്മദ് ഷമി മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.ആരോണ്‍ ഫിഞ്ച് (6), അലക്സ് കാരി (18), ഉസ്മാന്‍ ഖ്വാജ (21), പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് (20), മാര്‍ക്കസ് സ്റ്റോയിനിസ് (29), റിച്ചാഡ്‌സണ്‍ (2), പീറ്റര്‍ സിഡില്‍ (0) എന്നിവരാണ് പുറത്തായ മറ്റ് ഓസീസ് താരങ്ങള്‍. ഒരറ്റത്ത് ഉറച്ചു നിന്ന മാര്‍ഷ് മൂന്നാം വിക്കറ്റില്‍ ഖ്വാജയ്ക്കൊപ്പം 56 റണ്‍സും നാലാം വിക്കറ്റില്‍ ഹാന്‍ഡ്സ്‌കോമ്പിനൊപ്പം 52 റണ്‍സും അഞ്ചാം വിക്കറ്റില്‍ സ്റ്റോയിനിസിനൊപ്പം 55 റണ്‍സും കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category