1 GBP = 92.50 INR                       

BREAKING NEWS

ഫേസ്ബുക്കും ആപ്പിളും ഗൂഗിളും ട്രാക്ക് ചെയ്യുന്നത് തടയാന്‍ വിദഗ്ദ്ധര്‍ നല്‍കുന്ന പൊടിക്കൈകള്‍; സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പടെയുള്ള ഗാഡ്ജറ്റുകള്‍ പ്രൈവറ്റായി ഉപയോഗിക്കാന്‍ ചെറുമാറ്റങ്ങള്‍ മാത്രം മതി; ഇന്‍കോഗ്‌നിറ്റോ മോഡുള്ള ഇന്റര്‍നെറ്റ് ബ്രൗസറുകളെ പറ്റി അറിഞ്ഞാല്‍ വ്യക്തിഗത വിവരച്ചോര്‍ച്ച തടയാം

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: സാങ്കേതിക വിദ്യ അതിന്റെ ഏറ്റവും മൂര്‍ധന്യ അവസ്ഥയിലായിരിക്കുന്ന സമയത്ത് ഓരോ വ്യക്തിയുടേയും കൈയില്‍ സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള ഗാഡ്ജറ്റുകള്‍ വന്നു കഴിഞ്ഞു. എന്നാല്‍ ഏവരും ആശങ്കപ്പെടുന്ന ഒന്നാണ് വ്യക്തി വിവരങ്ങള്‍ ചോരുമോ എന്ന കാര്യം. എല്ലാ ഐടി ഭീമന്മാരും തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കണം എന്നല്ലാതെ അവരുടെ വിവരങ്ങള്‍ എങ്ങനെ സ്വകാര്യമായി തന്നെ സൂക്ഷിക്കാം എന്നതില്‍ വ്യക്തത നല്‍കിയിട്ടില്ല. അതോടൊപ്പം തന്നെ ഏവരിലും ഉയരുന്ന സംശയമാണ് തങ്ങളുടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നുണ്ടോ എന്നുള്ളത്. മിക്ക സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കണമെങ്കില്‍ ലൈസന്‍സ് എഗ്രിമെന്റിന്റെ അവസാനം നല്‍കിയിരിക്കുന്ന എഗ്രീ ബട്ടണ്‍ ക്ലിക്ക് ചെയ്യുക എന്നത്.


മിക്കവര്‍ക്കും ഇത് മുഴുവന്‍ വായിക്കാന്‍ സമയമില്ലാത്തതിനാല്‍ ഇതിനിടയില്‍ തന്നെ വ്യക്തി വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കയറ്റി കാര്യം സാധിക്കുന്ന കമ്പനികളും കുറവല്ല. ഇതിന് പിന്നാലെയാണ് പല ഉപഭോക്താക്കളും വ്യക്തി വിവരങ്ങള്‍ എടുക്കാന്‍ സമ്മതമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പല കമ്പനികളും അവകാശപ്പെടുന്നത്. എന്നാല്‍ ഈ ഓപ്ഷന്‍ മാറ്റിയുള്ള സേവനം ഒരു ആപ്പിലും ലഭ്യമല്ലതാനും. കമ്പനിയുടെ പോളിസികള്‍ ജനങ്ങളെ അറിയിക്കുക എന്ന കാര്യം ഇത്തരം ലൈസന്‍സ് എഗ്രിമെന്റ് ഓപ്ഷനുകളില്‍ തിരുകി കയറ്റുന്ന പതിവിന് അവസാനമുണ്ടാകുമോ എന്നതിലും സംശയമാണ്. ഉപഭോക്താക്കളില്‍ നിന്നും എടുക്കുന്ന സ്വകാര്യ വിവരങ്ങള്‍ ഡേറ്റാ ബാങ്കില്‍ സൂക്ഷിച്ച് വച്ച് തേര്‍ഡ് പാര്‍ട്ടികള്‍ക്ക് വില്‍ക്കുന്ന സംഭവവും നാം കേട്ടിട്ടുണ്ട്.

അതിനാല്‍ തന്നെ ഓരോ ഉപഭോക്താവും സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ളവ കരുതലോടെ മാത്രം ഉപയോഗിക്കുക. ലൊക്കേഷന്‍ സര്‍വീസുകള്‍ ഉള്ള ആപ്പുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. ലൊക്കേഷന് ഹിസ്റ്ററി കഴിവതും ക്ലിയര്‍ ചെയ്യുകയും വേണം. ബ്രൗസറുകളില്‍ നിന്നും വിവരങ്ങള്‍ പെട്ടന്ന് ചോര്‍ത്തിയെടുക്കാന്‍ സാധിക്കും എന്നതിനാല്‍ ഇന്‍കോഗ്‌നീറ്റോ മോഡുള്ള ബ്രൗസറുകള്‍ ഉപയോഗിക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ മോഡില്‍ ബ്രൗസ് ചെയ്യുന്ന വേളയില്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പ്രയാസമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category