1 GBP = 90.10 INR                       

BREAKING NEWS

കരഞ്ഞ കുഞ്ഞിനെ ഒതുക്കാന്‍ അമ്മയുടെ കാമുകന്‍ കാര്‍ സീറ്റ് പിന്നോട്ട് നീക്കി; അമ്മേയെന്ന് വിളിച്ച് കരഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ അമ്മയും കാമുകനും; ക്രോയ്‌ഡോണില്‍ മൂന്ന് വയസ്സുകാരനെ കൊന്ന കേസില്‍ അമ്മയും കാമുകനും അഴിക്കുള്ളിലേക്ക്

Britishmalayali
kz´wteJI³

കാറിലിരുന്ന് ഒച്ചയുണ്ടാക്കിയ മൂന്നുവയസ്സുകാരനെ നിശബ്ദനാക്കാന്‍ അമ്മയും കാമുകനും ചേര്‍ന്ന് സീറ്റ് പിന്നോട്ടാക്കി ഞെരിച്ചുകൊന്നു. അമ്മേയെന്ന് വിളിച്ച് കുഞ്ഞ് അലമുറയിട്ടെങ്കിലും അവന്റെ ശബ്ദം ഇല്ലാതാകുന്നതുവരെ സീറ്റ് പിന്നോട്ടാക്കിയാണ് ഇവര്‍ ക്രൂരകൃത്യം നടപ്പാക്കിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെയും കാമുകനെയും ശിക്ഷിക്കാനൊരുങ്ങുകയാണ് കോടതി. കഴിഞ്ഞവര്‍ഷം ഫെബ്രുവരി ഒന്നിന് ക്രോയ്‌ഡോണിലാണ് സംഭവമുണ്ടായത്.

ആല്‍ഫി ലാംബ് എന്ന മൂന്നുവയസ്സുകാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. അമ്മ അഡ്രിയാന്‍ ഹോറെയും കാമുകന്‍ സ്റ്റീഫന്‍ വാട്ടേഴ്‌സണും ചേര്‍ന്നാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. മാര്‍ക്കസ് ലാംബ് എന്നയാളാണ് കാറോടിച്ചിരുന്നത്. വാട്ടേഴ്‌സണ്‍ കാറിന്റെ മുന്‍സീറ്റിലിരിക്കുകയായിരുന്നു. പിന്‍സീറ്റിലാണ് ഹോറെയും എമിലി വില്യംസ് എന്ന മറ്റൊരു സ്ത്രീയും ഇരുന്നത്. ഇവരോടൊപ്പമായിരുന്നു ആല്‍ഫി. കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞപ്പോള്‍ പ്രകോപിതനായ വാട്ടേഴ്‌സണ്‍ സീറ്റ് പിന്നിലേക്കാക്കി ഞെരിക്കുകയുമായിരുന്നുവെന്ന് അന്വേഷണദ്യോഗസ്ഥര്‍ പറഞ്ഞു.

കാറിനുള്ളില്‍നിന്ന് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഞെരിഞ്ഞമര്‍ന്ന കുഞ്ഞ് മൂന്നുദിവസത്തിനുശേഷം ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. ക്രോയ്‌ഡോണിലെ വീട്ടില്‍വെച്ചാണ് മരണം സംഭവിച്ചത്. കാറിലിരുന്ന് കരഞ്ഞ കുഞ്ഞിനെ ഹോറെ അടിച്ചുവെന്നും എന്നിട്ടും കരച്ചില്‍ നിര്‍ത്താതായതോടെയാണ് വാട്ടേഴ്‌സണ്‍ സീറ്റ് പിന്നോട്ടാക്കി ഞെരിച്ചതെന്നും ഓള്‍ഡ് ബെയ്‌ലി കോടതിയില്‍ അന്വേഷണോദ്യോഗസ്ഥര്‍ ബോധിപ്പിച്ചു.

കുറ്റകൃത്യം മറച്ചുവെക്കുന്നതിന് ഹോറെയും വാട്ടേഴ്‌സണും നിരന്തരമായി നുണപറഞ്ഞുവെന്നും അധികൃതര്‍ കണ്ടെത്തി. കാറിനുള്ളിലുണ്ടായിരുന്ന മറ്റു രണ്ട് യാത്രക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. ഇവര്‍ക്കുനേരെയും ഹോറെയും വാട്ടേഴ്‌സണും കൈയേറ്റത്തിന് മുതിര്‍ന്നുവെന്നും പോലീസ് പറഞ്ഞു. കുഞ്ഞ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴും വാട്ടേഴ്‌സണിന് ഹോറെ സന്ദേശങ്ങള്‍ അയച്ചിരുന്നു. ഈ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് വാട്ടേഴ്‌സണ്‍ ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി നാലിനാണ് ആല്‍ഫി ആശുപത്രിയില്‍ മരിക്കുന്നത്. ടാക്‌സിക്കാറിനുള്ളില്‍ കുടുങ്ങി ആല്‍ഫിക്ക് പരിക്കേറ്റുവെന്നാണ് തുടക്കത്തില്‍ ഹോറെ പറഞ്ഞത്. എന്നാല്‍, അന്വേഷണോദ്യോഗസ്ഥര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തതോടെ ഇവര്‍ സത്യം പറയുകയായിരുന്നു. മാത്രമല്ല, സംഭവത്തിനുശേഷം തന്റെ ഔഡി കാര്‍ വില്‍ക്കാന്‍ വാട്ടേഴ്‌സണ്‍ ശ്രമിച്ചതും സംശയത്തിന് ആക്കം കൂട്ടി. കുട്ടിക്ക് വയ്യാതായപ്പോള്‍ ഹോറെ തന്നെയാണ് പാരമെഡിക്‌സിനെ വിളിച്ചുവരുത്തിയത്. ഹോറെയുടെ വാക്കുകളില്‍ സംശയം തോന്നിയ പാരമെഡിക്‌സ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category