1 GBP = 92.30 INR                       

BREAKING NEWS

ചികിത്സയ്ക്ക് കൈനീട്ടിയ ഏഴു പാവങ്ങള്‍ക്ക് കുറഞ്ഞത് ഒരു ലക്ഷം രൂപ എങ്കിലും ലഭിക്കും; വായനക്കാര്‍ ഒത്തുപിടിച്ചപ്പോള്‍ ക്രിസ്മസ് അപ്പീലില്‍ ലഭിച്ചത് 8231 പൗണ്ട്

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലിന് ഇന്നലെ അര്‍ദ്ധരാത്രിയോടെ ആവേശകരമായ സമാപനം. ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലില്‍ ആകെ സമാഹരിച്ചത് 8459.2 പൗണ്ടാണ്. വിര്‍ജിന്‍ മണി വഴി ലഭിച്ച 6517 ഗിഫ്റ്റ് എയിഡ് ഉള്‍പ്പെടെ 7,862.5 പൗണ്ട് ലഭിച്ചപ്പോള്‍ ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 597 പൗണ്ട് എത്തി. ഇതില്‍ വിര്‍ജിന്‍ മണിക്ക് കൊടുക്കേണ്ട 3.5 ശതമാനം കമ്മീഷനായ 228 പൗണ്ട് കമ്മീഷന്‍ ഒഴിച്ചു ബാക്കിയുള്ളത് 7634.5 പൗണ്ടാണ്. ഇതോടൊപ്പം ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച 597 പൗണ്ടു കൂടി ചേര്‍ക്കുമ്പോള്‍ ആകെ ലഭിക്കുന്നത് 8231.5 പൗണ്ടാണ്. ജനറല്‍ ഫണ്ടില്‍ നിന്നും 18.5 പൗണ്ടു കൂടി ചേര്‍ത്ത് 8250 പൗണ്ടാണ് വിതരണം ചെയ്യാന്‍ ലഭിച്ചിരിക്കുന്നത്. സഹായം അഭ്യര്‍ത്ഥിച്ച ഏഴു പേര്‍ക്കും തുക എങ്ങനെ വീതിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്ത ശേഷം പ്രിയ വായനക്കാരെ ഉടന്‍ അറിയിക്കുന്നതായിരിക്കും.

ഏഴു നിസ്സഹായര്‍ക്കു വേണ്ടി ഏഴായിരം പൗണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീല്‍ ആരംഭിച്ചത്. കരുണ സ്‌നേഹം നിറഞ്ഞ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ഒന്നിച്ചപ്പോള്‍ അത് എട്ടായിരം പൗണ്ട് കടക്കുകയായിരുന്നു. ഏഴു കുടുംബങ്ങള്‍ക്കും കുറഞ്ഞത് ഒരു ലക്ഷം രൂപ എങ്കിലും ലഭിക്കും.

അപ്പാപ്പ നല്‍കിയ 1001 പൗണ്ട്, ജിമ്മി ജോര്‍ജ്ജ് എന്ന വ്യക്തി നല്‍കിയ 796.5 പൗണ്ട്, സോളി ആന്റ് ഫാമിലി നല്‍കിയ 500 പൗണ്ട്, ബ്ലാക്ക്പൂള്‍ മലയാളി അസോസിയേഷന്‍ നല്‍കിയ 312.5 പൗണ്ട്, ഫിലിപ്പ് എന്ന വ്യക്തി നല്‍കിയ 312.5 പൗണ്ട്, ഫ്രെഡി എന്ന വ്യക്തി നല്‍കിയ 187.5 പൗണ്ട്, ബാത്തിലെ ജെ നായര്‍ നല്‍കിയ 125 പൗണ്ട്, സാജ് എന്ന വ്യക്തി നല്‍കിയ 125 പൗണ്ട്, എന്‍ ജോണ്‍ എന്ന വ്യക്തി നല്‍കിയ 125 പൗണ്ട്, നിക്‌സണ്‍ തോമസ് നല്‍കിയ 125 പൗണ്ട്, ബാബു എന്ന വ്യക്തി നല്‍കിയ 125 പൗണ്ട്, ബിജി ജോസ് എന്ന വ്യക്തി നല്‍കിയ 125 പൗണ്ട് എന്നിവരാണ് ഉയര്‍ന്ന തുകകള്‍ നല്‍കിയത്. പേര് രേഖപ്പെടുത്താതെയും നിരവധി പേര്‍ ഉയര്‍ന്ന തുകകള്‍ നല്‍കിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ഒണംതുരുത്തു ചാമക്കാലയില്‍ മനോജ് ജോസഫ് എന്ന മുപ്പത്തൊന്‍പതുകാരന്‍, കണ്ണൂര്‍ ജില്ലയിലെ ചെമ്പേരിയ്ക്കടുത്തുള്ള ചെറിയ അരീയ്ക്കമല സ്വദേശി പുളിയ്ക്കല്‍ വീട്ടില്‍ ജോര്‍ജ്ജ് തോമസും കുടുംബവും, അങ്കമാലി അട്ടാറ മഞ്ഞളി വീട്ടില്‍ സജിത്തിന്റെ ഭാര്യ നീതു സജിത്ത്, വയനാട് ജില്ലയിലെ മീനങ്ങാടിയ്ക്കടുത്തുള്ള കുംബ്ലേരിയിലെ എല്‍ദോ, ആലപ്പുഴ ജില്ലയിലെ കലവൂരുള്ള ശ്രീരാജിന്റെയും രമ്യയുടെയും മകള്‍ നാലു വയസുകാരി ശ്രീ രഞ്ജിനി, ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടിയിലുള്ള കല്ലുംപുറത്തു വീട്ടില്‍ ജോസ്‌കുട്ടിയുടെ ഭാര്യ ജെസ്സി, റബര്‍ ടാംപ്പിംഗ് തൊഴിലാളി ആയിരുന്ന കോട്ടയം തലയോലപ്പറമ്പ് കീഴുരിലെ ബിനോയ് എന്ന ഓസേഫ് ലൂക്കാ എന്നിവരാണ് സഹായം അഭ്യര്‍ത്ഥിച്ചത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുകയുടെ വിശദമായ സ്റ്റേറ്റ്‌മെന്റ് ചുവടെ:


 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category