1 GBP = 92.50 INR                       

BREAKING NEWS

ആത്മാക്കളുറങ്ങുന്ന നഗരം

Britishmalayali
ബിന്ദു പുഷ്പന്‍

ദിക്കറിയാതെ കറങ്ങിത്തിരിഞ്ഞു ഞാനെത്തിപ്പെട്ടത് കാശി വിശ്വനാഥ ക്ഷേത്രത്തില്‍

കൈലാസ നാഥനെ താണുവണങ്ങി ദുഃഖങ്ങളേറ്റു പറഞ്ഞു...

മന്ദിറിന്റെ ഒരു ഭാഗത്ത് നിന്ന് ഭജന ചൊല്ലുന്ന ഭക്തര്‍. അത് കേട്ടപ്പോള്‍ തന്നെ മനസ്സ് നിറഞ്ഞു. സര്‍വ്വം ശിവമയം. അവിടെ നിന്നിറങ്ങുമ്പോള്‍ മൊത്തത്തില്‍ ഒരു പോസിറ്റീവ് എനര്‍ജി കൈവന്നതു പോലെ മനസ്സ് നന്നായി തണുത്തു.

എങ്ങും ബംബം ബോലെനാഥ് വിളികളുമായി കാവി വസ്ത്രധാരികള്‍

ഞാന്‍ പിന്നെയും നടന്നു. ഇടുങ്ങിയ ഗലികളില്‍ക്കൂടി.

തിരക്കില്‍പ്പെട്ട് നിധി കാക്കും ഭൂതത്തെപ്പോലെ ഞാനെന്റെ തോള്‍ സഞ്ചി മാറോട് ചേര്‍ത്ത് അടുക്കി പിടിച്ചിരുന്നു. പിതൃദുഃഖത്തിന്റെ ആഴങ്ങളില്‍ ഉഴറുന്ന മനസ്സുമായി ഞാനെങ്ങോട്ടെന്നില്ലാതെ നടന്നു.

ങ്ങനെ നടക്കുമ്പോഴാണ് ഒരു കുഞ്ഞു ബേക്കറി കണ്ണിലുടക്കിയത്. തിരക്കേറിയ മാര്‍ക്കറ്റിലൊരു കൊച്ചു ബേക്കറി ആദ്യമെനിക്ക് അതിശയമാണ് തോന്നിയത്. ബ്രൗണ്‍ ബ്രെഡ് ബേക്കറി എന്നായിരുന്നു അതിന്റെ പേര്. ആ വാതില്‍ തള്ളിത്തുറന്ന് ഞാനകത്തേക്ക് പ്രവേശിച്ചപ്പോള്‍ വിദേശികള്‍ മാത്രം.

അവിടെ നിന്നും എനിക്കൊന്നും വാങ്ങാനല്ല. പക്ഷെ. ഈ തിരക്കേറിയ നഗരത്തില്‍ എങ്ങനെ ഇത്തരമൊരു ബേക്കറി പ്രവര്‍ത്തിക്കുന്നു എന്നറിയാനുള്ള ആകാംക്ഷയായിരുന്നു അതിനു പിന്നില്‍. അവിടുത്തെ ചുവരുകള്‍ എന്നെ വല്ലാതെയാകര്‍ഷിച്ചു. ചുവരുകളില്‍ നിറയെ കൊച്ചു കുട്ടികളുടെ ഫോട്ടോകള്‍.

ലോണ്‍ ഫോര്‍ ലൈഫ് സൊസൈറ്റി എന്നൊരു ചാരിറ്റബിള്‍ സംഘടനയെ പറ്റിയായിരുന്നു അതില്‍ പറഞ്ഞിരുന്നത്. മൈക്കിള്‍, നിക്കോള്‍ എന്നീ രണ്ടു വിദേശികള്‍ നടത്തുന്ന ബഡി ആശാ സ്‌കൂള്‍ ഓഫ് വാരണസി അവിടെ പഠിക്കുന്ന കുട്ടികളുടെ ചിത്രങ്ങളായിരുന്നു അതൊക്കെയും.

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പൈസ ആ സ്‌കൂളിലെ കുട്ടികളുടെ പഠനത്തിനുവേണ്ടി ഉപകരിക്കും എന്നതാണ് അതിലെ സന്ദേശം. നേരത്തെ തന്നെ ഇവിടെ എത്തിച്ചേരേണ്ടതായിരുന്നുവെന്ന് ഞാന്‍ മനസ്സിലോര്‍ത്തു. അതിലേറെ എന്നെ സന്തോഷവാനാക്കിയത് അവര്‍ പണം സംഭാവനയായി സ്വീകരിക്കില്ല എന്നതായിരുന്നു.

അവിടെ നിന്ന് ഭക്ഷണ സാധനങ്ങള്‍ വാങ്ങിയിട്ടു കൊടുക്കുന്ന പണം അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി വിനിയോഗിക്കും. അവിടുന്ന് ഞാന്‍ ഒരു കോഫിയും പാന്‍കേക്കും കഴിച്ചു. എന്റെ വയറും മനസ്സും ഒരു പോലെ നിറഞ്ഞു.

ഞാന്‍ സാവധാനം നടന്ന് മറ്റൊരു ഗാലയിലെത്തി. അവിടെ മുഴുവന്‍ വിദേശികള്‍ മാത്രമായിരുന്നു. കഴിഞ്ഞ കുഞ്ഞു ഇടവഴികളില്‍ നിറയെ ഇറ്റാലിയന്‍ ഫ്രഞ്ച് റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും നിറഞ്ഞു പ്രവര്‍ത്തിക്കുന്നു.

ഇടുങ്ങിയ വഴിയിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരുപാടി വിശുദ്ധ പശുക്കളെയും ശങ്കരാചാര്യരെ അനുസ്മരിപ്പിക്കുന്ന കുറെ സ്വാമിമാരെയും കണ്ടു. ഇതൊക്ക വാരണസിയുടെ പ്രത്യേകതകളാണ്. കലാഭൈരവന്‍ നഗരത്തിന്റെ കാവലാളായി ബനാറസിന്റെ മുക്കിലും മൂലയിലും നിലകൊള്ളുന്നു. എവിടെ നോക്കിയാലും കാണാം ഈ പ്രതിമകള്‍.

റഷ്യയിലും ഫ്രാന്‍സിലും ഇസ്രയേലിലും നിന്നെത്തിയ വിദേശികള്‍ ദിവസവും വൈകിട്ട് അവിടെ പാവകളിയും ഡാന്‍സുമൊക്കെ നടത്തുന്നുണ്ട്. അത് കണ്ട് പതിയെ നടന്നു. ഏറെ വൈകി അതിലൊരാളെ ഞാന്‍ പരിചയപ്പെട്ടു. ലിയാന റോബര്‍ട്ട് എന്നായിരുന്നു അവളുടെ പേര്. ആ പൂച്ചക്കണ്ണുകള്‍ എന്നെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.

റഷ്യയില്‍ നിന്നും എത്തിയതാണവള്‍. ഒരു സോളോ - ട്രാവലറായി എനിക്ക് തോന്നിപ്പിച്ചു. അവളുടെ അത്രേം തന്നെ വലിപ്പമുളള ഒരു നീളന്‍ ബാഗും പുറത്ത് തൂക്കിയാണ് നടപ്പ്. അവള്‍ എന്നോടൊപ്പം കൂടി എനിക്ക് അത്ഭുതമായി.

അയഞ്ഞ വസ്ത്രങ്ങളാണവള്‍ ധരിച്ചിരുന്നത്. വാതോരാതെ അവളെന്നോട് സംസാരിച്ചു. ആറു മാസം ജോലിയിലും ആറു മാസം വിദേശ പര്യടനവും അതാണ് അവളുടെ രീതി. ഇവിടെ നിന്നും നേരെ പോകുന്നത് രാമേശ്വരത്തേക്കാണ്. കൂട്ടത്തില്‍ എനിക്കൊരു ക്ഷണവും. ടിക്കറ്റ് അവളെടുക്കാമെന്ന് പറഞ്ഞു. വന്ന കാര്യം പൂര്‍ത്തിയാക്കാതെ ഞാനെങ്ങോട്ടുമില്ലെന്ന് പറഞ്ഞൊഴിഞ്ഞെങ്കിലും അവളെന്റെ പുറകെ കൂടി.

ഈ മദാമ്മപ്പെണ്ണ് എന്തിനെന്നെ അനുഗമിക്കുന്നു. എന്താണവളുടെ ഉദ്ദേശം? എന്താണവള്‍ എന്നില്‍ കണ്ട പ്രത്യേകത.

ഞങ്ങള്‍ നടന്നു...

അവളുടെ ഉദ്ദേശം എനിക്കൊട്ടും വ്യക്തമായില്ല. ഈ തോള്‍ സഞ്ചിയൊഴികെ വിലപ്പെട്ടതൊന്നും എന്റെ കൈവശം ഉണ്ടായിരുന്നില്ല. പിന്നെന്തിനാ ഞാന്‍ പേടിക്കുന്നത്? അവളുടെ വില കൂടി ക്യാമറയില്‍ എന്റെ കുറേ ഫോട്ടോസ് അവളെടുത്തു. മൂന്നു ദിവസവും ഞങ്ങള്‍ ബ്രൗണ്ട് ബ്രെഡ് ബേക്കറിയില്‍ നിന്നും ആഹാരം കഴിച്ചു.

ഗംഗാതീരത്തെ ധര്‍മ്മശാലയിലെ വെറും നിലത്ത് അവള്‍ എന്നോടൊപ്പം ഷീറ്റ് വിരിച്ചു കിടന്നുറങ്ങി. എന്നെപ്പോലെ അവിടെ ഉറങ്ങിയവരില്‍ പലര്‍ക്കും ജീവിത ലക്ഷ്യങ്ങളൊന്നും ഉള്ളവരായിരുന്നില്ല.

ഒരു ദിവസം ഞാന്‍ ഉറങ്ങിയുണരുമ്പോള്‍

പുകച്ചുരുളുകള്‍ ആകാശത്തേക്ക് ഊതി വിട്ടുകൊണ്ടോരു ചെറപ്പക്കാരന്‍ എനിക്കടുത്ത് തൂണും ചാരി ഇരിക്കുന്നുണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ എനിക്കവനെ എന്റെ കണ്ണനെപ്പോലെ തോന്നിച്ചു. മോനേ, കണ്ണാ, എന്നുറക്കെ വിളിക്കാനാഞ്ഞെങ്കിലും ലഹരിയുടെ മറ്റേതോ മായാലോകത്തിലേക്ക് അവന്‍ ചേക്കേറിക്കഴിഞ്ഞിരുന്നു.

ചുരുണ്ട് അലസമായ ആ മുടിയിഴകള്‍ കാറ്റില്‍ പറഞ്ഞു കളിച്ചു. അവന്റ മുടിയും താടിയും ഒരുപാട് വളര്‍ന്നിരുന്നു. എന്റെ ഇടനെഞ്ചിലെ തിക്കുമുട്ടല്‍ മറയ്ക്കാന്‍ പാടുപെടുമ്പോള്‍ ലിയാന ഉണര്‍ന്നു കഴിഞ്ഞിരുന്നു.

വൈകുന്നേരം ഞങ്ങള്‍ പതിയെ നടന്ന് അസിഘാട്ടിലെത്തി ആരതി കണ്ടു.

കളകളം പാടി സ്വച്ഛമായി ഒഴുകുകയാണ് ഗംഗാ. വെള്ളത്തിന് നല്ല ശീതളിമ. തീരത്തേക്ക്് വീശിയടിക്കുന്ന തണുത്ത കാറ്റേറ്റ് ഞാന്‍ തണുത്ത് വിറച്ചു തുടങ്ങി. കുറച്ചൂകൂടി നടന്നാല്‍ മണികര്‍ണ്ണിക ഘാട്ടിലെത്താം. ഇവിടെയാണ് മൃതദേഹങ്ങള്‍ ദഹിപ്പിച്ചു ഗംഗയില്‍ ഒഴുക്കുന്നത്. ദേഹം നിറയെ ഭസ്മം പൂശി നടക്കുന്ന കുറെ സ്വാമിമാരെ കാണാം.

ആഘോരികള്‍

ദഹിപ്പിച്ച മൃതദേഹത്തിന്റെ ശേഷ ഭാഗങ്ങള്‍ ഭക്ഷിച്ചു ചടുല നൃത്തമാടുന്ന നരഭോജികള്‍ ഇന്നും കാലം പിടിതരാത്തൊരു പ്രഹേളികയായി നിലനില്‍ക്കുന്നൊരു വിഭാഗം ആഘോരികള്‍.

എന്റെ വൃദ്ധ ശരീരത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാഴ്ചകളായിരുന്നല്ലത്. വേച്ചു പോയ എന്നെ ലിയാന സ്വന്തം കൈകളില്‍ താങ്ങി നിര്‍ത്തി. ഇതൊക്കെ കാണുന്ന ഏതൊരു മനുഷ്യനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകുന്നത് അപൂര്‍വ്വമാണ്്്. കൂടുതല്‍ പേരും ഇവിടെ തന്നെ സമാധിയാകുന്നതാണ് പതിവ്. ഗംഗയില്‍ ലീനമായിക്കഴിഞ്ഞാല്‍ ആത്മാവ് സ്വര്‍ഗ്ഗലോകത്തേക്ക് എത്തുമെന്നാണ് ഗംഗയുടെ ആഴങ്ങളിലേക്ക് നടന്ന് ഇറങ്ങാറുണ്ട്.

ലിയാനയെ കണ്ണടയും സഞ്ചിയുമേല്‍പ്പിച്ചു കല്‍പ്പടവുകളില്‍ ഇരുത്തിയിട്ട് ഞാന്‍ കാവിയുമുടുത്ത് മെല്ലെ മണികര്‍ണ്ണിക ഘാട്ടിലെക്കിറങ്ങി.

ആദ്യം പിതൃക്കളെ സ്മരിച്ചു കൊണ്ട് ഒന്ന് മുങ്ങി നിവര്‍ന്നു രണ്ടാമതൊന്ന് കൂടി മുങ്ങി നിവരുമ്പോള്‍ കൈകളില്‍ ചേര്‍ത്തു പിടിച്ചിരുന്നു. കലശം മാറോടു ചേര്‍ത്തു ഞാന്‍ തേങ്ങിക്കരഞ്ഞു പോയി. എന്റെ പൊന്നുമോന്റെ അസ്ഥികള്‍ ആ പുണ്യ തീര്‍ത്ഥം ഏറ്റുവാങ്ങി.

കാറ്റിന്റെ കൈകളില്‍ എവിടെ നിന്നോ അച്ഛാ എന്നൊരു വിളിയൊച്ച മുഴങ്ങി കേട്ടു. വിവാഹത്തലേന്ന്് ബൈക്ക് ആക്സിഡന്‍ില്‍പെട്ട് മരണമടഞ്ഞ എന്റെ കണ്ണന്റെ മുഖം മനസ്സില്‍ തെളിഞ്ഞു നിന്നു. ഇതൊനനും കാണാന്‍ കാത്തു നില്‍ക്കാതെ എന്നെ തനിച്ചാക്കി സുഭദ്രയും നേരത്തെ പോയിക്കഴിഞ്ഞിരുന്നു.

ഞാന്‍ കരയിലേക്ക് നോക്കി.

പുഞ്ചിരിച്ചു കൊണ്ട് ലിയാന ഘാട്ടിലെ പടവുകളിലൊന്നില്‍ എന്നെയും കാത്തിരിക്കുന്നുണ്ടായിരുന്നു.

ഏതോ നിയോഗം പോലെ ഈശ്വരന്‍ എനിക്കായി മകളെപ്പോലെ കാത്തു വച്ച പെണ്‍കുട്ടി ചിലപ്പോള്‍ എന്റെ മുന്‍ജന്മ സുകൃതമാവാം. മൂന്നാമത്തൊന്നു കൂടി മുങ്ങി നിവരാനാവാതെ ഞാനും ഗംഗയോടൊപ്പം യാത്രയായി.

ആത്മാക്കളുറങ്ങുന്ന പുണ്യ നഗരത്തിനൊരു തേജസ്സായി ഗംഗ പിന്നെയെും ഒഴുകി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category