1 GBP = 92.50 INR                       

BREAKING NEWS

മാലയിട്ടപ്പോള്‍ മുതല്‍ പാര്‍ട്ടി ഗ്രാമത്തിലെ വീട്ടിന് മുന്നില്‍ പ്രതിഷേധം; കെട്ടുനിറച്ചുള്ള ആദ്യ യാത്ര തടഞ്ഞത് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍; തളിപ്പറമ്പിലെ സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുടെ ജോലിയും വേണ്ടെന്ന് വച്ച് നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മയുടെ മുന്നണി പോരാളിയായി; മകരവിളക്കിന്റെ തിരക്കൊഴിഞ്ഞപ്പോള്‍ മുഖം മറച്ച് സന്നിധാനത്ത് എത്താനുള്ള നീക്കവും പൊളിച്ച് ഭക്തരുടെ പ്രതിഷേധം; ശബരിമലയിലെത്താനുള്ള രേഷ്മാ നിഷാന്തിന്റെ മോഹം വീണ്ടും തകര്‍ന്നടിഞ്ഞു

Britishmalayali
kz´wteJI³

കണ്ണൂര്‍: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് കണ്ണൂര്‍ ഇരിണാവ് സ്വദേശി രേഷ്മ നിഷാന്ത് ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട് വ്രതമെടുത്തത്. അന്നുതൊട്ടേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും തുടങ്ങി. ഒപ്പം വീടിന് മുന്നിലും. ഇതിനിടെ മനംമടുത്ത് രേഷ്മ നിഷാന്ത് ശബരിമല യാത്ര ഉപേക്ഷിച്ചു. ശബരിമല ദര്‍ശനത്തിനായി ഇന്ന് പോകാനിരിക്കെയാണ് കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ യാത്ര ഉപേക്ഷിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാരും വീടിനു സമീപം നാട്ടുകാരും കൂട്ടമായെത്തിയതോടെയാണ് ദര്‍ശനം തേടിയുള്ള യാത്ര പാതിവഴിയില്‍ മുടങ്ങിയത്. ഇപ്പോഴിതാ നീലമലയില്‍ മറ്റൊരു ദൗത്യവും രേഷ്മയ്ക്ക് ഉപേക്ഷിക്കേണ്ടി വരുന്നു. ഭക്തരുടെ പ്രതിഷേധമായിരുന്നു ഇതിന് കാരണം.

കനകദുര്‍ഗയും ബിന്ദുവുമായിരുന്നു ഏവരുടേയും കണ്ണു വെട്ടിച്ച് സന്നിധാനത്ത് എത്തിയ യുവതികള്‍. ഇവരെ പൊലീസ് സന്നിധാനത്ത് ആംബുലന്‍സിലെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചിലരെ ഡോളിയില്‍ എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ഭക്തര്‍ തടഞ്ഞിരുന്നു. ഇതോടെയാണ് ആംബുലന്‍സ് മാര്‍ഗ്ഗം സ്വീകരിച്ചത്. ഇതിന് ശേഷം മഞ്ജുവെന്ന യുവതിയും സന്നിധാനത്ത് എത്തിയതിന്റെ വീഡിയോ പുറത്തു വന്നു. മുടി നരപ്പിച്ചാണ് മഞ്ജു എത്തിയതെന്നും വ്യക്തമായി. ഇതിന് ശേഷമാണ് രേഷ്മാ നിഷാന്തും സുഹൃത്തും എത്തിയത്. ഭക്തരുടെ കണ്ണില്‍പെട്ടാല്‍ യുവതികള്‍ക്ക് മലകയറാനാകില്ലെന്ന് വ്യക്തമാകുന്ന പ്രതിഷേധമാണ് ഇന്ന് അതിരാവിലെ നീലിമലയില്‍ ഉണ്ടായത്.

സുരക്ഷ വേണമെന്ന് രേഷ്മ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ രേഷ്മ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സിപിഎം കുടുംബാംഗം കൂടിയായ രേഷ്മ നിഷാന്തിനോട് പ്രശ്നം ഒഴിവാക്കാന്‍ ദര്‍ശനം മാറ്റിവെയ്ക്കണമെന്ന് സിപിഎം പ്രാദേശിക നേതൃത്വവും കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. മണ്ഡലകാലത്ത് വ്രതമെടുത്ത് ശബരിമല കയറാന്‍ തയ്യാറെന്ന് ഫേസ്ബുക്കില്‍ കുറിച്ചതിന് പിന്നാലെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. വലിയ ആള്‍ക്കൂട്ടം മദ്യലഹരിയില്‍ അയ്യപ്പ ശരണം വിളിയുമായി വീടിന്റെ മുന്നിലലെത്തി പ്രതിഷേധിച്ചിരുന്നു. ശബരിമല കയറ്റില്ലെന്ന ഭീഷണിയും അവര്‍ മുഴക്കി. കണ്ണൂരിലെ ഒരു കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപികയാണ് രേഷ്മ. ഭര്‍ത്താവ് നിഷാന്ത് കോപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനുമാണ്.

കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തില്‍ അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. വിപ്ലവമായിട്ടല്ലെങ്കില്‍ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് ശബരിമല കയറാനുള്ള ഊര്‍ജമാവും എന്ന് തന്നെ കരുതുന്നു. ആര്‍ത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ, വിയര്‍പ്പുപോലെ, മലമൂത്ര വിസര്‍ജ്യം പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളല്‍ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂര്‍ണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..-എന്നായിരുന്നു രേഷ്മാ നിഷാന്തിന്റെ പ്രതികരണം.

ഒരു വിശ്വാസി എന്ന നിലയില്‍ മലകയറാന്‍ തയാറാകുന്നവരെ എതിര്‍ത്താല്‍ വിശ്വാസസമൂഹം അതിനെതിരെ മുന്നോട്ട് വരുമെന്നും രേഷ്മ പറഞ്ഞിരുന്നു. കറുത്ത വസ്ത്രം ധരിച്ച് മാലയിട്ടു നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു കൊണ്ടാണ് രേഷ്മ നിലപാട് വ്യക്തമാക്കിയത്. വിശ്വാസത്തില്‍ ആണ്‍ പെണ്‍ വേര്‍തിരിവുകളില്ലെന്നും തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയില്‍ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പ്രഖ്യാപിക്കുന്ന രേഷ്മ സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ തുടക്കത്തിലേ പറഞ്ഞിരുന്നു. ഭര്‍ത്താവ് നിഷാന്ത് കോപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനുമാണ്.

സപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് കണ്ണൂര്‍ കണ്ണപുരം സ്വദേശിനിയായ രേഷ്മ നിഷാന്ത് ശബരിമലയിലേക്ക് പോകാന്‍ മാലയിട്ടതായി വെളിപ്പെടുത്തി രംഗത്ത് വന്നത്. വിശ്വാസിയായ രേഷ്മ എല്ലാ വിധ ആചാരവിധികളോടും കൂടി 41 ദിവസത്തെ വ്രതം അനുഷ്ടിച്ച്, മത്സ്യ മാംസാദികള്‍ വെടിഞ്ഞ് ഇരുമുടിക്കെട്ട് നിറച്ച് ശബരിമലയിലേക്ക് എത്തും എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി വെളിപ്പെടുത്തിയത്.തന്റെത് വിപ്ലവം അല്ലെന്നും ഈശ്വര വിശ്വാസത്തിന്റെ ഭാഗമാണെന്നും രേഷ്മ വ്യക്തമാക്കിയിരുന്നു. മാത്രമല്ല വര്‍ഷങ്ങളായി ശബരിമലയ്ക്ക് പോകാന്‍ സാധിക്കില്ലെങ്കിലും മാലയിടാതെ മണ്ഡല വ്രതം അനുഷ്ടിക്കുന്ന വ്യക്തി കൂടിയാണ് രേഷ്മ. രേഷ്മയുടെ വെളിപ്പെടുത്തല്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. രേഷ്മയ്ക്ക് നേരെ സംഘപരിവാറുകള്‍ തെറിവിളിയും കൊലവിളിയുമായി രംഗത്തിറങ്ങി.

മണ്ഡലകാലത്ത് ശബരിമലയിലേക്ക് പുറപ്പെടാനായിരുന്നു രേഷ്മയുടെ തീരുമാനം. എന്നാല്‍ അവസാന നിമിഷം രേഷ്മ യാത്ര ഉപേക്ഷിക്കുകയായിരുന്നു. രാവിലെ ചെറുകുന്നില്‍ നിന്ന് കെട്ട് നിറച്ച് വൈകിട്ട് ട്രെയിനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോകാനായിരുന്നു നീക്കം.ഇത് പ്രകാരം രേഷ്മയ്ക്ക് സുരക്ഷ നല്‍കുമെന്ന് പൊലീസും വ്യക്തമാക്കി. എന്നാല്‍ രേഷ്മ ശബരിമലയിലേക്ക് പുറപ്പെടുന്നു എന്ന വിവരം അറിഞ്ഞ് പ്രതിഷേധക്കാര്‍ സംഘടിച്ച് രേഷ്മയുടെ വീട്ടിലേക്ക് എത്തി. കണ്ണപുരം പൊലീസും സ്ഥലത്ത് എത്തി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര വേണ്ടെന്ന് ബന്ധുക്കളും പറഞ്ഞതോടെ രേഷ്മ ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഭര്‍ത്താവ് നിഷാന്ത് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനാണ്. സിപിഎം അനുകൂല കുടുംബമാണ് ഇവരുടേത്.

കണ്ണൂര്‍ തളിപ്പറമ്പിലെ സ്വകാര്യ കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ജോലി പോലും രേഷ്മയ്ക്ക് രാജിവയ്ക്കേണ്ടി വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category