1 GBP = 92.50 INR                       

BREAKING NEWS

അഗസ്ത്യാര്‍ കൂടത്തിന്റെ മലമുകളില്‍ വിജയക്കൊടി നാട്ടിയ 'ധന്യ മൂഹൂര്‍ത്തം'; ഹൈക്കോടതി വിധിയിലൂടെ അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിന് അനുമതി ലഭിച്ചതിന് പിന്നാലെ വിജകരമായി പൂര്‍ത്തിയാക്കിയ ആദ്യ വനിതയെന്ന ബഹുമതി ധന്യ സനലിന് സ്വന്തം; കൊടുങ്കാറ്റും അതിഭീകരമായ തണുപ്പും തിരിച്ചടിയായിട്ടും പിന്മാറാതെ മനസാന്നിധ്യത്തിന്റെ പെണ്‍കരുത്ത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: മലമുകളില്‍ മുട്ടുകുത്തി നിന്ന് ധന്യ ആ മണ്ണില്‍ ചുംബിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു 'നന്ദി'. അഗസ്ത്യാര്‍കൂടക്കില്‍ വനിതകള്‍ക്ക് ട്രെക്കിങ് നടത്താനുള്ള ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ഇത് വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ വനിതയെന്ന ബഹുമതി പ്രതിരോധ വകുപ്പിന്റെ തിരുവനന്തപുരത്തെ വക്താവ് ധന്യ സനലിന് സ്വന്തമാവുകയാണ്. തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം എല്ലാവര്‍ക്കും നന്ദി എന്നെഴുതിയ ബാനര്‍ എല്ലാ ദിക്കിലേക്കും വീശിക്കാട്ടിയാണ് ധന്യ തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

അതിരുമല ബേസ് ക്യാംപിലേക്കുള്ള ആദ്യ ഏഴ് കിലോമീറ്റര്‍ യാത്ര കുഴപ്പമില്ലായിരുന്നെങ്കിലും, പിന്നീടുള്ള നാലു കിലോമീറ്റര്‍ അതിസാഹസികമായിരുന്നുവെന്നു ധന്യ പറയുന്നു. കുറ്റിപ്പുല്ലുകള്‍ നിറഞ്ഞ ചെങ്കുത്തായ കാട്ടില്‍ തലയ്ക്കു മീതെ കത്തുന്ന സൂര്യന്‍. മരങ്ങള്‍ അപൂര്‍വം. മുട്ടിടിച്ചാം പാറയെന്ന സ്ഥലത്തു കുത്തനെയുള്ള കയറ്റം വലിഞ്ഞുകയറുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ മുട്ട് നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു. പത്തുപേരായി തുടങ്ങിയ യാത്രയില്‍ പകുതിയെത്തിയപ്പോള്‍ ചിതറി. രണ്ടു പേര്‍ വീതമായിരുന്നു പിന്നീടുള്ള യാത്ര.

പാറക്കെട്ടുകളിലെ അടയാളങ്ങളായിരുന്നു രക്ഷ.തിങ്കളാഴ്ച രാവിലെ ഒന്‍പതിനു തുടങ്ങിയ യാത്ര ഉച്ചയ്ക്ക് മൂന്നിന് അതിരുമല ബേസ് ക്യാംപില്‍ അവസാനിച്ചു. ക്ഷീണം കലശലായതിനാല്‍ ചെന്നപാടെ ഉറക്കം പിടിച്ചു. രാത്രി ചൂട് കഞ്ഞിയും പയറും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉറങ്ങാന്‍ പ്രത്യേക സൗകര്യം. പുറത്തുകൊടുങ്കാറ്റും അതിഭീകര തണുപ്പും. സ്ലീപ്പിങ് ബാഗില്ലാത്തവരൊന്നും കാര്യമായി ഉറങ്ങിയിട്ടുണ്ടാകില്ല. ഇന്നലെ രാവിലെ ആറിന് എല്ലാവരും ഉണര്‍ന്നു. അഗസ്ത്യാര്‍കൂടത്തിലേക്കുള്ള ഏറ്റവും ദുഷ്‌കരമായ 6.5 കിലോമീറ്റര്‍ യാത്ര ഏഴരയ്ക്കു തുടങ്ങി. കുറേപേര്‍ യാത്ര അവിടെ മതിയാക്കി.

പിന്നീടുള്ള ആറര കിലോമീറ്റര്‍ പാറക്കൂട്ടങ്ങള്‍ മാത്രമാണ്. കുരങ്ങു കയറുന്നതുപോലെ വേണം പലയിടത്തും കയറാന്‍. ബേസ്‌ക്യാംപില്‍ നിന്നു തന്നുവിട്ട ഉപ്പുമാവ് മൂന്നരക്കിലോമീറ്റര്‍ അകലെയുള്ള പൊങ്കാലപ്പാറയില്‍ ഇരുന്നു കഴിച്ചു. പിന്നീട് നാലു സ്ഥലങ്ങളില്‍ 30 മീറ്റര്‍ ഉയരമുള്ള കുന്നുകള്‍ റോപ്പില്‍ പിടിച്ചുകയറണം.ചുറ്റും തണുപ്പുണ്ടെങ്കിലും വിയര്‍ത്തൊലിക്കുകയായിരുന്നു. ഏറ്റവും ഉയരമുള്ള ഭാഗത്തേക്കു കാലെടുത്തുവച്ചപ്പോള്‍ ശബ്ദം പോലും പുറത്തുവരുന്നില്ലായിരുന്നു.

അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനാണു കൈപിടിച്ചുകയറ്റിയത്. ട്രെക്കിങ് സീസണ്‍ തീരും വരെ എന്നും പകല്‍ സമയത്തൊരാള്‍ ഈ കുന്നിനു മുകളിലുണ്ടാകും.രാവിലെ ഏഴിന് അതിരുമലയില്‍ നിന്നു യാത്രയാരംഭിക്കുന്ന ഉദ്യോഗസ്ഥന്‍ ഉച്ചയ്ക്ക് രണ്ടിനു മടങ്ങുകയാണു പതിവ്. ധന്യയും സംഘവും വൈകിട്ട് മൂന്നരയോടെ അതിരുമലയില്‍ തിരിച്ചെത്തി. ഇന്ന് തിരികെ 13.5 കിലോമീറ്റര്‍ സഞ്ചരിച്ചു ബോണക്കാട് എത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category