1 GBP = 92.50 INR                       

BREAKING NEWS

അമൃതാനന്ദമയി പങ്കെടുക്കുന്ന രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുന്ന അയ്യപ്പ ഭക്ത സംഗമത്തിന്റെ ചരട് വിലച്ചു പുത്തന്‍ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കും; ഇതര സംസ്ഥാനങ്ങളിലും സന്യാസി യോഗങ്ങളും ഭക്ത സംഗമങ്ങളും നടത്തും; സുപ്രീംകോടതി വിധി വരെ സമരവും പ്രക്ഷോഭവും സജീവമാക്കി തുടരും; നട അടച്ചാലും അയ്യപ്പനെ കൈവിടാതെ ശബരിമല വിഷയം കത്തിച്ച് നിര്‍ത്താനുള്ള സംഘപരിവാര്‍ പദ്ധതികള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിനു സമാപിച്ചാലും യുവതി പ്രവേശന വിഷയം സംഘപരിവാര്‍ സജീവമാക്കി നിര്‍ത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ശബരിമല വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരും. ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ ലീവെടുത്തതോടെ 22ന് വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ല. ഭരണഘടനാ ബഞ്ചിന്റെ തീരുമാനത്തിന് ശേഷം മാത്രമേ വിഷയത്തില്‍ ഇടപെടൂവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. നിലവിലെ സാഹചര്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമുമ്പ് ഈ വിഷയത്തില്‍ സുപ്രീംകോടതി തീരുമാനം ഉണ്ടാകാനിടയില്ല. അതുകൊണ്ട് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സും മറ്റും കൊണ്ടു വരാനും കഴിയില്ല. ഈ സാഹചര്യം മനസ്സിലാക്കിയാണ് വിഷയം ചര്‍ച്ചയാക്കി നിര്‍ത്താനുള്ള കേന്ദ്ര തീരുമാനം.

ശബരിമല നട അടയ്ക്കുന്ന 20ന് ശബരിമല കര്‍മസമിതി തലസ്ഥാനത്തു വന്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുനനുണ്ട്. രണ്ടുലക്ഷം പേരെ അണിനിരത്തുന്ന സംഗമത്തില്‍ മാതാ അമൃതാനന്ദമയിയും പങ്കെടുക്കുമെന്നു സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ അറിയിച്ചു. ഈ യോഗം വന്‍ വിജയമാക്കാനാണ് തീരുമാനം. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ആധ്യാത്മികാചാര്യന്മാരെയും സമുദായ സംഘടനാ നേതാക്കളെയും അണിനിരത്താനാണു പരിപാടി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള വിശ്വാസികളുടെ നാമജപ യാത്രയുമുണ്ടായിരിക്കും. ഈ പരിപാടിക്ക് ശേഷം മറ്റ് സംസ്ഥാനങ്ങളിലും ഭക്ത സംഗമങ്ങള്‍ നടത്തും. മാതാ അമൃതാനന്ദമയി മഠത്തിന് കേരളത്തിന് പുറത്ത് വേരുകളുണ്ട്. ഇതുപയോഗിച്ചാകും പരിപാടികള്‍.

ശബരിമലയില്‍ ആചാരസംരക്ഷണം ആവശ്യപ്പെട്ടു 18ന് സെക്രട്ടേറിയറ്റ് വളയല്‍ സമരം കര്‍മസമിതി ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനു പകരം ധര്‍മസംരക്ഷണ മുദ്രാവാക്യവുമായി അയ്യപ്പഭക്ത സംഗമമാക്കി മാറ്റാന്‍ പിന്നീടു തീരുമാനിച്ചത് മാതാ അമൃതാനന്ദമയിയെ എത്തിക്കാനാണ്. 18നും 19നും തിരുവനന്തപുരത്ത് മാതാ അമൃതാനന്ദമയി ഉണ്ടാകും. കര്‍മ്മ സമിതിയുടെ രക്ഷാധികാരിയെന്ന നിലയില്‍ കാര്യങ്ങള്‍ അമൃതാനന്ദമയി നേരിട്ട് വിലയിരുത്തുന്നുമണ്ട്. മാതാ അമൃതാനന്ദമയിയുടെ ഭക്തരും സജീവമായി ശബരിമല കര്‍മ്മ സമിതിയുടെ പരിപാടികളില്‍ പങ്കെടുക്കും. തിരുവനന്തപുരത്തെ ഭക്ത സംഗമത്തിനു മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ 18ന് രാവിലെ അയ്യപ്പ മണ്ഡപങ്ങള്‍ ഒരുക്കും. മൂന്നു ദിവസവും ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും വച്ചു പൂജയുണ്ടാകും. 18ന് വൈകിട്ടു നഗരത്തില്‍ വനിതകളുടെ വാഹനപ്രചാരണ യാത്രയും നടത്തും.

20 ന് സംഗമത്തിന്റെ ഭാഗമായി വൈകിട്ട് മൂന്നിനു മ്യൂസിയം, പിഎംജി എന്നിവിടങ്ങളില്‍ നിന്നാണു നാമജപ ഘോഷയാത്രകള്‍ ആരംഭിക്കുക. ഇവ എല്‍എംഎസ് ജംക്ഷനില്‍ സംഗമിച്ചു പുത്തരിക്കണ്ടം മൈതാനിയിലേക്കു പുറപ്പെടും. നാലിന് പൊതുപരിപാടികള്‍ ആരംഭിക്കും. കര്‍മസമിതിയുടെ പൊതുപരിപാടിയില്‍ ആദ്യമായാണു മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നത്. ശ്രീശ്രീ രവിശങ്കറടക്കമുള്ളവരെയും ക്ഷണിച്ചിട്ടുണ്ടെന്നും എന്‍എസ്എസിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും എസ്.ജെ.ആര്‍. കുമാര്‍ അറിയിച്ചു. ശ്രീ ശ്രീ രവിശങ്കറിനെ പരിപാടിക്കെത്തിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്. ശബരിമല കര്‍മസതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിഷയം സജീവമാക്കുമ്പോള്‍ അയല്‍ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും മറ്റു സംഘടനകളും വിഷയം ഉന്നയിച്ചു രംഗത്തുവരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അയ്യപ്പ ഭക്തരേയും സന്യാസിമാരേയും സംസ്ഥാനത്തെത്തിച്ച് വലിയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കാനും ആലോചനയുണ്ട്.

പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ മാതാ അമൃതാനന്ദമയി, ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍, കാഞ്ചി മാഠാധിപതി തുടങ്ങി നിരവധി ആത്മീയാചാര്യന്മാരും സമുദായ നേതാക്കളും പങ്കെടുക്കുമെന്നാണ് പരിവാറുകാര്‍ നല്‍കുന്ന സൂചന. ശബരിമല വിഷയത്തില്‍ സംസ്ഥാനത്തെ ഹിന്ദുമത വിശ്വാസികള്‍ ഒറ്റക്കെട്ടാണെന്നും പൊതുതെരഞ്ഞെടുപ്പില്‍ ഇതു സുപ്രധാന വിഷയമായിരിക്കുമെന്നും സംഘപരിവാര്‍ വിലയിരുത്തുന്നു. പൊതുതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പാഠം പഠിപ്പിക്കാന്‍ വിഷയം സജീവമായി നിലനിര്‍ത്തേണ്ടതുണ്ടെന്നും അവര്‍ കണക്കുകൂട്ടുന്നു. ഇതിനായി പുത്തരിക്കണ്ടം സമ്മേളനത്തിനുശേഷം വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നു നേതാക്കള്‍ പറയുന്നു. ഹൈന്ദവ വിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമമാണു ഇടത് സര്‍ക്കാര്‍ നടത്തുന്നതെന്ന വിപുലമായ ക്യാമ്പയിനും സംഘടിപ്പിക്കും. ശബരിമല കേസില്‍ പുനഃപ്പരിശോധനാ ഹര്‍ജിയില്‍ അനുകൂലമായ വിധിയുണ്ടാവുമെന്നാണു കര്‍മസമിതി പ്രതീക്ഷിക്കുന്നത്. അതുവരെ പ്രക്ഷോഭ പരിപാടികള്‍ തുടരും.

പുനഃപ്പരിശോധനാ ഹര്‍ജി ഫയലില്‍ സ്വീകരിച്ചതും ഓപ്പണ്‍കോര്‍ട്ടില്‍ വാദം കേള്‍ക്കാനായി തീരുമാനിച്ചതും വിധി വന്നതിനു ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിക്കാന്‍ വേണ്ടിയാണ്. ശബരിമല വിഷയം രാജ്യത്തിനു പുറത്തേക്കു വരെ പടര്‍ന്നിരിക്കുന്ന സാഹചര്യം കോടതിക്കു ബോധപ്പെടുമെന്നും കര്‍മസമിതി വിലയിരുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category