1 GBP = 87.50 INR                       

BREAKING NEWS

31 കലാപ്രകടനങ്ങളും ഗാനമേളയും ആസ്വദിച്ച് പീറ്റര്‍ബറോ മലയാളികള്‍; ക്രിസ്മസ് ന്യൂഇയര്‍ ആഘോഷ ചെലവ് കഴിച്ചുള്ള തുക കേരളത്തിലെ ഒരു നിര്‍ധന കുടുംബത്തിന്

Britishmalayali
സിനുമോന്‍ ഏബ്രഹാം

പീറ്റര്‍ബറോ മലയാളികളുടെ ക്രിസ്തുമസ് - ന്യു ഇയര്‍ ആഘോഷം പീറ്റര്‍ബറോ മലയാളീസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പീറ്റര്‍ബറോ ഫ്‌ലീറ്റ് ഹാളില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. പീറ്റര്‍ബറോയിലെ മുതിര്‍ന്നവര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതിനു ശേഷം, കേരളത്തിന്റെ സ്വന്തം കപ്പ ബിരിയാണി ആസ്വദിച്ചത് ഒരു പുതുമയായി. അടുത്തതായി പീറ്റര്‍ബറോയുടെ സ്വന്തം കലാകാരന്മാരും, കലാകാരികളും, കുട്ടികളും അവതരിപ്പിച്ച 31 കലാപരിപാടികള്‍ പീറ്റര്‍ബറോയ്ക്ക് ദൃശ്യവിസ്മയം സൃഷ്ടിച്ചു.

അതിനു ശേഷം യുകെയിലെ പ്രശസ്തരായ ഗായകര്‍ നയിച്ച ഗാനമേള പീറ്റര്‍ബറോ മലയാളികള്‍ ആടിയും പാടിയും ആഘോഷിച്ചു. ശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടും നറുക്കെടുപ്പ് സമ്മാന ദാനത്തോടും കൂടി അവസാനിച്ചു. ഏവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതൊടൊപ്പം പ്രോഗ്രാമിന്റെ ചിലവിനു ശേഷമുള്ള തുക കേരളത്തിലെ ഒരു നിര്‍ധന കുടുംബത്തിന്റെ ഭവനനിര്‍മാണത്തിന് ഉപയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category