1 GBP = 86.90 INR                       

BREAKING NEWS

ക്രിസ്മസ് പുതുവത്സരാഘോഷത്തിമര്‍പ്പില്‍ മനസ്സുറങ്ങാതെ ബര്‍മി ങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍; ഇരട്ടി മധുരമായി എത്തിയത് തീം സോങ്ങു തന്നെ

Britishmalayali
kz´wteJI³

രു ദിവസം മുഴുവന്‍ നീണ്ടുനിന്ന ബിസിഎംസിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതവത്സരാഘോഷങ്ങള്‍ സോളി ഹള്ളിലുള്ള സെന്റ് മേരീസ് ഹോബ്സ് മോട്ട് ചര്‍ച്ച് ഹാളില്‍ നടന്നു. പ്രസിഡന്റ് അഭിലാഷ് ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം ചെയതത് സെന്‍ ബെനഡിക്റ്റ് മിഷന്‍, സാള്‍ട് ലി ചാപ്ലയിന്‍ ആയ ഫാ: ടെറിന്‍ മുല്ലക്കരയാണ്. സെക്രട്ടറി ബോബോന്‍ സിറിയന്‍ സ്വാഗതവും അഭിലാഷ് ജോസ് നന്ദിയും പറഞ്ഞു. ബിസിഎംസിയുടെ പോയ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ബോബന്‍ സിറിയക്കും വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് ജോയ് ജോണും അവതരിപ്പിച്ചു പാസാക്കി.

കരോള്‍ സോങ്ങോടു കൂടി തുടങ്ങിയ പരിപാടിയില്‍ സാന്റാക്ലോസ് ആശംസകള്‍ നല്‍കിയും കേക്ക് മുറിച്ചും ക്രിസ്തുമസിന്റെ ഓര്‍മ്മ പുതുക്കി. പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ അതിഥികളായി എത്തിയ മുന്‍ ജോണ്‍ ലൂയിസ് മാനജിങ്ങ് ഡയറക്ടറും ഇപ്പോഴത്തെ വെസ്റ്റ് മിഡ്ലാന്റ്സ് മേയറും ആയ ആന്‍ഡ്രൂ ജോണ്‍ സ്ട്രീറ്റും സട്ടണ്‍ കോള്‍ഡ് ഫീല്‍ഡ് കൗണ്‍സിലറുമായ ഡോ. നിതീഷ് റാവുത്തും സന്ദേശം നല്‍കി.

ഈ ആഘോഷങ്ങള്‍ക്ക് ഇരട്ടി മുധുരവുമായി അഭിലാഷ് ജോസ് പ്രസിഡന്റായുള്ള ബിസിഎംസിയുടെ സ്വന്തം തീം സോങ്ങ് കമ്മ്യൂണിറ്റിക്കു വേണ്ടി വെല്‍ക്കം ഡാന്‍സ് ആയി സമര്‍പ്പിച്ചു. ബിസിഎംസിയുടെ ട്രഷററായ ജോയി ജോണ്‍ രചനയും ജോജി കോട്ടയം സംഗീത സംവിധാനവും നിര്‍വ്വഹിച്ചു. പ്രിയ ജോമോന്‍, ശ്രീകാന്ത്, ജോജി കോട്ടയം, ജോമോന്‍ ജോസഫ് എന്നിവരുടെ ആലാപനവും ഒത്തുചേര്‍ന്ന ഈ തീം സോങ്ങിന് ചുക്കാന്‍ പിടിച്ചത് ബിസിഎംസിയുടെ ആര്‍ട്സ് കോര്‍ഡിനേറ്റര്‍ ജോമോന്‍ ജോസഫ് ആണ്. ഇതിന്റെ കൊറിയോഗ്രാഫി നിര്‍വ്വഹിച്ചത് ബിസിഎംസി വൈസ് പ്രസിഡന്റ്് ഷിജി ബിജു, യൂത്ത് ആര്‍ എസ് റെപ് ആയ അനുപമ സനല്‍, സെറിന്‍ ജോസഫ്, ജോയല്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ്. ബിസിഎംസിയിലെ തന്നെ എഴുപതല്‍പരം കലാകാരന്മാരും കലാകാരികളും ഒരു വേദിയില്‍ അവതരിപ്പിച്ചതിന് പിന്നില്‍ നിരവധി ആളുകളുടെ കഠിനാധ്വാനവും പരിശീലനവും ഈ തീം സോങ്ങ് അവതരണ നൃത്തത്തിലൂടെ അവതരിപ്പിച്ചതിന് മാറ്റു കൂട്ടി.

നമുക്കൊന്നിക്കാം എന്ന മുദ്രാവാക്യവുമായി ഒരൊറ്റ കുടുംബമായി തന്നെ മുന്നോട്ടു പോകുന്ന ഈ കമ്മ്യൂണിറ്റിയിലെ കലാകാരന്മാരും കലാകാരികളും പ്രായഭേദമന്യേ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ഏകോപിപ്പിച്ചത് ബിസിഎംസിയുടെ സെക്രട്ടറിയായ ബോബന്‍ സിറിയക്കും എല്‍ബര്‍ട്ട് ജോയി അനുപമ സനല്‍, സാജന്‍ കരുണാകരന്‍, ട്രീസ റെജി, സ്മിത സജീഷ് എന്നിരും ചേര്‍ന്നാണ്. രുചികരമായ ഭക്ഷണവും ഏറെ ആസ്വാദ്യകരമായി. പുതിയ കമ്മിറ്റി അംഗങ്ങളെ സഹര്‍ഷം തെരഞ്ഞെടുക്കുകയും ചെയ്തു. സോളി ഹള്ളിലെ കുളിരുന്ന രാവില്‍ പരിപാടികള്‍ അവസാനിച്ചപ്പോള്‍ ആഘോഷ തിമര്‍പ്പില്‍ മനസ്സുറങ്ങാതെ മലയാളികള്‍ മടങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category