1 GBP = 92.50 INR                       

BREAKING NEWS

തുട വരെ കാണാവുന്ന ഉടുപ്പ് ധരിച്ച് സ്റ്റാര്‍ബക്ക് കോഫി മടിയില്‍വെച്ച് സെല്‍ഫി; ഇതുവരെ കഴിച്ചിട്ടില്ലാത്ത പന്നിയിറച്ചിയോട് പ്രിയം; സൗദിയില്‍ നിന്ന് മുങ്ങിയ 18-കാരിയുടെ ജീവിതം ഒപ്പിയെടുത്ത് പാശ്ചാത്യ മാധ്യമങ്ങള്‍; ഇസ്ലാമിനെ അധിക്ഷേപിക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപിച്ച് സൗദി

Britishmalayali
kz´wteJI³

ജീവിതത്തിലിന്നോളം അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ആസ്വദിക്കുകയാണ് റഹാ മുഹമ്മദ് അല്‍ ക്വുനൂന്‍ എന്ന 18-കാരി. രാഷ്ട്രീയാഭയം കിട്ടി ശനിയാഴ്ച ടൊറന്റോയിലെത്തിയതുമുതല്‍ റഹായുടെ ജീവിതം വേറിട്ടൊരു വഴിയിലൂടെയാണ് പോകുന്നത്. ആദ്യദിനം തന്നെ ശിരോവസ്ത്രം ഉപേക്ഷിച്ചു. രണ്ടാം ദിനം മുട്ടൊപ്പം നില്‍ക്കുന്ന ഒറ്റയുടുപ്പിട്ട് പത്രസമ്മേളനത്തിനെത്തി. ഇപ്പോഴിതാ, തുടവരെ കാണാവുന്ന ഉടുപ്പിട്ട് സ്റ്റാര്‍ബക്ക് കോഫി മടിയില്‍വെച്ച് സെല്‍ഫിയെടുത്തും ഇന്നേവരെ കഴിച്ചിട്ടില്ലാത്ത പന്നിയിറച്ചി പ്രഭാതഭക്ഷണമായി ആസ്വദിച്ചും റഹാ സ്വാതന്ത്ര്യം ആഘോഷിക്കുന്നു.

സൗദിയിലെ ഒരു ഗവര്‍ണറുടെ മകളായ റഹാ മുഹമ്മദ്, കുടുംബം തന്നെ കൈയൊഴിഞ്ഞതോടെ, കുടുംബപ്പേരായ അല്‍ ക്വൂനൂന്‍ എന്നതും ഉപേക്ഷിച്ചു. ഇപ്പോള്‍ താനൊരു സ്വതന്ത്ര വ്യക്തിയാണെന്നും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയാകും ഇനിയുള്ള കാലം താന്‍ പ്രവര്‍ത്തിക്കുകയെന്നും കഴിഞ്ഞദിവസം അവര്‍ പ്രഖ്യാപിച്ചിരുന്നു. റഹായെ വനിതാവിമോചനത്തിന്റെ പുതിയ ചിഹ്നമായാണ് പാശ്ചാത്യ മാധ്യമങ്ങളും ആഘോഷിക്കുന്നത്.

എന്നാല്‍, ഇസ്ലാമിനെതിരായ ഗൂഢാലോചനയായാണ് ഈ നീക്കത്തെ സൗദി വിലയിരുത്തുന്നത്. വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികള്‍ക്ക് അഭയം നല്‍കുന്ന വിദേശരാജ്യങ്ങളുടെ നടപടിക്ക് പിന്നില്‍ രഹസ്യ അജന്‍ഡയുണ്ടെന്ന് സൗദി ആരോപിക്കുന്നു. സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടനയാണ് റഹായുടെ പേരുപരാമര്‍ശിക്കാതെ വിമര്‍ശനം നടത്തിയത്. യുവതികളെ ഇത്തരത്തില്‍ വഴിവിട്ട ജീവിതത്തിലേക്ക് പ്രേരിപ്പിക്കുന്നതിലൂടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുകയാണ് ചില രാജ്യങ്ങളും സംഘടനകളുമെന്ന് എന്‍എസ്എച്ച്ആര്‍ തലവന്‍ മുഫ്‌ലേ അല്‍ ക്വാത്തമി പറഞ്ഞു.

സൗദിയില്‍നിന്ന് കുവൈത്തിലേക്ക് കടക്കുകയും അവിടെനിന്ന്് ജനുവരി അഞ്ചിന് ബാങ്കോക്കിലെത്തുകയുമായിരുന്നു റഹാ. അമേരിക്കയിലോ ഓസ്‌ട്രേലിയയിലോ ബ്രിട്ടനിലോ കാനഡയിലോ അഭയം തേടുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ബാങ്കോക്കിലെത്തിയ റഹായുടെ പാസ്‌പോര്‍ട്ട് സൗദി നയതന്ത്ര ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്തു. തുടര്‍ന്ന് എയര്‍പോര്‍ട്ടിലെ മുറിയില്‍ കയറി വാതിലടച്ച റഹാ, സോഷ്യല്‍ മീഡിയയിലൂടെ തന്റെ പ്രശ്‌നം ലോകത്തെ അറിയിച്ചു. തായ്‌ലന്‍ഡ് അവര്‍ക്ക് താത്കാലിക അഭയം നല്‍കി. പിന്നീട് ഐക്യരാഷ്ട്ര സഭ ഇടപെടുകയും കാനഡയോട് റഹായ്ക്ക് അഭയം നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

കാനഡയിലെത്തിയ റഹാ പുതിയ ജീവിതത്തില്‍ താന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ലോകത്തെ അറിയിക്കുന്നതിനായാണ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കനേഡിയന്‍ മാതൃകയിലുള്ള ബീക്കണും മുട്ടയും ചേര്‍ത്ത പ്രഭാതഭക്ഷണമാണ് ചൊവ്വാഴ്ച അവര്‍ ആസ്വദിച്ചത്. സൗദിയില്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഭക്ഷണം താന്‍ ആസ്വദിക്കുന്നതായി അവര്‍ പറഞ്ഞു. റഹായുടെ നടപടികള്‍ കാനഡയിലുള്ള യാഥാസ്ഥിതികര്‍ക്കിടയില്‍ എതിര്‍പ്പിന് കാരണമാകുമെന്നതിനാല്‍, കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category