
ഒട്ടുമിക്ക രോഗങ്ങളും ചികിത്സിച്ചാല്‍ മാറും. ചില രോഗങ്ങള്‍ക്ക് മറുമരുന്നില്ല. കാര്‍ഡിഫിലെ 48-കാരനായ ഡോക്ടറുടെ അസുഖത്തിന് പ്രതിവിധിയില്ലാത്തതിനാല്‍, അദ്ദേഹത്തെ മെഡിക്കല്‍ കൗണ്‍സില്‍ പണിയില്‍നിന്ന് പിരിച്ചുവിട്ടു. നഴ്സുമാരെ കാണുമ്പോള്‍ ഞെരമ്പുരോഗം വരുന്നതായിരുന്നു ഉഡോദിരി ഒക്പാരയെന്ന ഡോക്ടറുടെ പ്രശ്നം.
കാര്‍ഡിഫിലെ വെയ്ല്‍സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. നഴ്സുമാരെ കാണുമ്പോള്‍ അവരുടെ നിതംബത്തില്‍ പിടിക്കാന്‍ തോന്നുന്നതും കൂസാതെ പോകുന്നവരുടെ നിക്കറിനുള്ളില്‍ കൈകടത്തുന്നതുമായിരുന്നു ഇദ്ദേഹത്തിന്റെ രോഗം.
രോഗിയില്‍നിന്ന് രക്തമെടുക്കുന്നതിനിടെ ഒരു നഴ്സിന്റെ പിന്‍ഭാഗത്ത് തന്റെ മുന്‍ഭാഗം ഉരസിയെന്ന പരാതിയും ഇയാള്‍ക്കെതിരേ ഉയര്‍ന്നിരുന്നു. ഇതേ നഴ്സിനെ സ്റ്റോര്‍ റൂമിലേക്ക് പിന്തുടര്‍ന്ന ഡോക്ടര്‍ അവിടെവെച്ച് നഴ്സിനെ ബലമായി കയറിപ്പിടിപ്പിക്കുകയും അവരുടെ ട്രൗസറിനുള്ളില്‍ കൈയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്.
നഴ്സിന്റെ പരാതിയെത്തുടര്‍ന്ന് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വീസ് ഈ കേസ് പരിഗണിച്ചപ്പോള്‍, നഴ്സാണ് തന്നെ ഇതിലേക്ക് വലിച്ചിഴച്ചതെന്ന് ഒക്പാര പറഞ്ഞു. എന്നാല്‍, ഡോക്ടര്‍ക്കെതിരേ വേറെയും പരാതിയുണ്ടായിരുന്നതിനാല്‍, ട്രിബ്യൂണല്‍ നടപടിയെടുക്കുകയായിരുന്നു. ലൈംഗികോദ്ദേശ്യത്തോടെ നഴ്സുമാരെ കയറിപ്പിടിച്ചതിന് ഇയാളെ സര്‍വീസില്‍നിന്ന് പുറത്താക്കാന്‍ ട്രിബ്യൂണല്‍ തീരുമാനിച്ചു.
2014 മേയ് മുതല്‍ 2016 ഓഗസ്റ്റ് വരെയുള്ള കാലത്താണ് ഡോക്ടര്‍ക്കെതിരേ പരാതിയുയര്‍ന്ന സംഭവങ്ങളുണ്ടായത്. അവസരം കിട്ടുമ്പോഴൊക്കെ ഡോക്ടര്‍ ഇത്തരം പരിപാടികള്‍ ആവര്‍ത്തിച്ചിരുന്നതായി നഴ്സ് ട്രിബ്യൂണലിനുമുമ്പാകെ മൊഴിനല്‍കി. അതൃപ്തിയറിയിച്ച് പലപ്പോഴും ഡോക്ടറെ ഒഴിവാക്കിയിരുന്നെങ്കിലും ശല്യം കൂടിവന്നതിനാലാണ് പരാതിപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
22 വര്‍ഷമായി എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്ന ഒക്പാര വിവാഹിതനും രണ്ടുമക്കളുടെ പിതാവുമാണ്. തന്നെ പ്രലോഭിപ്പിച്ചത് നഴ്സാണെന്നാണ് ഒക്പാരയുടെ വാദം. ശാരീരിക ബന്ധത്തിന് പ്രേരിപ്പിക്കുകയും 3000 പൗണ്ട് വിലയുള്ള ഹാന്‍ഡ് ബാഗ് വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായും ഒക്പാര ട്രിബ്യൂണലിന് മുന്നില്‍ പറഞ്ഞു. എന്നാല്‍, ഈ വാദങ്ങള്‍ ട്രിബ്യൂണല്‍ തള്ളുകയായിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam