1 GBP = 92.50 INR                       

BREAKING NEWS

ഗര്‍ഭാശയ സംബന്ധമായ അസുഖം മൂലം മരണത്തിനു കീഴടങ്ങി അയര്‍ലന്റിലെ മലയാളി നഴ്‌സ്; ടിനി സിറിലിന്റെ പൊതുദര്‍ശനം ഇന്ന്

Britishmalayali
kz´wteJI³

യര്‍ലണ്ടിലെ മലയാളി സമൂഹത്തിന് ഞെട്ടലുണ്ടാക്കി മരണപരമ്പര തുടരുന്നു. ഡബ്ലിനില്‍ കഴിഞ്ഞ ദിവസം നിര്യാതയായ മലയാളി നഴ്‌സ് ഹെലന്‍ സാജുവിന്റെ മരണവാര്‍ത്തയ്ക്ക് പിന്നാലെ ലീമെറിക്ക് സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ സ്ററാഫ് നഴ്സായ ടിനി സിറിളിന്റെ അപ്രതീക്ഷിത മരണമാണ് മലയാളി സമൂഹത്തെ ഞെട്ടിച്ചിരിക്കയാണ്.

പാലാ കത്തീഡ്രല്‍ ഇടവകാംഗം ഇല്ലിമൂട്ടില്‍ സിറിള്‍ ജോയിയുടെ ഭാര്യയായ ടിനി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്. 37 വയസായിരുന്നു പരേതയുടെ പ്രായം.ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ടിനി സര്‍ജറിക്ക് വിധേയയായതിനെ തുടര്‍ന്ന് ഐ സി യുവിലായിരുന്ന ടിനിയെ അപ്രതീക്ഷിതമായി മരണം വിളിച്ചതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടിനിയെ ലീമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും രക്തത്തില്‍ പ്ലേറ്റ്‌ലറ്റുകളുടെ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു.

ഒരു ദശാബ്ദം മുമ്പ് അയര്‍ലണ്ടിലെത്തിയ ടിനി ലീമെറിക്കിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ഏവര്‍ക്കും സുപരിചിതയുമായിരുന്നു.സിറിള്‍ ജോയി ലിമറിക്കിലെ മൗണ്ട് ട്രെന്‍ഛാഡ് ഹോട്ടലിലെ സീനിയര്‍ ഷെഫായി ജോലി ചെയ്യുന്നു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. എട്ടുവയസുകാരി റിയയും, നാല് വയസുകാരന്‍ റിയോണും.

ടിനിയിടെ മൃതദേഹം ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ലീമെറിക്കിലെ പാട്രിക്‌സ്വെല്ലിലുള്ള ചര്‍ച്ച് ഓഫ് ബ്ലസ്ഡ് വിര്‍ജിന്‍ മേരി ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ലീമെറിക്ക് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.റോബിന്റെ നേതൃത്വത്തില്‍ പരേതയുടെ ആത്മശാന്തിക്കായി പ്രത്യേക ദിവ്യബലിയും നടത്തപ്പെടും. ആലപ്പുഴ എടത്വ സ്വദേശിനിയായിരുന്നു.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ടിനി അയര്‍ലണ്ടില്‍ എത്തുന്നത്. ക്രൂമിലെ കഹീറാസ് നഴ്‌സിംഗ് ഹോമില്‍ തുടക്കത്തില്‍ ജോലിനോക്കിയിരുന്നു. തുടര്‍ന്ന് ന്യുകാസ്റ്റില്‍വെസ്റ്റിലെ St Itas ആശുപത്രിയിലും ജോലി ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലീമെറിക്കിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നേഴ്സായി സേവനമനുഷ്ഠിക്കാന്‍ തുടങ്ങിയത്.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി കുടുംബാംഗങ്ങള്‍ അറിയിക്കുന്നു. സംസ്‌കാരം പിന്നീട് നാട്ടില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category