1 GBP = 92.50 INR                       

BREAKING NEWS

വണ്ടിപ്പെരിയാറില്‍ അമ്മയേയും മകളേയും ഒരുമിച്ച് ബലാത്സംഗം ചെയ്തുകൊന്ന കേസില്‍ രണ്ടാം പ്രതിയും കുറ്റക്കാരന്‍ തന്നെ; ഒന്നാം പ്രതി രാജേന്ദ്രനെ വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ ജോമോനും കഠിന ശിക്ഷ ലഭിക്കുമെന്ന് സൂചന; 22കാരിയേയും കിടപ്പുരോഗിയായ അമ്മയേയും ബലാത്സംഗം ചെയ്ത ശേഷം ആറാംവാരി കാല്‍മുട്ടിനിടിച്ചു തകര്‍ത്തു ക്രൂരമായി കൊന്നവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സമൂഹം

Britishmalayali
kz´wteJI³

 

തൊടുപുഴ: മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച ക്രൂര കൊലപാതകത്തില്‍ രണ്ടാം പ്രതിയും കുറ്റക്കാരനെന്ന് കോടതി. അമ്മയേയും മകളേയും വണ്ടിപ്പെരിയാറില്‍ വച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി പെരുവേലില്‍ പറമ്പില്‍ ജോമോ (38)നാണ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ ദിവസമാണ് തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന കാര്യം സ്ഥിരീകരിച്ചത്.

കേസില്‍ ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് വിവരം. സംഭവത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുള്ള വണ്ടിപ്പെരിയാര്‍ ചുരക്കുളം പുതുവലില്‍ പുതുവല്‍തടത്തില്‍ രാജേന്ദ്രന് (58) നേരത്തെ തന്നെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2007 ഡിസംബര്‍ രണ്ടിനാണ് കൊലപാതകം നടക്കുന്നത്. കേസില്‍ 2012 ജൂണ്‍ 20ന് രാജേന്ദ്രനെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

ഡിസംബര്‍ രണ്ടിലെ ചോര മണക്കുന്ന രാത്രി
പീരുമേട് 57-ാം മൈലില്‍ വലിയ വളവിന് സമീപം കോളനിയില്‍ താമസിക്കുന്ന വള്ളോംപറമ്പില്‍ മോളി (55) മകള്‍ നീനു(22) എന്നിവരെയാണ് പ്രതികള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നത്. ജില്ലാ സെഷന്‍സ് കോടതി കേസ് പരിഗണിക്കുമ്പോള്‍ ജോമോന്‍ ഒളിവിലായിരുന്നു. 2007 ഡിസംബര്‍ രണ്ടിന് രാത്രി പതിനൊന്നിന് ശേഷമായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാറമട തൊഴിലാളിയായ രാജേന്ദ്രനും കുടുംബവും നേരത്തെ വണ്ടിപ്പെരിയാര്‍ 57-ാം മൈലിലായിരുന്നു താമസിച്ചിരുന്നത്. സ്ഥലം സംബന്ധിച്ച് നല്ല പരിചയമുള്ള രാജേന്ദ്രന്‍ സുഹൃത്തായ ജോമോനെയും കൂട്ടി മോളിയുടെ വീട്ടിലെത്തി കതകില്‍ തട്ടി നീനുവിന്റെ സഹോദരന്‍ ബിനുവിനെ പേരെടുത്ത് വിളിച്ചു.

ബിനു സ്ഥലത്തില്ലെന്ന് നീനു മറുപടി പറഞ്ഞിട്ടും കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. നീനു അതിന് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് വീടിനു പുറത്തുണ്ടായിരുന്ന അമ്മിക്കല്ല് ഉപയോഗിച്ച് ഇരുവരും ചേര്‍ന്ന് വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറി. തോര്‍ത്ത് കഴുത്തില്‍ കുരുക്കി നീനുവിനെ കീഴ്‌പ്പെടുത്തി ബലാല്‍സംഗം ചെയ്തു. ഇതോടെ നീനു ബോധരഹിതയായി വീണു. അസുഖം ബാധിച്ച് കിടക്കുകയായിരുന്ന മോളിയെ ജോമോനും മാനഭംഗപ്പെടുത്തി. ബഹളമുണ്ടാക്കിയ മോളിയെ ഇതോടെ പ്രതികള്‍ കമ്പിവടിക്കടിച്ചും ചവിട്ടി വാരിയെല്ല് തകര്‍ത്തും മൃതപ്രായയാക്കി.

അമ്മയുടെ കരച്ചില്‍കേട്ട് ബോധമുണര്‍ന്ന നീനു കമ്പിവടികൊണ്ട് രാജേന്ദ്രനെ നേരിടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വടി പിടിച്ചുവാങ്ങി നീനുവിനെ ആക്രമിച്ചു. ഇതോടെ നീനുവും അവശയായി വീണു. പിന്നീട് ഇരുവരും ചേര്‍ന്ന് അമ്മയേയും മകളേയും വെട്ടിയും അടിച്ചും കൊല്ലുകയായിരുന്നു. ഇതിനുശേഷവും പ്രതികള്‍ ഇരുവരെയും വീണ്ടും ബലാല്‍സംഗത്തിന് വിധേയരാക്കിയിരുന്നു.

സംഭവം നടക്കുമ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട് നീനുവിന്റെ ഭര്‍ത്താവ് കോയമ്പത്തൂരിലും സഹോദരന്‍ എറണാകുളത്തുമായിരുന്നു. സംഭവസമയത്ത് സ്ത്രീകളെക്കൂടാതെ നീനുവിന്റെ എട്ടുമാസം പ്രായമായ കുഞ്ഞ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞ് പിറ്റേന്ന് വൈകിട്ട് ആറോടെ ഇഴഞ്ഞ് വീടിനുമുന്നിലെത്തി വിശന്ന് കരഞ്ഞപ്പോഴാണ് അയല്‍വാസികള്‍ എത്തിയത്. അയല്‍വാസിയായ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പൊന്നമ്മയാണ് കൊലപാതകവിവരം പൊലീസില്‍ അറിയിച്ചത്. ഈ സംഭവം നടന്ന് മൂന്നുമാസത്തിനു ശേഷം തേക്കടിക്കു സമീപം ഒരു വെയിറ്റിങ് ഷെഡില്‍ ഭിക്ഷാടകയായ കറുമ്പി എന്ന സ്ത്രീയും സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഈ കേസില്‍ രാജേന്ദ്രന്‍ അറസ്റ്റിലാവുകയും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അമ്മയും മകളും കൊല്ലപ്പെട്ട കേസിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുകയുമായിരുന്നു. എന്നാല്‍ കറുമ്പി വധക്കേസില്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി രാജേന്ദ്രനെ വെറുതെ വിട്ടിരുന്നു. കുമളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ആര്‍ ജയശങ്കര്‍ അന്വേഷിച്ച കേസില്‍ തുടര്‍ന്ന് ചുമതലയേറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ശ്രീനിവാസാണ് തൊടുപുഴ രണ്ടാം അഡീഷ്ണല്‍ സെക്ഷന്‍സ് കോടതിയില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. അന്ന് കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ എ റഹീം ഹാജരായിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category