1 GBP = 92.50 INR                       

BREAKING NEWS

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ കണ്ണൂരില്‍ നിന്നും പുറപ്പെട്ട പത്തംഗ സംഘത്തിന്റെ തലവനും കൊല്ലപ്പെട്ടതായി വിവരം; അഴീക്കോട് പൂതപ്പാറ സ്വദേശി അന്‍വര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ ബോംബാക്രമണത്തിലെന്ന് ടെലഗ്രാം സന്ദേശം; രണ്ടാമതൊരു മരണം നടന്നിട്ടും സംഭവത്തില്‍ വ്യക്തതയില്ലാതെ പൊലീസ്; കേരളത്തിന്റെ മണ്ണില്‍ നിന്നും ഐഎസിലേക്കുള്ള റിക്രൂട്ട്മെന്റ് ഇനിയും തുടരുമോയെന്നും ആശങ്ക

Britishmalayali
kz´wteJI³

കണ്ണൂര്‍: തീവ്രവാദ സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് (ഐഎസ്) ചേരാന്‍ കണ്ണൂരില്‍ നിന്നും പുറപ്പെട്ട പത്തംഗ സംഘത്തിന്റെ തലവന്‍ കൊല്ലപ്പെട്ടെന്ന് സൂചന. അഴീക്കോട് പൂതപ്പാറ സ്വദേശി അന്‍വര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇതേ സംഘത്തില്‍പെട്ട ഒരാള്‍ ടെലിഗ്രാം സന്ദേശം അയച്ചത്. അഫ്ഗാനിസ്ഥാനിലെ കൊറോസാനില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ ബോംബാക്രമണത്തിലാണ് അന്‍വന്‍ കൊല്ലപ്പെട്ടതെന്ന് ടെലിഗ്രാം സന്ദേശത്തില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ്ില്‍ ചേരുന്നതിനായി കണ്ണൂരില്‍ നിന്നും പുറപ്പെട്ട പത്തംഗ സംഘത്തെ പറ്റി പൊലീസ് അന്വേഷിച്ച് വരികയാണ്.


എന്നാല്‍ അന്‍വര്‍ എന്നയാള്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് ഇതുവരെ ഒരു തരത്തിലുള്ള സ്ഥിരീകരണവുമായിട്ടില്ല. കണ്ണൂരില്‍ നിന്നും പുറപ്പെട്ട സംഘത്തിലെ ഒരാളെ പിന്തുടര്‍ന്ന് ശബ്ദസന്ദേശം കണ്ടെത്തിയപ്പോള്‍ അതില്‍ നിന്നും വിഷമത്തോടെയുള്ള സംസാരമാണ് കേട്ടതെന്നും ഒരാള്‍ കൊല്ലപ്പെട്ടുവെന്ന വിവരം ശരിയായിരിക്കുമെന്നും ഡിവൈഎസ്പി പി.പി സദാനന്ദന്‍ അറയിച്ചു.

പാപ്പിനിശ്ശേരിയില്‍നിന്ന് നേരത്തേ ഐ.എസില്‍ ചേരാന്‍പോയ അബ്ദുള്‍ ഖയ്യൂം ഡിസംബര്‍ 21-ന് അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായും സന്ദേശം ലഭിച്ചതായാണ് വിവരം. നവംബര്‍ 20-ന് കണ്ണൂരില്‍നിന്ന് ഐ.എസില്‍ ചേരാന്‍ നാടുവിട്ട പത്തംഗസംഘത്തിന്റെ നേതാവാണ് അന്‍വര്‍. ഭാര്യ അഫ്‌സല, മൂന്നുമക്കള്‍, പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, രണ്ടുമക്കള്‍, സിറ്റി കുറുവയിലെ ടി.പി. നിസാം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

പാപ്പിനിശ്ശേരിയില്‍നിന്ന് ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോയ സംഘത്തിലെ ഷമീര്‍ കൊല്ലപ്പെട്ടതായി നേരത്തേ വിവരമുണ്ടായിരുന്നു. ഷമീറിന്റെ ഭാര്യയുടെ അനുജത്തിയാണ് അന്‍വറിന്റെ ഭാര്യ. ഷമീറിന്റെ രണ്ടുമക്കളും സിറിയന്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കണ്ണൂര്‍ മേഖലയില്‍നിന്ന് ഐ.എസില്‍ ചേരാന്‍ നേരത്തേ പല ഘട്ടങ്ങളിലായിപോയ 13 കുട്ടികളടക്കം 35 പേരില്‍ അഞ്ചുപേരെ തുര്‍ക്കി പൊലീസ് പിടികൂടി തിരിച്ചയച്ചിരുന്നു.

ആ പത്തു പേരെ കുറിച്ച് ലഭിച്ചത് കുറച്ച് വിവരങ്ങള്‍ മാത്രം
ചേരാനായി കണ്ണൂരില്‍ നിന്ന് നാടുവിട്ടത് പത്തു പേരെ കുറിച്ച് ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പൂതപ്പാറയിലെ രണ്ട് കുടുംബങ്ങളിലുള്ളവരാണ് നാടുവിട്ടത്. മൈസൂരിലേക്ക് യാത്രപോകുന്നു എന്ന് അടുപ്പമുള്ളവരോട് പറഞ്ഞാണ് ഇവര്‍ നവംബര്‍ 20ന് നാട് വിട്ടത്. ഇതുവരെയും മടങ്ങിവരാത്തതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവില്‍ ഇവര്‍ രാജ്യം വിട്ടതായി കണ്ടെത്തുകയായിരുന്നു.

ഇന്ത്യയില്‍ നിന്നും ഇവര്‍ യു.എ.ഇയിലേക്ക് കടക്കുകയായിരുന്നു എന്നാണ് ആദ്യം വിവരം ലഭിച്ചത്. പിന്നീട് ഇവിടെ നിന്നും മുങ്ങിയെന്ന വിവരവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. ഐഎസിലേക്ക് ചേരാനായി ഈ പത്തു പേരും അഫ്ഗാനിസ്ഥാനിലേക്ക് എത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ് ഇപ്പോള്‍. ഇതിന് മുന്‍പും കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവര്‍ അഫ്ഗാനിസ്ഥാനിലാണ് എത്തിയിരുന്നത്.

ഇതിന് മുമ്പ് ഐഎസില്‍ ചേരാനായി പോയവരൊന്നും ഇപ്പോള്‍ ജീവനോടെയുള്ളതായിട്ടുള്ള വിവരം ലഭ്യമല്ല. അഫ്ഗാനിസ്ഥാനില്‍ ഭീകര കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ മിസൈലാക്രമണങ്ങളില്‍ ഇവരെല്ലാം കൊല്ലപ്പെട്ടതായിട്ടാണ് വിവരം. സിറിയയിലും, ഇറാഖിലെയും ഐസിസ് കേന്ദ്രങ്ങള്‍ ഭൂരിഭാഗവും ആക്രമണങ്ങളില്‍ തകര്‍ന്നിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനില്‍ ഐസിസ് കേന്ദ്രീകരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category