1 GBP = 92.50 INR                       

BREAKING NEWS

രേഷ്മയേയും ഷാനിലയേയും നീലിമല വരെ എത്തിച്ചത് 40 പൊലീസുകാരുടെ ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന്റെ ഫലമായി; ശബരിമല ഡ്യൂട്ടിയില്‍ ഇല്ലാത്ത പൊലീസ് സംഘം തയ്യാറെടുപ്പിനായി സന്നിധാനത്തെത്തിയത് പല തവണ; വിവരം ചോര്‍ത്തിയത് യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന പൊലീസിലെ തന്നെ ഒരു വിഭാഗം; സന്നിധാനത്തും പമ്പയിലും സംഘപരിവറുകാരെ ഭയന്നെങ്കിലും യഥാര്‍ത്ഥ ഭക്തര്‍ തന്നെ തടയാന്‍ എത്തിയത് പൊലീസിന് തിരിച്ചടിയായി

Britishmalayali
kz´wteJI³

ശബരിമല: ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട രണ്ട് യുവതികളെ ഇതരസംസ്ഥാന തീര്‍ത്ഥാടകരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായതോെട പൊലീസ് ബലമായി തിരിച്ചിറക്കിയെങ്കിലും എല്ലാത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചതും പൊലീസായിരുന്നു. കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിശാന്ത്, ഷാനില സജേഷ് എന്നിവര്‍ക്കാണ് ദര്‍ശനം നടത്താതെ മടങ്ങേണ്ടിവന്നത്. പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് 10 പേരെ അറസ്റ്റ് ചെയ്തു. ബിന്ദുവിനേയും കനകദുര്‍ഗയേയും എത്തിച്ചതു പോലെ രേഷ്മയേയും ഷാനിലയേയും രഹസ്യമായി സോപാനത്ത് എത്തിക്കാനായിരുന്നു തീരുമാനം. അതീവ രഹസ്യമായി എല്ലാം ചെയ്തു തീര്‍ക്കാനായില്ല. ഇതോടെ വിവരം ചോര്‍ന്നു. അങ്ങനെയാണ് നീലിമലയില്‍ വിശ്വാസികള്‍ ഇവരെ തടയുന്നത്.

കേരളാ പൊലീസും രണ്ട് തട്ടിലാണ്. വിശ്വാസികളും അവിശ്വാസികളും. അവിശ്വാസികളുടെ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയാണ് യുവതികളെ മലകയറ്റാന്‍ ശ്രമിക്കുന്നത്. ഇതിന്റെ നേതൃത്വം കണ്ണൂരില്‍ നിന്നുള്ള ഇടതുപക്ഷക്കാര്‍ക്കും. രേഷ്മയേയും ഷാനിലയേയും സന്നിധാനത്ത് എത്തിക്കാന്‍ ശ്രമിച്ചതും ഈ സംഘമായിരുന്നു. രണ്ടുദിവസമായി ഒരു സംഘം പൊലീസുകാര്‍ നടത്തിവന്ന നീക്കമാണ് ബുധനാഴ്ച പുലര്‍ച്ചെ യുവതികളുടെ മലകയറ്റത്തിന് വഴിയൊരുക്കിയത്. പമ്പയിലേയും സന്നിധാനത്തേയും മുതിര്‍ന്ന പൊലീസുകാര്‍ പോലും അറിയാതെ നടത്തുന്ന നീക്കങ്ങള്‍. ഡ്യൂട്ടിയിലില്ലാത്ത 40 പൊലീസുകാര്‍ രണ്ടുദിവസമായി പമ്പയിലും സന്നിധാനത്തുമുണ്ടായിരുന്നു. ഡ്യൂട്ടിയിലുള്ള ചില ഉന്നതരെമാത്രം അറിയിച്ചാണ് ഇവര്‍ യാത്ര ആസൂത്രണം െചയ്തത്. ഇവര്‍ ചൊവ്വാഴ്ച സന്നിധാനത്തുവന്ന് വിലയിരുത്തല്‍ നടത്തി.

മലകയറാന്‍ ആഗ്രഹം പ്രകടിപ്പിച്ച യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ ഇവരില്‍ ചില പൊലീസുകാര്‍ ഒപ്പം വരികയും ചെയ്തു. എന്നാല്‍, വനിതകളുടെ യാത്രാവിവരം ചോര്‍ന്നു. ഇവര്‍ പമ്പയിലെത്തുന്ന സമയംപോലും മറ്റുള്ളവര്‍ അറിഞ്ഞു. ഇതോടെ രഹസ്യമായി മലകയറ്റം നടക്കാതെ പോയി. തുടര്‍ന്നാണ് പമ്പയില്‍നിന്ന് ഡ്യൂട്ടി പൊലീസിന്റെ സുരക്ഷ യുവതികളുടെ സംഘം ആവശ്യപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ നാലിന് ഇവര്‍ മലകയറിത്തുടങ്ങി. വാര്‍ത്ത ചോര്‍ത്തിയത് പൊലീസിലെ തന്നെ വിശ്വാസികളാണ്. ഇവര്‍ ഓപ്പറേഷന്‍ രേഷ്മയെ കുറിച്ച് മുന്‍കൂട്ടി എല്ലാം പരിവാറുകാരെ അറിയിച്ചു. രേഷ്മയെ മരക്കൂട്ടത്ത് തടയാന്‍ പദ്ധതി തയ്യാറാക്കി. ഇത് പൊലീസും തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ നീലിമലയില്‍ എത്തിയപ്പോള്‍ തന്നെ യുവതികളെ തടഞ്ഞു. ഇതിന് പിന്നില്‍ ഇതരസംസ്ഥാന ഭക്തരായിരുന്നു.

പൊലീസ് പ്രതീക്ഷിച്ചത് പമ്പയിലും സന്നിധാനത്തുമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധമാണ്. പക്ഷേ പൊലീസിനെ അമ്പരപ്പിച്ച് ഇതരസംസ്ഥാന തീര്‍ത്ഥാടകര്‍ കൂട്ടമായി മലകയറ്റം ചെറുക്കുന്നതാണ് കണ്ടത്. ആദ്യം 10 പേരെ നീക്കിയെങ്കിലും പിന്നീട് ആന്ധ്രയില്‍നിന്നുള്ള വലിയൊരു സംഘം നാമജപ പ്രതിഷേധത്തിലേക്ക് കടന്നു. ബുധനാഴ്ചത്തെ പദ്ധതി ചോര്‍ന്നതോടെ ഡ്യൂട്ടിയിലുള്ള പൊലീസ് ഇതിനോട് തീരേ സഹകരിക്കേണ്ടെന്ന് അനൗദ്യോഗികമായി തീരുമാനിച്ചിരുന്നു. നിയമപരമല്ലാത്ത നീക്കങ്ങളോട് യോജിക്കില്ലെന്നാണ് ഇവരുടെ പക്ഷം. മടങ്ങിയ യുവതികള്‍ക്ക് മലകയറ്റം ഉറപ്പു നല്‍കിയിട്ടുണ്ടന്നാണ് വിവരം. നാളെ യുവതികള്‍ വീണ്ടും എത്താനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. ഇത് മനസ്സിലാക്കി പരിവാറുകാരും സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നിലവില്‍ ശബരിമലയിലും പമ്പയിലും ഒന്നും നിരോധനാജ്ഞ ഇല്ല. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് കൂട്ടം കൂടാനും നിയമപരമായ തടസ്സമില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ പരിവാറുകാര്‍ വരും ദിവസങ്ങളില്‍ സന്നിധാനത്ത് എത്തുമെന്നാണ് സൂചന.

രേഷ്മ നിശാന്ത്, ഷാനില സജേഷ് എന്നീ യുവതികള്‍ ഉള്‍പ്പെട്ട ഒന്‍പതംഗ സംഘത്തിന് 'നവോത്ഥാന കേരളം ശബരിമലയ്ക്ക്' എന്ന നവമാധ്യമ കൂട്ടായ്മയുടെ ചുമതലക്കാരനായ ശ്രേയസ്സ് കണാരനാണ് നേതൃത്വം നല്‍കിയത്. സംഘത്തെ നീലിമല അടിവാരത്ത് തീര്‍ത്ഥാടകര്‍ തടഞ്ഞു. മൂന്നരമണിക്കൂര്‍ നീണ്ട നാമജപ പ്രതിഷേധത്തിനൊടുവില്‍ നീലിമല വാട്ടര്‍ടാങ്കിന് സമീപം പടിയില്‍ നിലയുറപ്പിച്ചിരുന്നവര്‍ യുവതികളെ വലയം ചെയ്തിരുന്ന പൊലീസിന് സമീപത്തേക്ക് ഓടിയെത്തി. ഇതോടെ യുവതികളോട് മടങ്ങാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. കൂട്ടാക്കാത്തതിനാല്‍ ബലമായി നീക്കി പമ്പാ ചെളിക്കുഴിയിലെത്തിച്ച് ജീപ്പില്‍ നിലയ്ക്കലേക്ക് കൊണ്ടുപോയി.

ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് സംഘം പമ്പയില്‍ വന്നത്. യൂണിഫോമിലല്ലാത്ത പൊലീസ് ഇവര്‍ക്കൊപ്പം ബസിലുണ്ടായിരുന്നു. പമ്പ പൊലീസ് സഹായകേന്ദ്രത്തില്‍ വിവരമറിയിച്ച് മല കയറാന്‍ തുടങ്ങിയ സംഘത്തിന് മുപ്പതോളം പൊലീസുകാര്‍ അകമ്പടിയായി. നീലിമല അടിവാരത്ത് വാട്ടര്‍ടാങ്കിന് സമീപം നാല് ആന്ധ്ര സ്വദേശികളാണ് യുവതികളുടെ മലകയറ്റം ആദ്യം ചോദ്യംചെയ്തത്. ഇവര്‍ക്കൊപ്പം പത്തുപേര്‍കൂടി ചേര്‍ന്നെങ്കിലും ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ചു. മലയിറങ്ങി വന്നവരും കയറുന്നവരുമായ ഇതരസംസ്ഥാന തീര്‍ത്ഥാടകരുടെ സംഘം പ്രതിഷേധം ഏറ്റെടുത്തു. ഇവര്‍ ശരണപാതയില്‍ കുത്തിയിരുന്ന് ശരണംവിളി തുടങ്ങി. യുവതികളും കൂടെയുള്ളവരും ടാങ്കിന് സമീപം വഴിയിലിരുന്നു. പൊലീസ് ഇവര്‍ക്ക് വലയം തീര്‍ത്തു. എതിര്‍ക്കുന്നവരുടെ എണ്ണം കൂടിയതോടെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യുവതികളുമായി ചര്‍ച്ച നടത്തി. ഇതോടെ തിരിച്ച് മലയിറക്കം.

വലിയ പ്രതിഷേധമാണ് നീലിമലയില്‍ ഉണ്ടായത്. ഇതിന് തൊട്ടുമേലെ കോവൈ ധര്‍മരാജ അരശുപീഠം കൃഷ്ണമൂര്‍ത്തി ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ 80 തീര്‍ത്ഥാടകര്‍ കര്‍പ്പൂരദീപം തെളിയിച്ച് നാമജപം തുടങ്ങി. ഇവര്‍ക്കൊപ്പം മറ്റുള്ളവരും ചേര്‍ന്നതോടെ സംഘര്‍ഷാവസ്ഥയായി. വഴി തടസ്സപ്പെട്ടതോടെ മലകയറാനുള്ളവരെ സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഒരു മണിക്കൂര്‍ നേരത്തേക്ക് വിട്ടത്. നാമജപസംഘം താഴേക്ക് ഒന്നായി ഇറങ്ങിവന്നു. തുടര്‍ന്നാണ് പിന്മാറ്റം. യുവതികളുമായി നീങ്ങിയ പൊലീസ് ജീപ്പിന് നേരേ പ്രതിഷേധക്കാര്‍ കരിക്കിന്‍തൊണ്ടും മണ്ണുമെറിഞ്ഞു. അതിനിടെ 100 ദിവസമായി വ്രതം നോല്‍ക്കുകയാണെന്നും ദര്‍ശനം നടത്തിയേ ഇത് അവസാനിപ്പിക്കൂവെന്നും യുവതികള്‍ പറയുന്നു. വിശ്വാസം അളക്കാന്‍ ബാരോമീറ്ററില്ല. മാലയിട്ടത് മുതല്‍ കൊലവിളി നേരിടുകയാണ്. അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്നും ഇവര്‍ വിശദീകരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category