1 GBP = 92.50 INR                       

BREAKING NEWS

വെല്‍ഡണ്‍ ടീം കേരള... വെല്‍ഡണ്‍ സച്ചിന്‍ ബേബി; ഗുജറാത്തിന്റെ ബേസിളക്കി ബേസില്‍ തമ്പി; വാര്യരുടെ കുത്തിയുയരുന്ന പന്തുകളും സന്ദര്‍ശകരെ തകര്‍ത്തു; ബൗളിങ് കരുത്തില്‍ വയനാട്ടില്‍ ചരിത്രം രചിച്ച് കേരളം; രഞ്ജി ട്രോഫിയില്‍ ആദ്യമായി മലയാളിക്കരുത്ത് സെമിയില്‍; ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ തകര്‍ത്തത് 113 റണ്‍സിന്; കേരളത്തിന് ഉജ്ജ്വല ജയം സമ്മാനിച്ചത് കൃത്യതയോടെ പന്തെറിഞ്ഞ പേസര്‍മാര്‍ തന്നെ; ഇനി ദേശീയതലത്തില്‍ ക്രിക്കറ്റിലും കേരളത്തിന് തല ഉയര്‍ത്തിപ്പിടിക്കാം

Britishmalayali
kz´wteJI³

വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ചരിത്ര നേട്ടം. തുടര്‍ച്ചയായ രണ്ടാ വര്‍ഷവം ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തിയ കേരളം ഇത്തവണ സെമിയിലുമെത്തി. വയനാട്ടിലെ കൃഷ്ണ ഗിരി സ്റ്റേഡിയത്തില്‍ കരുത്തരായ ഗുജറാത്തിനെ തകര്‍ത്താണ് കേരളം സെമിയിലെത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തുന്നത്. യുവതാരങ്ങളുടെ മികവാണ് കേരളത്തിന് തുണയാകുന്നത്. ഇതോടെ ദേശീയ ക്രിക്കറ്റിലെ ശക്തികേന്ദ്രമായി കേരളാ ക്രിക്കറ്റ് മാറുകയാണ്. സച്ചിന്‍ ബേബിയുടെ നായകത്വത്തിലാണ് കേരളം കളിക്കാനിറങ്ങിയത്. കഴിഞ്ഞ തവണ കേരളം ക്വാര്‍ട്ടറിലെത്തിയതും സച്ചിന്റെ നായകത്വത്തിലാണ്. ഇതോടെ കേരളാ ക്രിക്കറ്റിലെ ഭാഗ്യനായകനായി സച്ചിന്‍ മാറുകയാണ്.

വയനാട്ടിലെ പിച്ച് ഫാസ്റ്റ് ബൗളിങ്ങിനെ തുണയ്ക്കുന്നതയാരുന്നു. ഈര്‍പ്പമുള്ള പിച്ചില്‍ കുത്തിയുരുന്ന ബൗണ്‍സ് ബാറ്റ്സ്മാന്മാര്‍ക്ക് വെല്ലുവിളിയായി. സന്ദീപ് വാര്യരും ബേസില്‍ തമ്പിയും മുന്നില്‍ നിന്ന് പന്തെറിഞ്ഞപ്പോള്‍ പാര്‍ത്ഥിവ് പട്ടേലിന്റെ ഗുജറാത്ത് തകര്‍ന്നു. മത്സരത്തില്‍ ഗുജറാത്തിനായിരുന്നു കളിയെഴുത്തുകാര്‍ കൂടുതല്‍ സാധ്യത നല്‍കിയിരുന്നത്. ഇതെല്ലാം അപ്രസക്തമാക്കിയാണ് കേരളം ജയിച്ചു കയറുന്നത്. ടോസ് നേടിയ ഗുജറാത്ത് കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓരോ ദിവസവും ബാറ്റിങ് ദുഷ്‌കരമാകുന്ന പിച്ചില്‍ പാര്‍ത്ഥിവ് പട്ടേലിന്റെ ഈ തീരുമാനം കേരളത്തിന് ഒരര്‍ത്ഥത്തില്‍ തുണയാകുകയായിരുന്നു.

ആദ്യം ബാറ്റ് ചെയത് കേരളം ഒന്‍പത് വിക്കറ്റിന് 185 റണ്‍സെടുത്തു. മറുപടിയായി ഗുജറാത്തിന് 171 റണ്‍സേ എടുക്കാനായുള്ളൂ. ഒന്നാം ഇന്നിങ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സില്‍ 162 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ കേരളം ഗുജറാത്തിന് 81 റണ്‍സിന് എറിഞ്ഞിട്ടു. അതുകൊണ്ട് തന്നെ ഈ വിജയം ഫാസ്റ്റ് ബൗളര്‍മാരുടേതാണ്. ആദ്യ ഇന്നിങ്സില്‍ സന്ദീപ് വാര്യര്‍ നാലും ബേസില്‍ തമ്പിയും നിധീഷ് എംഡിയും മൂന്ന് വീതം വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സില്‍ ബേസില്‍ തമ്പിയാണ് മുന്നില്‍ നിന്ന് പന്തെറിഞ്ഞത്. ബേസില്‍ തമ്പി അഞ്ച് വിക്കറ്റെടുത്തു. സന്ദീപ് വാര്യര്‍ നാലും.. അങ്ങനെ ഫാസ്റ്റ് ബൗളിങ് മികവില്‍ കേരളം സെമിയിലെത്തി.

ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്യുമ്പോള്‍ സഞ്ജു വി സാംസണ് പരിക്കേറ്റിരുന്നു. കൈവരിലൊടിഞ്ഞ സഞ്ജു രണ്ടാം ഇന്നിങ്സില്‍ ഒറ്റക്കൈയനായെത്തി ബറ്റ് ചെയ്തു. ആദ്യ ഇന്നിങ്സില്‍ 27 റണ്‍സ് നേടിയ ബേസില്‍ തമ്പിയും ബാറ്റിംഗില്‍ തിളങ്ങി. രണ്ടാം ഇന്നിങ്സില്‍ കേരളാ ഇന്നിങ്സിന് നെടുതൂണായത് സിജോമോന്‍ ജോസഫിന്റെ അര്‍ദ്ധ സെഞ്ച്വറിയായിരുന്നു. 56 റണ്‍സാണ് സിജോമോന്‍ എടുത്തത്. ജലജ് സക്സേന 44 ഉം റണ്‍സെടുത്തു. ക്യാപ്ടന്‍ സച്ചിന്‍ ബേബിയും റണ്‍ നേടുക അസാധ്യമായ പിച്ചില്‍ 24 റണ്‍സ് നേടി. ഇതൊക്കെയാണ് വയനാടന്‍ മണ്ണില്‍ കേരളത്തിന് ചരിത്ര വിജയം സമ്മാനിച്ചത്.

കേരളത്തിനെതിരേ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്തിന് തുടക്കത്തിലേ ബാറ്റിങ് തകര്‍ച്ച സംഭവിച്ചു. മൂന്ന് ഓവറിനിടെ രണ്ടു വിക്കറ്റ് പിഴുത ബേസില്‍ തമ്പിയാണ് ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയത്. കേരളവും ഗുജറാത്തും തമ്മിലുള്ള രഞ്ജി ട്രോഫി ക്വാര്‍ട്ടറിന്റെ രണ്ടാം ദിനം ആരാധകരുടെ ഹൃദയം കീഴടക്കിയത് സഞ്ജു വി സാംസണ്‍ ആയിരുന്നു. വിരലിനേറ്റ പരിക്ക് വകവെയ്ക്കാതെ ഗ്രൗണ്ടിലിറങ്ങിയാണ് സഞ്ജു ആരാധകരുടെ കൈയടി നേടിയത്. കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റും പോയതോടെ സഞ്ജു ക്രീസിലെത്തുകയായിരുന്നു. ഒമ്പതാമനായി സന്ദീപ് വാര്യര്‍ പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്‌സ് അവസാനിച്ചുവെന്ന് കരുതിയതാണ്. രണ്ടാം ഇന്നിങ്‌സില്‍ സഞ്ജു കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ക്രീസിലുള്ള ജലജ് സക്‌സേനയ്ക്ക് കൂട്ടായി സഞ്ജു കളിക്കാനിറങ്ങുകയായിരുന്നു. സഞ്ജുവിന്റെ ധീരമായ ഈ തീരുമാനത്തെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് കാണികള്‍ സ്വീകരിച്ചത്.

സഞ്ജുവിനെ കൂട്ടുപിടിച്ച് ജലജ് എട്ടു റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. എട്ടു പന്ത് ഇടങ്കൈ കൊണ്ട് ബാറ്റുവീശി ബ്ലോക്ക് ചെയ്ത സഞ്ജുവിനെ ഒമ്പതാം പന്തില്‍ അക്‌സര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. ആദ്യ ഇന്നിങ്‌സില്‍ ബാറ്റു ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്റെ വലതു കൈവിരലിന് പരിക്കേറ്റത്. 17 റണ്‍സെടുത്ത് നില്‍ക്കെ ചിന്തന്‍ ഗജയുടെ പന്ത് സഞ്ജുവിന്റെ വലതു കൈയിലെ വിരലില്‍ കൊള്ളുകയായിരുന്നു. വേദന സഹിക്കാനാകാതെ താരം അപ്പോള്‍ തന്നെ ക്രീസ് വിട്ടു. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം നാലാഴ്ച്ചത്തെ വിശ്രമമാണ് സഞ്ജുവിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. അസ്ഹറുദ്ദീനെ ഗജ വിക്കറ്റിന് മുന്നില്‍ കുരുക്കി. നേരിട്ട മൂന്നാം പന്തിലായിരുന്നു അസ്ഹറുദ്ദീന്റെ വിക്കറ്റ്. അടുത്ത ഊഴം രാഹുലിന്റേതായിരുന്നു. 32 പന്തില്‍ 10 റണ്‍സെടുത്ത രാഹുലിനെ നാഗേസ്വല്ല പുറത്താക്കുകയായിരുന്നു. പിന്നീട് വിനൂപും സിജോമോനും ചേര്‍ന്ന് പ്രതിരോധിക്കാന്‍ തുടങ്ങി. 22 റണ്‍സെടുത്ത ഈ കൂട്ടുകെട്ടിനെ അക്‌സര്‍ പട്ടേല്‍ പൊളിച്ചു. 16 റണ്‍സെടുത്ത് നില്‍ക്കെ വിനൂപ് വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. അടുത്തത് സച്ചിന്‍ ബേബിയും സിജോമോനും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു. 39 റണ്‍സെടുത്ത കൂട്ടുകെട്ട് ഉച്ചഭക്ഷണത്തിന് മുമ്പ് തകര്‍ന്നു. 43 പന്തില്‍ 24 റണ്‍സടിച്ച കേരള ക്യാപ്റ്റനെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി. അഞ്ച് ഓവറിനുള്ളില്‍ അടുത്ത വിക്കറ്റും വീണു. വിഷ്ണു വിനോദിനെ (9) നാഗ്വാസ്വല്ല കഥാന്റെ കൈയിലെത്തിക്കുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ ജലജ് സക്‌സേന സിജോമോന് യോജിച്ച കൂട്ടായി. ഇരുവരും സ്‌കോറിങ് വേഗത കൂട്ടി. 53 റണ്‍സിന്റെ ഈ നിര്‍ണായക കൂട്ടുകെട്ട് സിജോമോനെ പുറത്താക്കി കലേരിയ പൊളിക്കുകയായിരുന്നു. 148 പന്തില്‍ എട്ടു ഫോറടക്കം 56 റണ്‍സടിച്ച സിജോമോന്‍ കേരളത്തിന്റെ ഏക അര്‍ദ്ധ സെഞ്ചുറിക്കാരനായി. ഇതിനുശേഷം കേരളത്തിന്റെ കൂട്ടത്തകര്‍ച്ചയായിരുന്നു. സിജോമോന്‍ പുറത്തായി തൊട്ടടുത്ത പന്തില്‍ ബേസില്‍ തമ്പിയേയും കലേരിയ തിരിച്ചയച്ചു. തൊട്ടടുത്ത ഓവറില്‍ സന്ദീപ് വാര്യരും പുറത്തായി. ആറു പന്ത് നേരിട്ട സന്ദീപിനെ പിയൂഷ് ചൗള വിക്കറ്റിന് മുന്നില്‍ കുരുക്കി. ഇതോടെ കേരളത്തിന്റെ ഇന്നിങ്‌സ് അവസാനിച്ചുവെന്ന് പ്രതീക്ഷിച്ചതാണ്. എന്നാല്‍ അപ്രതീക്ഷിതമായി പരിക്ക് വകവെയ്ക്കാതെ സഞ്ജു ക്രീസിലെത്തുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category