1 GBP = 92.50 INR                       

BREAKING NEWS

മന്ത്രിയാണോ സ്ഥലം എംഎല്‍എ ആണോ വലുത്? നിയമം പറയുന്നത് മന്ത്രിയും എംപിയും എന്നെങ്കിലും തൊടുപുഴയില്‍ മുടിചൂടാ മന്നനായ പിജെ ജോസഫിന് മാത്രം മനസ്സിലാകുന്നില്ല; അധ്യക്ഷസ്ഥാനം ലഭിക്കാത്തതിന്റെ പേരില്‍ രണ്ട് മന്ത്രിമാര്‍ പങ്കെടുക്കുന്ന സര്‍വ്വ ചടങ്ങുകളും ബഹിഷ്‌കരിച്ച് പിജെ ജോസഫ്; മന്ത്രിപദവി നഷ്ടമായ കാര്യം അറിഞ്ഞില്ലേ എന്ന് ചോദിച്ച് പിണറായിയും എംഎം മണിയും; കേരളാ കോണ്‍ഗ്രസ് നേതാവ് കൊളുത്തി വിട്ട വിവാദത്തിന് അന്ത്യമായില്ല

Britishmalayali
kz´wteJI³

തൊടുപുഴ: ഒന്നില്‍ കൂടുതല്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വകുപ്പു മന്ത്രി ഉദ്ഘാടകനും, മറ്റൊരാള്‍ അധ്യക്ഷനാകുമെന്നതാണു പ്രോട്ടോക്കോള്‍. ഇതേ ചടങ്ങില്‍ വേറെ മന്ത്രി പങ്കെടുക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിനു മുഖ്യപ്രഭാഷകന്‍ അല്ലെങ്കില്‍ മുഖ്യ പ്രസംഗികന്റെ സ്ഥാനമാണു നല്‍കുക. ഇതിനു ശേഷമാണു മറ്റു ജനപ്രതിനിധികളുടെ സ്ഥാനം. ചടങ്ങില്‍ എംപി പങ്കെടുക്കുന്നുണ്ടെങ്കില്‍, മന്ത്രിമാര്‍ക്കു ശേഷം പ്രസംഗികരുടെ പട്ടികയില്‍ ആദ്യ സ്ഥാനം എംപിക്കു നല്‍കും. ഇതിനു ശേഷമാണു സ്ഥലം എംഎല്‍എയ്ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കുക. ആശംസാ പ്രസംഗകരുടെ റോളാണു പലപ്പോഴും നല്‍കുക. ഇതാണ് പ്രോട്ടോക്കോള്‍. എന്നാല്‍ ഇതൊന്നും തൊടുപുഴയില്‍ നടക്കില്ല. അവിടെ ഒരു താരമേ ഉള്ളൂ... പിജെ ജോസഫ്.

ഒന്നില്‍ കൂടുതല്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എയ്ക്ക് എന്തു സ്ഥാനം നല്‍കണമെന്നതിന്റെ പേരിലാണു ഇടുക്കിയിലെ പ്രോട്ടോകോള്‍ വിവാദം. പ്രോട്ടോകോള്‍ ലംഘിച്ച് സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിച്ചെന്നു ആരോപിച്ച് തൊടുപുഴ എംഎല്‍എ പി.ജെ. ജോസഫ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം. മണിയും ജോസഫിനെതിരെ രംഗത്തു വന്നു. ഇതോടെ വിവാദം പുതിയ തലത്തിലെത്തി. തൊടുപുഴ മണ്ഡലത്തില്‍ നടന്ന മൂന്നു പരിപാടികളില്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിവാക്കിയതിന്റെ പേരില്‍ സ്ഥലം എംഎല്‍എ കൂടിയായ പി.ജെ. ജോസഫ് പൊട്ടിത്തെറിച്ചതോടെയാണു വിവാദം തുടങ്ങിയത്. മൂന്നു ചടങ്ങുകളിലും മന്ത്രി എം.എം. മണിയായിരുന്നു അധ്യക്ഷന്‍. പ്രോട്ടോക്കോളാണ് പാലിക്കപ്പെട്ടത്. എന്നാല്‍ തന്റെ മണ്ഡലത്തില്‍ താനാണ് അധ്യക്ഷനെന്നാണ് ജോസഫിന്റെ പക്ഷം.

ജോസഫ് ചെയര്‍മാനായ ഗാന്ധിജി സ്റ്റഡിന്റെ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ക്കെതിരെ ജോസഫ് പ്രതികരിച്ചത്. ഇതിനു പിന്നാലെ നടന്ന വിജിലന്‍സ് ഇടുക്കി യൂണിറ്റിന്റെ മന്ദിരോദ്ഘാടന ചടങ്ങില്‍ പി.ജെ. ജോസഫിന് വിശിഷ്ടാതിഥിയുടെ സ്ഥാനമാണു നല്‍കിയത്. മന്ത്രി ജി. സുധാകരനെയായിരുന്നു ഈ ചടങ്ങില്‍ അധ്യക്ഷ സ്ഥാനത്ത് തീരുമാനിച്ചിരുന്നതെങ്കിലും സുധാകരന്‍ എത്താത്തതിനാല്‍, മന്ത്രി എം.എം. മണിയെ അധ്യക്ഷനാക്കി. ഇതേ തുടര്‍ന്നു പി.ജെ. ജോസഫ് ചടങ്ങില്‍ പങ്കെടുത്തില്ല. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പി.ജെ.ജോസഫ് ചടങ്ങില്‍ പങ്കെടുക്കാത്തതിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് വിഷയം ചര്‍ച്ചയായത്.
പ്രോട്ടോകോള്‍ പ്രകാരമാണു പരിപാടികള്‍ സംഘടിപ്പിക്കുന്നെന്നും ഭരണം മാറിയത് ജോസഫ് അറിഞ്ഞില്ലേയെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. തൊടുപുഴയില്‍ നടന്ന എല്‍ഡിഎഫിന്റെ നയവിശദീകരണ യോഗത്തിലും മുഖ്യമന്ത്രിയും, മന്ത്രി എം.എം. മണിയും പി.ജെ. ജോസഫിനെ വിമര്‍ശിച്ചിരുന്നു. ജോസഫിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നടത്തിയ കാര്‍ഷികമേളയ്ക്കെതിരെയാണു മന്ത്രി മണിയുടെ വിമര്‍ശനം മുഴുവന്‍. ഇതോടെ വിവാദങ്ങള്‍ പുതിയ തലത്തിലെത്തി. ഇതിനെ് രാഷ്ട്രീയ നീക്കമായാണു വിലയിരുത്തപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രിയും, മന്ത്രി മണിയും എത്തിയത് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണെന്നും വിലയിരുത്തപ്പെടുന്നു.

ഏതായാലും മുഖ്യമന്ത്രിയും മന്ത്രി മണിയും ഉന്നയിച്ച വിമര്‍ശനങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നാണ് പിജോ ജോസഫിന്റെ നിലപാട്. പ്രതികരിക്കാന്‍ എന്റെ സംസ്‌കാരം അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയും മണിയും പറഞ്ഞത് എന്താണെന്നതിന്റെ പൂര്‍ണ രൂപം ഇതു വരെ ലഭിച്ചിട്ടില്ല. നിയോജക മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സ്ഥലം എംഎല്‍എയുമായി കൂടിയാലോചിച്ചാണു കാര്യങ്ങളും, ചടങ്ങിലെ സ്ഥാനങ്ങളും തീരുമാനിക്കുക. യുഡിഎഫിന്റെ കാലയളവില്‍ ഇങ്ങനെയായിരുന്നുവെന്ന് പി.ജെ. ജോസഫ് പറയുന്നു. എന്നാല്‍ മന്ത്രിയും എംഎല്‍എയുമൊക്കെയായ ജോസഫിന് പ്രോട്ടോകോളിനെക്കുറിച്ചൊന്നും അറിയില്ലേ? വസ്തുതകള്‍ മറച്ചു വച്ച് ജനങ്ങളെ പറ്റിക്കാനാണു ജോസഫിന്റെ ശ്രമമെന്ന് മന്ത്രി എം.എം. മണിയും പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category