1 GBP = 92.50 INR                       

BREAKING NEWS

ടാര്‍ജറ്റ് കൈവരിക്കാത്ത സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികളെ തെരുവിലൂടെ മുട്ടില്‍ ഇഴയിച്ച് കമ്പനി അധികാരികള്‍; സംഭവം നടന്നത് കമ്മ്യൂണിസം കളിയാടുന്ന 'മധുര മനോജ്ഞ ചൈന'യില്‍! ലോകം മുഴുവന്‍ ചര്‍ച്ചയായി വൈറല്‍ വീഡിയോ; കരണത്തടിക്കുകയും ചാട്ടയ്ക്കടിക്കുകയും ചെയ്ത കമ്പനികള്‍ക്ക് പിന്നാലെ ക്രൂരമായ ശിക്ഷാവിധി നടപ്പാക്കി മറ്റൊരു ചൈനീസ് കമ്പനി കൂടി

Britishmalayali
kz´wteJI³

ബെയ്ജിങ്: കമ്യൂണിസം പരമാധികാരം കയ്യാളുന്ന 'മധുരമനോജ്ഞ ചൈന'യില്‍ തൊഴിലാളി സ്നേഹവും നിറഞ്ഞു തുളുമ്പകയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മറ്റൊരു രാഷ്ട്രത്തിലും കേട്ടുകേള്‍വിയില്ലാത്തവണ്ണം പ്രാകൃതമായ ശിക്ഷാ നിയമങ്ങള്‍ ഇപ്പോഴും ചൈനയില്‍ നടപ്പാകുന്നു എന്നതിന്റെ തെളിവായി ഒരു വീഡിയോ പുറത്തുവന്നു. ഇതോടെ ലോകമെമ്പാടും ഇത് വൈറലാവുകയും ചെയ്തു.

വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയാതിരുന്നതിനു ശിക്ഷയായി ജീവനക്കാരെ തിരക്കേറിയ റോഡിലൂടെ മുട്ടിലിഴയിക്കുന്ന ചൈനീസ് കമ്പനി അധികാരികളുടെ നടപടിയാണ് ചര്‍ച്ചയാകുന്നത്. സംഭവം വിവാദമായതോടെ കമ്പനി താല്‍ക്കാലികമായി അധികൃതര്‍ അടച്ചുപൂട്ടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ റോഡിലൂടെ മുട്ടിലിഴയുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം ലോകശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

മുതലാളിത്തത്തിന് എതിരെയും തൊഴിലാളികള്‍ക്ക് അനുകൂലമായും ആണ് എക്കാലത്തും കമ്മ്യൂണിസ്റ്റ് നിലപാടുകള്‍ എന്നതിനാല്‍ തന്നെ കമ്യൂണിസം അധികാരത്തിലിരിക്കുന്ന ചൈനയില്‍ ഇത്തരമൊരു സംഭവം ഉണ്ടായത് ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായി മാറി.

പതാകയുമായി ഒരാള്‍ മുന്നില്‍ നടക്കുകയും അയാളുടെ പിന്നാലെ ശിക്ഷ നേരിടുന്ന ജീവനക്കാര്‍ മുട്ടും കൈകളും കുത്തി പോകുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. നാണക്കേടിനാലും സങ്കടം കൊണ്ടും തലകുനിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെ കമ്പനി താല്‍ക്കാലികമായി അടച്ചുപൂട്ടി.

ഇതാദ്യമായല്ല ചൈനയില്‍ നിന്ന് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. മോശം പ്രകടനം കാഴ്ചവച്ച ജീവനക്കാരുടെ കരണത്തടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. മറ്റൊരു കമ്പനിയിലെ ജീവനക്കാരെ ചാട്ടകൊണ്ട് അടിക്കുന്ന ചിത്രങ്ങളും വന്നിരുന്നു.

ഇത്തവണ ടാര്‍ജറ്റ് നേടാത്തതിന് തെരുവിലൂടെ മുട്ടില്‍ ഇഴയുന്ന ശിക്ഷയാണ് മറ്റൊരു കമ്പനിയില്‍ വിധിക്കപ്പെട്ടത്. ശിക്ഷാ വിധി നേരിടുന്ന ജീവനക്കാരെ വഴിയാത്രക്കാര്‍ ഞെട്ടലോടെ നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനങ്ങളോടുന്ന തിരക്കേറിയ നിരത്തിലൂടെയായിരുന്നു ഈ ശിക്ഷാ നടപടി. ഒടുവില്‍ ഇതു പൊലീസിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണു ജീവനക്കാരുടെ ശിക്ഷ അവസാനിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇക്കാര്യം ലോകത്തെമ്പാടും ചര്‍ച്ചയായി. പല മാധ്യമങ്ങളിലും ഇക്കാര്യം വരുകയും ചെയ്തു. ഇതോടെ കടുത്ത എതിര്‍പ്പാണു കമ്പനിക്കെതിരെ ഉയര്‍ന്നത്. സംഭവം നടക്കുന്ന വേളയില്‍ എന്തെങ്കിലും പ്രചരണാര്‍ത്ഥം ആയിരിക്കും ഇത്തരമൊരു ജാഥയെന്നാണ് പലരും കരുതിയത്.

തെരുവിലുള്ളവര്‍ എല്ലാവരും അമ്പരപ്പോടെ നോക്കി നില്‍ക്കുന്നത് കാണാം. എന്നാല്‍ സംഭവം കമ്പനിയുടെ ശിക്ഷാനടപടിയാണെന്ന് മനസിലായതോടെ പിന്നാലെ തെരുവിലെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തി. ഇതോടെയാണ് പൊലീസും ഇടപെട്ടത്. ചൈനീസ് കമ്പനികളില്‍ ഇതാദ്യമല്ല ഇത്തരം വിചിത്രമായ ശിക്ഷാരീതികള്‍ നടപ്പാക്കുന്നത് എന്നതിനാല്‍ തന്നെ ഇക്കാര്യം വേഗം വൈറലാവുകയും ചെയ്തു.
 


 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category