1 GBP = 87.90 INR                       

BREAKING NEWS

'വധുവാണെങ്കിലും വിശപ്പ് വിശപ്പാണേ'; വിവാഹവേഷത്തിലിരുന്ന വധു ക്യാമറമാനോട് 'വിശക്കുന്നെടാ' എന്ന് പറഞ്ഞപ്പോള്‍ അതിനെന്താ കഴിച്ചോളൂ വീഡിയോയാണെന്ന് ചിരിയോടെ മറുപടി; കേട്ടപാതി കേള്‍ക്കാത്ത പാതി ചൂടന്‍ ബിരിയാണി രുചിച്ച് പട്ടില്‍ തിളങ്ങിയ പുതുപ്പെണ്ണ്; സമൂഹ മാധ്യമത്തിലെ ഒരു സൂപ്പര്‍ ഹിറ്റ് കല്യാണ വീഡിയോ ഇങ്ങനെ

Britishmalayali
kz´wteJI³

മിന്നുകെട്ടുന്ന സമയം മുതല്‍ സല്‍ക്കാരം അവസാനിക്കുന്നത് വരെ വിശപ്പും ദാഹവും സഹിച്ച് എയര്‍പിടിച്ചു നില്‍ക്കേണ്ടിവരുന്ന വധു വരന്മാരുടെ വിവാഹ വീഡിയോയില്‍ നിന്നും വ്യത്യസ്ഥമായ ഒന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്. ഇത് കല്യാണത്തിന് നവ ദമ്പതികളെ നോക്കി നിര്‍ത്തുന്നവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഫോട്ടോയെടുപ്പും മറ്റ് തിരക്കുകളും ഒഴിഞ്ഞ ശേഷം വല്ലതും അകത്താക്കുന്ന ദമ്പതിമാര്‍ ഇത് കണ്ടാല്‍ കുടുകുടെ ചിരിക്കുമെന്നും ഉറപ്പ്.

ചുവന്ന പട്ടു വസ്ത്രത്തില്‍ ഒരുങ്ങിയിരിക്കുന്ന വധു ക്യാമറാമാനോട് എടാ വിശക്കുന്നെടാ എന്ന് പറയുന്ന രംഗം ഒന്ന് കാണേണ്ടത് തന്നെയാണ്. നിഷ്‌കളങ്കമായി പറയുന്ന പെണ്‍കുട്ടിയുടെ വാക്കുകള്‍ക്ക് 'അതിനെന്താ കഴിച്ചോ ഇത് വിഡിയോയാണ്' എന്ന് മറുപടി ലഭിച്ചതിന് പിന്നാലെ കുട്ടി ചൂടന്‍ ബിരിയാണി കഴിക്കുന്നതും വീഡിയോയില്‍ കാണാം.

ആ കുട്ടിക്ക് അത്രയേറെ വിശന്നിരിക്കും അതുകൊണ്ടാകും അങ്ങനെ ചോദിച്ചതെന്നു സമൂഹ ലോകം പറയുന്നു. വിവാഹത്തിന്റെ അന്ന് ഫോട്ടോയും വിഡിയോയും എടുത്തു തളര്‍ന്നിരുന്ന ഓര്‍മകള്‍ ചിലര്‍ പങ്കുവെയ്ക്കുന്നു. ഇത്രയേറെ നിഷ്‌കളങ്കമായ ഒരു മുഖം അടുത്തിടെ കണ്ടിട്ടില്ലെന്നും നിശ്ചയത്തിനോ, വിവാഹത്തിനു തലേന്നോ ഉള്ള ദൃശ്യങ്ങളായിരിക്കും ഇതെന്നും കമന്റുകളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category