1 GBP = 90.10 INR                       

BREAKING NEWS

ബ്രക്‌സിറ്റ് ഒരു യുകെ മലയാളി കടുംബത്തിനെ എങ്ങനെയാണ് ബാധിക്കുക? ഗ്ലാസ്‌ഗോ മലയാളികളുടെ ബ്രക്‌സിറ്റ് സന്ദേശം വ്യക്തമാക്കുന്നത്

Britishmalayali
kz´wteJI³

ബ്രിട്ടന്‍ അസാധാരണമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയമാണിത്.25 വര്‍ഷം മുന്‍പ് കരുണാകരന്‍ സ്വന്തം പാര്‍ട്ടിയില്‍ നേരിട്ട പ്രതിസന്ധി തന്നെയാണ് ഇപ്പോള്‍ ബ്രിട്ടനില്‍ തെരേസയും നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ടുവെച്ച ബ്രക്സിറ്റ് ബില്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയോടെ ഇനിയെന്തെന്ന ആശങ്കയിലാണ് മലയാളികള്‍ അടക്കം എല്ലാവരും. ഇതിനിടെയില്‍ ബ്രക്‌സിറ്റ്  ഒരു യുകെ മലയാളി കടുംബത്തിനെ എങ്ങനെ ബാധിക്കുമെന്ന് തുറന്ന് കാട്ടിയിരിക്കുകയാണ് ഒരു കൂട്ടം മലയാളികള്‍.

ബ്രക്സിറ്റിന്റെ ചുവടുപിടിച്ച് ബ്രിട്ടനിലെ മലയാളികള്‍ ഒരുക്കിയ ഹ്രസ്വചിത്രം  'ഒരു ബ്രക്സിറ്റ് സന്ദേശം' ആണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രം ഒരുക്കിയിരിക്കുന്നത് ഗ്ലാസ്ഗോയിലെ ഡോക്ടര്‍മാരും, ഐടി പ്രെഫഷണലുകളും ഉള്‍പ്പെടുന്ന സംഘമാണ്. സന്ദേശം എന്ന കാലിക പ്രസക്തമായ സിനിമയുടെ ചുവടു പിടിച്ച് ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്നതു ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്നെയാണ്.

ബ്രക്സിറ്റ് ഹിതപരിശോധനയെത്തുടര്‍ന്നു ബ്രിട്ടനിലെ മലയാളി കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചു ചര്‍ച്ചചെയ്യുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ഒരു ബ്രക്സിറ്റ് സന്ദേശം എന്ന ചിത്രം. രാഷ്ട്രീയ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളാക്കി മാറ്റുന്ന മലയാളികളുടെ പൊതുസ്വഭാവത്തെയാണ് ചിത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

എന്‍എച്ച്എസില്‍ ഡോക്ടര്‍മാരായ ഗ്ലാസ്ഗോയിലെ മനോജ് നായരും നിതിന്‍ റോയിയും ചേര്‍ന്നാണു ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ബ്രക്സിറ്റ് ബിജു എന്ന കഥാപാത്രമായും നിതിന്‍ റോയ് എത്തുന്നുണ്ട്. ഐടി കണ്‍സള്‍ട്ടന്റായ ജോയ് തോമസ് ആണ് റീമെയ്ന്‍ രാജു എന്ന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പിതാവിന്റെ വേഷം അവതരിപ്പിച്ചിരിക്കുന്ന ഗീജോ റപ്പായി ഡോക്ടറും മാതാവിന്റെ വേഷം ചെയ്തിരിക്കുന്ന രാധികാ ലാല്‍ ദന്തിസ്റ്റുമാണ്. എന്‍എച്ച്എസില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റായി ജോലി ചെയ്യുന്ന മൃദുല നായര്‍ ആണ് സുനീത എന്ന കഥാപാത്രമായി എത്തുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായി വേഷമിടുന്നവര്‍ ഇവരുടെ തന്നെ ജീവിത പങ്കാളികളും മക്കളുമാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഈ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണവും അനുബന്ധ പരിപാടികളും നടന്നത്. വളരെ കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച ഈ ചിത്രം മുഴുവനായും ഒരു ഐ ഫോണിലാണ് ഷൂട്ട് ചെയ്തത്. അര മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഡിസംബര്‍ 31ന് യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം നാലായിരത്തോളം പേരാണ് ഇതുവരെ കണ്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category