1 GBP = 92.50 INR                       

BREAKING NEWS

97-ാം വയസ്സിലും സ്വന്തമായി കാറോടിക്കണമെന്ന മോഹം ഫിലിപ്പ് രാജകുമാരനെ എത്തിച്ചത് അപകടത്തില്‍; ബ്രിട്ടീഷ് രാജ്ഞിയുടെ ഭര്‍ത്താവ് ഓടിച്ച ലാന്‍ഡ്‌റോവര്‍ മറിഞ്ഞ് അപകടം; രാജാവായിട്ടും ഡ്രിങ്ക് ടെസ്റ്റിങ് നടത്തി പോലീസ്; ബ്രിട്ടനെ പിടിച്ചുകുലുക്കിയ റോഡപകടത്തിന്റെ കഥയിങ്ങനെ

Britishmalayali
kz´wteJI³

ന്റെ ലാന്‍ഡ്‌റോവറില്‍ കറങ്ങാനിറങ്ങിയ ഫിലിപ്പ് രാജകുമാരന് ഒരുനിമിഷമൊന്ന് പിഴച്ചു. 97-ാം വയസ്സില്‍ കാറോടിച്ചുപോകാനുള്ള രാജകുമാരന്റെ മോഹം വലിയ അപകടത്തിലാണ് അദ്ദേഹത്തെ എത്തിച്ചത്. ഓടിച്ച വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ കാരണം നേരിയ പരിക്കുകളേ രാജകുമാരന് സംഭവിച്ചുള്ളൂ. അദ്ദേഹത്തിന്റെ മറ്റ് രണ്ട് സഹായികളെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, അപകടമുണ്ടാക്കിയ നടുക്കത്തില്‍നിന്ന് രാജകുമാരന്‍ ഇതുവരെ മോചിതനായിട്ടില്ലെന്നാണ് വിവരം. ആശുപത്രിയില്‍ അദ്ദേഹത്തെ പരിചരിച്ച് രാജ്ഞിയും അരികില്‍ത്തന്നെയുണ്ട്.

സന്ദിങഗ്രാമില്‍വെച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തില്‍തട്ടി രാജകുമാരന്റെ വാഹനം പാളി ഒരുവശത്തേക്ക് മറിയുകയായിരുന്നു. സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസ് രാജകുമാരനെയും ഒപ്പമുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ വനിതാ ഡ്രൈവറെയും ബ്രത്ത് അലസൈസര്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഇരുവരും മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. രാജകുമാരന്‍ ആകെ പരിഭ്രമിച്ച അവസ്ഥയിലായിരുന്നു. താന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് അത്ഭുതം കൊണ്ടാണെന്ന് അദ്ദേഹം പറയുകയുണ്ടായെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കൊട്ടാരത്തിനുവേണ്ടി അതിസുരക്ഷാ സന്നാഹങ്ങളോടെ പ്രത്യേകം നിര്‍മിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അതുകൊണ്ടാണ് അദ്ദേഹം പരിക്കുപറ്റാതെ രക്ഷപ്പെട്ടതും. അപകടസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് രാജകുമാരനെയും മറ്റുള്ളവരെയും പുറത്തെടുത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സന്ദിങ്ഗ്രാം എസ്‌റ്റേറ്റിന് സമീപത്തുവെച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട കിയ കാറിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റതെന്നാണ് സൂചന. 

സാധാരണ വേഷത്തിലായിരുന്നു രാജകുമാരനുണ്ടായിരുന്നത്. അപകടം നടന്ന് വൈകാതെ സ്ഥലത്തെത്തിയ പോലീസ് കാറുകള്‍ക്കുള്ളിലുണ്ടായിരുന്നവരെ പുറത്തെടുക്കുകയും രണ്ട് വാഹനങ്ങളും റിക്കവറി വാഹനത്തില്‍ കയറ്റി സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു. ക്വീന്‍ എലിസബത്ത് ബേ എന്നറിയപ്പെടുന്ന റോഡിലാണ് അപകടമുണ്ടായത്. വാഹനമോടിക്കാന്‍ ആവശ്യമായ കറന്റ് ലൈസന്‍സ് രാജകുമാരനുണ്ടെന്ന് ബക്കിങ്ങാം കൊട്ടാരം അറിയിച്ചു. 70 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക്് വേണ്ട ലൈസന്‍സാണത്. ഓരോ മൂന്നുവര്‍ഷവും കൂടുമ്പോള്‍ അതിനായി പുതിയതായി വീണ്ടും അപേക്ഷിക്കേണ്ടതുണ്ട്.
 
രാജകുമാരനെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയും ബ്രെത്ത് അനലൈസിങ് പരിശോധനയ്ക്ക് ഹാജരാക്കിയെന്ന് നോര്‍ഫോള്‍ക്ക് പോലീസ് അറിയിച്ചു. രണ്ടുപേരുടെയും പരിശോധനാ ഫലം നെഗറ്റിവാണ്. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന ഒരാള്‍, അപകടത്തെത്തുടര്‍ന്ന് ഫിലിപ്പ് രാജകുമാരന്‍ വല്ലാതെ വിഷമിച്ചിരുന്നതായി വ്യക്തമാക്കി. ഈ രൂപത്തില്‍ രാജകുമാരനെ ആ്ദ്യമായാണ് കാണുന്നതെന്നും അയാള്‍ പറഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വാഹനത്തിലെ രണ്ടുപേര്‍ക്കാണ് നിസ്സാര പരിക്കുകളേറ്റതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് കിയ കാറിലുണ്ടായിരുന്നത്. ഈ വാഹനത്തിലിടിച്ചാണ് രാജകുമാരന്റെ വാഹനം മറിഞ്ഞതെന്ന് അദ്ദേഹത്തെ ലാന്‍ഡ്‌റോവറില്‍നിന്ന് പുറത്തെടുക്കാന്‍ സഹായിച്ച റോയ് വോണ്‍ എന്നയാള്‍ പറഞ്ഞു. സൂര്യപ്രകാശം മുഖത്തടിച്ചപ്പോള്‍ കാഴ്ച മങ്ങിയതാണ് അപകടമുണ്ടാക്കിയതെന്ന് ഫിലിപ്പ് രാജകുമാരന്‍ പോലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. 75-കാരനായ റോയ് ഹോണും ഭാര്യ വിക്ടോറിയയുമാണ് അപകടസ്ഥലത്ത് ആദ്യമെത്തിയത്. ഇരുവരും മറ്റൊരു കാറില്‍ സ#്ചരിക്കുകയായിരുന്നു.

കറുത്ത നിറത്തിലുള്ള ലാന്‍ഡ്‌റോവവര്‍ ഫ്രീലാന്‍ഡര്‍-2 ആണ് അപകടത്തില്‍പ്പെട്ടത്. സുരക്ഷയുടെ കാര്യത്തില്‍ ഫൈവ്സ്റ്റാര്‍ റേറ്റിങ് ഉള്ള വാഹനമാണിത്. അഞ്ച് പോലീസുകാര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. സന്ദിങ്ഗ്രാം എസ്റ്റേറ്റിലുള്ള കൊട്ടാരം മെഡിക്കല്‍ ടീം രാജകുമാരനെ പരിശോധിക്കുകയും കുഴപ്പമില്ലെന്ന് വ്യക്തമാക്കുകയും ചചെയ്തു. അപകടത്തില്‍പ്പെട്ട രണ്ടു സ്ത്രീകളിലൊരാളുടെ കൈക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. മറ്റേയാള്‍സ്സ് നിസാരമായ പരിക്കുകളേയുള്ളൂ. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category