1 GBP = 87.90 INR                       

BREAKING NEWS

കൗതുകം ലേശം കൂടിപ്പോയി; ഷിപ്പിന്റെ 11ാം നിലയില്‍ നിന്ന് കടലില്‍ ചാടി അമേരിക്കന്‍ യാത്രികന്റെ സാഹസം; ചാട്ടത്തിന് ശേഷം 27കാരനെ ആജീവനാന്തം ബാന്‍ ചെയ്ത് റോയല്‍ കരീബിയന്‍ ക്രൂയിസ് ഷിപ്പ്; വൈറലായി 120അടി ഉയരത്തില്‍ നിന്നുള്ള ചാട്ടം

Britishmalayali
kz´wteJI³

ലതരം സാഹസങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അവയില്‍ ചിലത് അതിരുകടക്കുന്നവയാണ്. അവയ്ക്ക് വലിയ വിലയും നല്‍കേണ്ടി വരും. അത്തരത്തിലുള്ള ഒന്നാണ് കഴിഞ്ഞ ദിവസം റോയല്‍ കരീബിയന്‍ ക്രൂയിസ് ഷിപ്പില്‍ അരങ്ങേറിയത്. നിക്ക് നയ്ദേവ് എന്ന വാഷിങ്ടണില്‍ നിന്നുള്ള യുവാവിന് കൂട്ടുകാരോടൊപ്പം കപ്പലില്‍ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ കൗതുകം ലേശം കൂടിപ്പോയി.

കപ്പലിന്റെ 11ാം നിലയിലേ ബാല്‍ക്കണിയില്‍ കയറി എല്ലാവരെയും അത്ഭുതപ്പെടുത്തി താഴേക്ക് ചാടുകയായിരുന്നു ഈ 27കാരന്‍.കൂട്ടുകാരോടൊപ്പം സംസാരിച്ച് നില്‍ക്കവെയായായിരുന്നു യുവാവിന്റെ സാഹസം. ഏകദേശം 120 അടി ഉയരത്തില്‍ നിന്നുള്ള ചാട്ടം കൂട്ടുകാര്‍ പകര്‍ത്തി സേഷ്യല്‍ മിഡിയയില്‍ വൈറലാക്കിയിട്ടുണ്ട്.

ചാട്ടം യുവാവ് തന്നെയാണ് ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഈ ചാട്ടത്തിന് ശേഷം യുവാവിനെ കപ്പിലില്‍ നിന്ന് പുറത്താക്കിയെന്ന് മാത്രമാല്ല ആജീവനാന്തം റോയല്‍ കരീബിയന്‍ ക്രൂയിസ് ഷിപ്പില്‍ നിന്ന് ബാന്‍ ചെയ്തു. ഇതോടൊപ്പം ഇയാളുടെ സുഹൃത്തുക്കളെയും ബാന്‍ ചെയ്തെന്നും ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കപ്പല്‍ അധികൃതര്‍ അറിയിച്ചു.

ചാട്ടത്തിന് ശേഷം നീന്തിപ്പോകുന്ന യുവാവിനെയും വീഡിയോയില്‍ കാണം.യുവാവിന്റെ ഭാഗ്യവശാല്‍ പൊലീസ് ഇയാള്‍ക്കെതിരെ നിയമനടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. തലേ ദിവസത്തില്‍ താന്‍ കൂടുതലായി മദ്യപിച്ചിരുന്നെന്നും അതിന്റെ ഹാങ്ഓവറില്‍ ചെയ്തുപോയതാണെന്നും താന്‍ ഇതുപോലെയുള്ള ഉയരത്തില്‍ നിന്ന് നേരത്തെ ചാടിയിരുന്നെന്നും.

ഒരു വീഡിയോ വൈറലാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള സാഹസം ഏറ്റെടുത്തതെന്നും നിക്ക് പറഞ്ഞു. വീഡിയോ ഇതിനോടകം 85000ലധികം പേര്‍ കണ്ടു കഴിഞ്ഞു. പലരും ചാട്ടത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. താങ്കള്‍ ചാടുന്നതിന് മുന്‍പ് മാതാപിതാക്കളെക്കുറിച്ച് ആലോചിക്കുന്നത് നല്ലതായിരിക്കുമെന്ന് ഉപദേശിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category