1 GBP = 92.40 INR                       

BREAKING NEWS

കൊങ്കിണി

Britishmalayali
ജോയ് നെടിയാലിമോളേല്‍

ഗ്രാമത്തില്‍ നിന്നകലെ, വസന്തങ്ങളില്‍ പൂക്കുന്ന കുസുമങ്ങളുടെ സുഗന്ധവും വിട്ട് പട്ടണത്തിലേക്ക് യാത്രയായി.

നിമിഷമാത്രമായ വേര്‍പാട്, എന്നിട്ടും വീട്ടുകാരെ പിരിഞ്ഞിട്ട് വര്‍ഷങ്ങളായെന്നു തോന്നുന്നു...!

അപ്പന്‍ വണ്ടി ടിക്കറ്റിനും, ഫീസ്സിനും, ഒരു മാസത്തെ ചിലവിനും പൈസ തന്നയച്ചിട്ടുണ്ട്.

അമ്മയുടെ താലിമാല വിറ്റ പൈസ.....

അമ്മയുടെ കഴുത്തില്‍ ഇപ്പോള്‍ ചരടില്‍ തൂങ്ങുന്ന കൊന്ത മാത്രം. ആ കൊന്തയിലുള്ള മാതാവിന്റെ ചിത്രം എന്നോട് പറയുന്നതായി തോന്നി  ' മാനെ എല്ലാ അമ്മമാരും മക്കള്‍ക്കായി ത്യാഗം ചെയ്യുന്നു. എന്നിട്ടും ഹൃദയം മുറിയ്ക്കുന്ന വേദനകള്‍ അമ്മമാര്‍ക്കായി സമ്മാനിക്കുന്നു മക്കള്‍....

ഇല്ല. ഞാനങ്ങനെ ആകില്ല. ഞാനെന്റെ അമ്മയെ സ്നേഹം കൊണ്ട് പൊതിയും. തനിക്കുവേണ്ടി എല്ലാം ത്യജിച്ച അമ്മയെ പരിചരിക്കും....'

അപ്പനിപ്പോള്‍ അന്യന്റെ പാടത്ത് കൂലിക്ക് ഉഴവു നടത്തുകയായിരിക്കും.

അപ്പനും കന്നിനും ഒരിക്കലും ഒഴിവില്ല. കന്നുകളും അപ്പനും നന്നേ കോലം കെട്ടിരിക്കുന്നു.

അമ്മ ഇപ്പോള്‍ കപ്പ പുഴുങ്ങുന്നുണ്ടായിരിക്കും. മൂന്നു നേരവും ചോറ് കഴിക്കാന്‍ വകയില്ലല്ലോ....

എത്ര പെട്ടെന്നാണ് അമ്മയുടെ യൗവ്വനം അസ്തമിച്ചിരിക്കുന്നത്....

കോറത്തുണികൊണ്ട് തുന്നിയ ചട്ടയ്ക്കുള്ളില്‍ അമ്മയുടെ മെലിഞ്ഞ ശരീരം. തനിക്കമ്മിഞ്ഞ തന്ന അമ്മയുടെ മുലപോലും മെലിഞ്ഞിരിക്കുന്നു. അതിന്റെ സത്തകള്‍ താന്‍ കുഞ്ഞായിരുന്നപ്പോള്‍ വലിച്ചു കുടിച്ചതുകൊണ്ടായിരിക്കും അതങ്ങനെ..!

ഉടുത്തിരിക്കുന്ന കച്ചത്തുണിയുടെ ഞൊറികള്‍ എപ്പോഴും സ്ഥാനം തെറ്റിയിട്ടുണ്ടായിരിക്കും. യൗവ്വനം ഇന്നവര്‍ക്ക് നഷ്ടമാണെങ്കിലും മനസ്സില്‍ സ്വപ്നങ്ങളുടെ ചില്ല് കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കും.

ഗ്രാമത്തില്‍ കറന്റു വന്നപ്പോള്‍ മുതല്‍ അപ്പന് തന്നെ എഞ്ചിനീയര്‍ ആക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു.

മോനെ... നിനക്ക് രണ്ടക്ഷരം പറഞ്ഞു തന്ന് നിന്നെ വേണ്ടവണ്ണം പഠിപ്പിക്കാന്‍ അപ്പന് കഴിവില്ല. നീ നന്നായി പഠിക്കണട്ടൊ.. പഠിച്ച് നീ ഒരഞ്ചിജിനീയര്‍ ആവണം..'

അപ്പന്‍ ഗദ്ഗധത്തോടെ അങ്ങനെ പറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.

എന്‍ജീനീയറിംഗ് കോളേജിലേക്ക് കുട്ടികള്‍ ഒഴുകിക്കൊണ്ടിരുന്നു. ഒഴുക്കില്‍ താനും ഒരാളായി ചേര്‍ന്ന് നടന്നു.

മുഷിഞ്ഞ വേഷത്തില്‍ കോളേജിലിരിക്കുന്ന തന്നെ ആരും ശ്രദ്ധിച്ചത് പോലുമില്ല.

വൈകിട്ട് റെയില്‍വേ സ്റ്റേഷനിലെ മൂട്ട നിറഞ്ഞ ചാരുബെഞ്ചില്‍ ചടഞ്ഞുകൂടി കിടന്നു. മനസ്സും ശരീരവും നന്നേ ക്ഷീണിച്ചിരുന്നു. ഗാഢമായ ഉറക്കത്തില്‍ പോലീസുകാരന്‍ തട്ടിയുണര്‍ത്തി.

അങ്ങാടിയിലേക്ക് നിഴല്‍പോലെ നടന്നു നീങ്ങി. അപ്പന്റെ മോഹങ്ങള്‍ ഒരിക്കലും സാധിക്കില്ലെന്ന് തോന്നി.

കോളേജിലെ രണ്ടു മൂന്നു ദിവസ്സങ്ങള്‍ സംവത്സരങ്ങള്‍ പോലെ തോന്നി. സുഹൃത്തായി മേക്കടമ്പിലെ മുരളിയെ കിട്ടി. എന്റെ സഹതാപകരമായ അവസ്ഥ മുരളിയുടെ മുന്നില്‍ തുന്നു കാട്ടി.

കല്ലായിപ്പുഴയുടെ തീരത്തുകൂടി ഞങ്ങള്‍ നടന്നുകൊണ്ടിരുന്നു. ഇടതൂര്‍ന്ന് നില്‍ക്കുന്ന തെങ്ങുകള്‍ക്കിടയിലുള്ള ഒറ്റയടിപ്പാത. ഇരുപുറവും തെങ്ങോലകള്‍ മേഞ്ഞ വീടുകള്‍. യുവതികള്‍ നിരന്നിരുന്നു ചകിരി തല്ലുന്നു. തേങ്ങ പൊതിക്കുന്ന കൂലിക്കാര്‍, തടിച്ചങ്ങാടങ്ങള്‍ തുഴഞ്ഞു പോകുന്നവര്‍, ഈറ്റ ചങ്ങാടങ്ങള്‍, മുളന്‍ച്ചങ്ങാടങ്ങള്‍ എല്ലാം കല്ലായി പുഴയില്‍ നിരന്നു കിടക്കുന്നു. എല്ലാം ഹരമായി തോന്നി.

ഒറ്റയടിപ്പാത ചെന്നവസ്സാനിച്ചത് ചെറിയ ഒരു അങ്ങാടിയില്‍ ആയിരുന്നു.

മുരളി കൈ ചൂണ്ടി പറഞ്ഞു. ദാ...ആ കാണുന്നതാണ് നമ്മുടെ ലോഡ്ജ്...

മണലോടി ലോഡ്ജ് ഞാന്‍ ലോഡ്ജിന്റെ പേര് വായിച്ചു.

ലോഡ്ജിന്റെ തിണ്ണയില്‍ ഹാജിയാര്‍ എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. വാടകയുടെ ബില്ല് മുറിക്കുകയാണെന്നു മനസ്സിലായി.

ലോഡ്ജിലെ താമസക്കാരില്‍ കൂടുതലും എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ തന്നെ. രാത്രി ആയാല്‍ പിന്നെ കഞ്ചാവിന്റെ ലഹരിയില്‍ മിക്കവരും പരിസരം മറന്നു ഡിസ്‌ക്കോ കളിക്കും. വിദേശ മദ്യം പെഗ് കണക്കിന് അകത്താക്കികൊണ്ടിരുന്നു അവര്‍.

മരക്കട്ടിലില്‍ ചുരുണ്ട് കിടന്നപ്പോള്‍ ചിന്തകളുടെ കടിഞ്ഞാണ്‍ അഴിഞ്ഞു വീണു.

മഞ്ഞു പെയ്യാറുള്ള തന്റെ ഗ്രാമത്തില്‍ എലി കരണ്ട കരിമ്പടത്തിനുള്ളില്‍ ചുരുണ്ട് കൂടുമ്പോള്‍ എത്ര സുഖമുണ്ടായിരുന്നു. അമ്മാവന്‍ പട്ടാളത്തില്‍ നിന്ന് കൊണ്ടുവന്ന കരിമ്പടമായിരുന്നു അത്. ആ കരിമ്പടത്തിന്റെ പകുതി മുറിച്ച് അമ്മ എനിക്ക് തന്നു. പകുതി കൊണ്ടാണ് അമ്മ പുതച്ചിരുന്നത്.

അപ്പനായി അമ്മാവന്‍ ജേഴ്സി കൊണ്ടുവന്നു കൊടുത്തിട്ടുണ്ട്. മഞ്ഞു മൂടുന്ന പ്രഭാതങ്ങളില്‍ ജേഴ്സി ഇട്ടുകൊണ്ടാണ് അപ്പന്‍ കന്നുപൂട്ടാന്‍ പോയിരുന്നത്.

ലോഡ്ജിലെ അന്തരീക്ഷത്തിനോട് നീരസം തോന്നി. ഒരു രാത്രിയും പഠിക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ല.

ഇത്തരത്തിലുള്ള ഒരു സ്ഥലത്താണോ താന്‍ താമസ്സിക്കുന്നതെന്ന് അപ്പന്‍ അറിഞ്ഞാല്‍ ഒരുപക്ഷെ അപ്പന്‍ ഹൃദയം പൊട്ടി മരിച്ചെന്നിരിക്കും. അമ്മ തന്നെ വീട്ടില്‍ കയറ്റിയെന്നും വരില്ല. ഇങ്ങനെ ഒരു മകന്‍ ജനിച്ചില്ലെന്നു തന്നെ അവര്‍ കരുതും.

രാജു പുതിയ സ്ഥലം കണ്ടുപിടിക്കുന്നതിനായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. അയാളുടെ ക്ലാസ്‌മേറ്റിന്റെ കെട്ടിടം വാടകയ്ക്ക് കൊടുത്തിരിക്കുന്നതിന്റെ അടുത്തായി ഒരു ചെറിയ മുറി ഒഴിവുണ്ടെന്ന് രാജു പ്രശാന്തില്‍ നിന്ന് അറിഞ്ഞു.

താന്‍  മുറിയില്‍ കഴിഞ്ഞുകൊള്ളാമെന്നും അതുകൊണ്ട് ആ മുറി വേണമെന്നും രാജു കൂട്ടുകാരനോട് അപേക്ഷിച്ചു.

മുരളിയോട് കടം വാങ്ങിയ പൈസയുമായി രാജു പുതിയ സ്ഥലത്തേയ്ക്ക് പുറപ്പെട്ടു.

റെയില്‍വേ ഗേറ്റ് പിന്നിട്ട് ഓട്ടോറിക്ഷ ക്ലാസ്‌മേറ്റിന്റെ  വീട്ടു പടിക്കല്‍ എത്തി. തന്നെ സ്വീകരിക്കുന്നതിനായി ക്ലാസ്‌മേറ്റ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ക്ലാസ്സ്‌മേറ്റിന്റെ പഴയ വീടിന്റെ വരാന്തയിലുള്ള ഒരു ഇടുങ്ങിയ മുറിയുടെ വാതില്‍ തുറന്നു തന്റെ സാധനങ്ങള്‍ അതില്‍ വച്ചു.

തൊട്ടടുത്തുള്ള റെയില്‍വേ പാളത്തില്‍ക്കൂടി തീവണ്ടികള്‍ ചൂളം വിളിച്ചു കടന്നുപോയി. നിന്നിരുന്നിടം ഇളകിക്കുലുങ്ങി.

പുതിയ അന്തരീക്ഷത്തിനോട് വീണ്ടും അലസത തോന്നി.

രാജു മുറിക്കുള്ളില്‍ പുസ്തകങ്ങളും സാധനങ്ങളും അടുക്കിവെച്ചു. ഇടുങ്ങിയ മുറി. കടുത്ത ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയില്‍പ്പുള്ളികളെ ഇടുന്ന ജയിലറയ്ക്ക് തുല്യമായിരുന്നു ആ മുറി.

എല്ലാ ഞായറാഴ്ചകളിലും പള്ളിയില്‍ പോകണമെന്ന് അമ്മ പറഞ്ഞയച്ചത് നിരവേറ്റാന്‍ കഴിഞ്ഞില്ല. വീട് വിട്ടതില്‍പ്പിന്നെ പള്ളിയില്‍ പോയിട്ടില്ല എന്ന് പറയുന്നതാവും ശരി.

വീട്ടിലായിരുന്നെങ്കില്‍ അമ്മ തന്നെ രാവിലെ വിളിച്ചെഴുന്നേല്‍പ്പിക്കുമായിരുന്നു. കട്ടന്‍ കാപ്പി അനത്തി തരുമായിരുന്നു. പിന്നെ പച്ചക്കപ്പ പുഴുങ്ങിയതും പച്ച മുളകരച്ചതും തരുമായിരുന്നു. തന്നെ പള്ളിയിലേക്ക് സമയത്തിനു പറഞ്ഞയക്കുമായിരുന്നു.

മുറിക്കുള്ളില്‍ ചമ്രം പടിഞ്ഞിരുന്ന് കര്‍ത്താവിന്റെയും മാതാവിന്റെയും ഒന്നിച്ചുള്ള ചിത്രത്തിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ചു.

തന്റെ മുറിയിലേക്ക് തലയിട്ടുകൊണ്ട് മന്ദഹസ്സിക്കുന്ന രണ്ടു മുഖങ്ങള്‍. ഒരാണും ഒരുപെണ്ണും. ഭാര്യഭര്‍ത്താക്കന്മാര്‍ തന്നെ. ആരാണെന്ന് മനസ്സിലായില്ല.

യു ര്‍ ദ ക്ലാസ്‌മേറ്റ് ഓഫ് പ്രശാന്ത്..?. പുതുമുഖം ചോദിച്ചു.

എസ് വിനയത്തോടെ ഞാന്‍ പറഞ്ഞു.

'പ്രശാന്ത് ടോള്‍ഡ് സ് ദാറ്റ് യു ആര്‍ കമിംഗ് ഹിയര്‍ ടു സ്റ്റേ ഇന് ദിസ് റൂം..'

ഞാന്‍ മുഖം വിടര്‍ത്തി മന്ദഹസ്സിച്ചു.

'വീ ആര്‍ കൊങ്ക്ണീസ്... നൗ സെറ്റില്‍ഡ് ഇന്‍ കൊച്ചിന്‍..' കൊങ്കിണി പറഞ്ഞു.

'ഐ സീ..'.

കൊങ്കിണിയുടെ പുറകു വശം പറ്റിനിന്ന് അയാളുടെ തോളില്‍ തലവെച്ചുകൊണ്ട് ഏതോ ഒരസാധാരണമായത് ദര്‍ശിക്കുന്ന ആവേശത്തോടെ തന്നെ തുറിച്ചു നോക്കുന്ന ഭാര്യയുടെ നേര്‍ക്ക് തല തിരിച്ചുകൊണ്ട് കൊങ്കിണി പറഞ്ഞു ദിസ് ഈസ് മൈ വൈഫ് ... മിനു

ഹായ് ...' ഞാന്‍ പറഞ്ഞു.

എന്നോട് വിടവാങ്ങി കൊങ്കിണിയും ഭാര്യയും വരാന്തയില്‍ കൂടി തിരിഞ്ഞു നടന്നു. കൊങ്കിണിയുടെ പുറകെ അവരും മന്ദമായി നടന്നു. അവരെ പുറകില്‍ നിന്ന് പാപപങ്കിലമായി നോക്കിയതില്‍ മനസ്സെന്നെ കുറ്റപ്പെടുത്തി.

അമ്മയ്ക്കിതോന്നും ഇഷ്ടമല്ല. ചെറുകുന്നിലെ പരീതിന്റെ മകന്റെ ദുര്‍നടപ്പുകളെക്കുറിച്ച് അമ്മ എപ്പോഴും പറയും. അവനെപ്പോലെ ആകാതെ നല്ല കുട്ടിയായി പഠിച്ച് ദൈവ ഭക്തിയുള്ളവനായി ജീവിക്കണമെന്ന് അമ്മ താക്കീത് തരും. തനിക്കുവേണ്ടി പ്രാര്‍ഥിക്കും.

അല്‍പസമയം കഴിഞ്ഞപ്പോള്‍ കൊങ്കിണി തന്റെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് പട്ടണത്തിലേക്ക് പോയി. അപ്പോള്‍ അയാളുടെ ഭാര്യ ഗേറ്റിനടുത്ത് കൊങ്കിണിയെ യാത്രയാക്കാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ കൈകള്‍ ഇളക്കി ഭര്‍ത്താവിനു റ്റാറ്റ പറഞ്ഞു.

അവര്‍ അലസ്സമായി ആണ് സാരി ഉടുത്തിരുന്നത്. 

കുളി കഴിഞ്ഞ് കോളേജിലേക്ക് പുറപ്പെട്ടു. പ്രശാന്തും ഒപ്പമുണ്ടായിരുന്നു.

നടന്നു കൊണ്ടിരിക്കുമ്പോള്‍ പ്രശാന്ത് കൊങ്കിണിയെക്കുറിച്ചു പറഞ്ഞു. അയാള്‍ മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടര്‍ ആണ്. വര്‍ഷങ്ങളായുള്ള ദാമ്പത്യ ജീവിതത്തില്‍ ഇന്നുവരെ അവര്‍ക്കൊരു കൊച്ചു കൊങ്കിണി പൂവിട്ടില്ല.

അടഞ്ഞു കിടന്ന റെയില്‍വേ ഗേറ്റിനിടയില്‍ക്കൂടി നുഴഞ്ഞു കടന്നു ഞങ്ങള്‍ നടന്നു.

നിരത്തില്‍ കൂടി സിറ്റി സര്‍വ്വീസ് ബസ്സുകള്‍ ഓടിക്കൊണ്ടിരുന്നു. കോളേജു പടിക്കല്‍കൂടി പോകുന്ന ബസ്സില്‍ തിരുകിക്കയറി.

കോളേജു വിട്ട് കടല്‍ കാണാന്‍ പോയി. മെഡിക്കല്‍ കോളേജിനടുത്തുള്ള റോഡും പിന്നിട്ട് കടല്‍ക്കരയില്‍ എത്തി.

അനന്തമായ സമുദ്രം കണ്ടപ്പോള്‍ ഭയം തോന്നി. പായ് കെട്ടിയ വഞ്ചികളും ചാളത്തടികളും ബോട്ടുകളും തിരകളില്‍ അമ്മാനമാടിക്കൊണ്ടിരുന്നു. അതിലുള്ള മനുഷ്യ ജീവിതങ്ങള്‍ തന്നെ അമ്മാനമാടുകയല്ലേ...

തിരകള്‍ കരയെ പുണര്‍ന്നു കൊണ്ടിരുന്നു. ഞൊറി ഞൊറിയായി വരുന്ന തിരകള്‍'മിനു' വിന്റെ വയറിന്റെ മടക്കുകള്‍ക്ക് സമാനമായി തോന്നി.

വീണ്ടും അമ്മ പറയാറുള്ളത് ഓര്‍ത്തു. മനസ്സിന് ഞാന്‍ താക്കീത് കൊടുത്തു.

ഇരുട്ട് പരന്നപ്പോള്‍ റെയില്‍വേ പാളത്തിനടുത്തുകൂടി നടന്നു. പാളത്തിനരുകില്‍ക്കൂടി നീളുന്ന കുടില്‍ നിരകള്‍. അത് വേശ്യകളുടെതാണെന്നു പ്രശാന്ത് പറഞ്ഞു. പട്ടണത്തില്‍ നിന്ന് പലരും അവിടെ വന്നും പോയും ഇരുന്നു.

ഇതിലെ വരേണ്ടതില്ലായിരുന്നു എന്ന് ഞാന്‍ പ്രശാന്തിനോട് പറഞ്ഞു. അവനൊരു പുതുമയും അതില്‍ തോന്നിയില്ല. അവരുടെ വയറ്റില്‍ പിഴപ്പല്ലേ അവര്‍ ചെയ്യുന്നത് എന്നവന്‍ എന്നോട് ചോദിച്ചു. എനിക്ക് മറുപടി പറയാന്‍ ഒന്നുമില്ലായിരുന്നു.

ഗ്രാമത്തിലുള്ളവര്‍ അങ്ങനെ ഒരു ലോകം ഉണ്ടെന്നുതന്നെ അറിയുന്നുണ്ടോ...?.

സത്യസന്ധവും അഭൗമവുമായ സ്നേഹവും മാത്രമാണ് ഗ്രാമത്തിലുള്ളത്. ഗ്രാമത്തില്‍ കാരണവന്മാരുടെ ആദര്‍ശങ്ങളെ പരിപാലിക്കുന്നു. ഭയഭക്തി നിറഞ്ഞ മനുഷ്യരാണ് ഗ്രാമത്തിലുള്ളവര്‍.

ഇടുങ്ങിയ മുറിയിലിരുന്നു പുസ്തകത്തിന്റെ താളുകള്‍ മറിച്ചു. കൊങ്കിണിയുടെ ഭാര്യയെ അറിയാതെ ഓര്‍ത്തുപോയി.

വാതിലില്‍ ആരോ മുട്ടുന്നതുപോലെ തോന്നി. അതെങ്ങാന്‍ കൊങ്കിണിയുടെ ഭാര്യ ആയിരിക്കുമോ എന്ന് ഭയന്നു. മെല്ലെ കതകു തുറക്കുമ്പോള്‍ എലി ഓടി മറയുന്നത് കണ്ടു. വെറുതെ കൊങ്കിണിയുടെ ഭാര്യയെ പഴി ചാരേണ്ടിയിരുന്നില്ല.

പുസ്തകം മടക്കിവെച്ച് നെറ്റിയില്‍ പലവുരു കുരിശു വരച്ചു. അമ്മ പറഞ്ഞു തന്നിട്ടുണ്ട് ദുസ്വപ്‌നങ്ങള്‍ കാണാതിരിക്കാനും ദുഷ്ച്ചിന്തകള്‍ തോന്നാതിരിക്കാനും തിരുനെറ്റിയില്‍ കുരിശുവരച്ചാല്‍ നല്ലതാണെന്ന്.

ഉറങ്ങാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. കുരിശു വരച്ചു കിടന്നിട്ടും മിനുവിനെത്തന്നെ മനസ്സില്‍ കാണുന്നു. അതിലുപരിയായി മെയില്‍ വണ്ടികളും ഗുഡ്സ് വണ്ടികളും നിലം ഇളക്കി പാളത്തില്‍ക്കൂടി പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

നേരം വെളുത്ത് കണി കണ്ടത് മിനു പടിവാതിലില്‍ പടിഞ്ഞിരിക്കുന്നതാണ്. 'എന്തുണ്ട് മോനെ..' എന്നവര്‍ ചോദിച്ചപ്പോള്‍ എന്റെ മനസ്സില്‍ നുര പോന്തിനിന്ന കുമിളക്കൂമ്പാരങ്ങള്‍ പൊട്ടിപ്പോട്ടി ഉടഞ്ഞ്  ഇല്ലാതെയായി.

അപ്പന്‍ അയച്ച കത്ത് കോളേജില്‍ കിട്ടി. അമ്മയുടെ പരാതികളാണ് കത്തില്‍ മുഴുക്കെ.

കോഴിക്കോട് നിന്ന് മഞ്ചേരിക്കുള്ള ബസ്സില്‍ കയറി. ബസ്സില്‍ അന്ധന്‍ ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. അയാള്‍ പാടിക്കൊണ്ടാണ് ഭിക്ഷ യാചിക്കുന്നത്.

കണ്ണൂകളാം.. ദൈവം നല്‍കിയ ....കനക വിളക്കുകളുള്ളവരെയീ...ീ..ീ......കണ്ണില്ലാ ..പാവത്തെ കണ്ടില്ലെന്നു നടിക്കരുതേ.... േ...േ...േ......'

എന്റെ ഇല്ലായ്മയില്‍ നിന്ന് ഞാന്‍ അയാള്‍ക്ക് അമ്പതു പൈസ കൊടുത്തു. അയാളുടെ യാചനയുടെ ദൃശ്യം എന്റെ മനസ്സില്‍ എന്നും പച്ചയായി നില്‍ക്കുന്നു. 

പാട വരമ്പത്തുകൂടി വീട്ടിലേക്കു നടന്നു. ചെറുകുന്നുകാരുടെ പാടത്ത് കൊയ്ത്തു തുടങ്ങിയിരിക്കുന്നു. അരിപ്രാവുകള്‍ പാടത്ത് നെല്ല് കൊത്തി തിന്നുന്നത് കാണാം.

ദേവന്‍ പുലന്റെ മകളും കൂട്ടരും കറ്റ ചുമന്നുകൊണ്ട് പാട വരമ്പത്തുകൂടി പോകുന്നുണ്ട്. എന്നെക്കണ്ടപ്പോള്‍ അവള്‍ ചിരിച്ചു.

അപ്പന്‍ പാടത്ത് കണ്ണുകളെ മേയ്ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അതിരറ്റ സന്തോഷമായിരുന്നു അപ്പന്.

കന്നുകളെ വീട്ടിലേക്കു തെളിച്ചുകൊണ്ട് ഞാന്‍ അപ്പന്റെ പിന്നാലെ നടന്നു. പഠിത്തത്തെ ക്കുറിച്ചും അവിടത്തെ ജീവിതത്തെ ക്കുറിച്ചും അപ്പന്‍ അപ്പോള്‍ തിരക്കിക്കൊണ്ടിരുന്നു.

അമ്മ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മയുടെ കഴുത്തിലെ ചരടും കീറിപ്പറിഞ്ഞ ചട്ടയും കണ്ടപ്പോള്‍ ചങ്കു പൊട്ടുന്നതുപൊലെ തോന്നി.

ഈ ഗ്രാമം പട്ടണത്തെക്കാള്‍ പതിന്മടങ്ങ് സുന്ദരം തന്നെ.

കോളേജിലേക്ക് മടങ്ങാന്‍ നേരം അപ്പന്‍ പതിനഞ്ചു രൂപ തന്നുകൊണ്ട് പറഞ്ഞു ' മോനെ...അപ്പന് ഈ മാസം പണികള്‍ തീരെ കുറവായിരുന്നു.... അമ്മയ്ക്കൊരു ചട്ടത്തുണി വാങ്ങണൂന്നു കരുതീട്ടുപോലും വാങ്ങാന്‍  പറ്റീല്ല.... ഇെേത്ര ഉണ്ടാക്കാനേ കഴിഞ്ഞൂള്ളു.....'

അപ്പന്‍ അത് പറഞ്ഞയുടന്‍ ഞാന്‍ വീടിനുള്ളിലേക്ക് പാഞ്ഞു കയറി. പിന്നെ കരയാതിരിക്കാന്‍ കഴിഞ്ഞില്ല.

എന്റെ കൊച്ചിനെ കരയിപ്പിക്കാനായി നിങ്ങള്‍ക്കിത് പറയേണ്ട വല്ല കാര്യോണ്ടോര്‍ന്നോ...

അമ്മ അപ്പനെ ഒരു കുട്ടിയെപ്പോലെ ശകാരിച്ചു.

വീട് വിട്ടു പോന്നപ്പോള്‍ അമ്മ കരയാന്‍ തുടങ്ങി. 

മലയാറ്റൂര് നിന്ന് കൊണ്ടുവന്ന അരിയും കുരുമുളകും കലര്‍ന്ന നേര്‍ച്ച ഒരു ചെറിയ കടലാസ്സു തുണ്ടില്‍ പൊതിഞ്ഞു തന്നു അമ്മ.

ദെവസ്സോം പ്രാര്‍ത്ഥന കഴിഞ്ഞ് ഇത് കഴിക്കണൂട്ടൊ....' അമ്മ പറഞ്ഞു.

വീട്ടില്‍ നിന്ന് കൊണ്ടുവന്ന സാധനങ്ങളുമായി മുറിക്കുള്ളിലേക്ക് കടക്കുമ്പോള്‍ മിനു വാതിലില്‍ ചാരി പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു.

കുറെ പച്ചക്കപ്പ ഞാന്‍ കൊങ്കിണിയ്ക്കായി തിരഞ്ഞുവെച്ചു. ബാക്കിയുള്ളത് പ്രസാദിന്റെ അമ്മക്ക് കൊടുത്തു. അവരുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു.

കപ്പ കൊടുക്കാന്‍ ഞാന്‍ അവരുടെ വാതില്‍പ്പടിയോളം എത്തുമ്പോള്‍ മിനു കട്ടിലിലിരുന്നു ജട പിടിച്ച മുടിയുടെ ചുരുളുകള്‍ നിവര്‍ത്തുകയായിരുന്നു. തന്നെ കണ്ടപാടെ അവര്‍ കട്ടിലില്‍ നിന്ന് പിടഞ്ഞെഴുന്നേറ്റു.

ഞാന്‍ അവര്‍ക്ക് കപ്പ കൊടുത്തു.

എന്റെ കൈകളെ താഴുകിക്കൊണ്ടവള്‍ കപ്പ വാങ്ങി. എന്റെ ദേഹത്ത് കറന്റടിക്കുന്നതുപോലെ തോന്നി. നല്ലകുട്ടി എന്നവള്‍ പറഞ്ഞപ്പോള്‍ നിമിഷമാത്രയില്‍ ഒരു സ്വിച്ച് ഓഫ് ചെയ്ത പോലെയും തോന്നി.

അവര്‍ക്കത് പുഴുങ്ങാന്‍ അറിയില്ലായിരുന്നു.

കപ്പ കഷ്ണങ്ങള്‍ ആക്കി ഞാന്‍ അതിന്റെ തൊലി പൊളിച്ചുകൊണ്ടിരുന്നു. മിനു എനിക്ക് നേരെ കുത്തിയിരുന്നു. അവരെ മൊത്തമായി നോക്കണമെന്ന് തോന്നി. പക്ഷെ അമ്മയുടെ താക്കീതുകള്‍ തടഞ്ഞു.

കൊങ്കിണി പട്ടണത്തില്‍ നിന്ന് മടങ്ങി എത്തി. കൊങ്കിണിക്കും മിനുവിനും കപ്പയുടെ സ്വാദ് നന്നെ പിടിച്ചു.

കൊങ്കിണി മുറിയുടെ തിണ്ണയില്‍ വന്ന് എന്നോട് വളരെയേറെ നന്ദി പ്രകടിപ്പിച്ചു.

മെഡിസ്സിന്‍ എടുക്കാനായി അടുത്ത ദിവസ്സം കൊങ്കിണി കൊയമ്പത്തൂര്‍ക്ക് പോയി. അടുത്ത വീട്ടിലെ ഒരു പെണ്‍കുട്ടിയെ അയാള്‍ ഭാര്യയോടൊപ്പം കൂട്ടിനായി ഏര്‍പ്പാട് ചെയ്തിരുന്നു.

അമ്മ തന്നയച്ച കാച്ചിയ എണ്ണ തലയിലും ദേഹത്തും പുരട്ടി. എണ്ണ ശരീരത്തില്‍ പിടിക്കുന്നതുവരെ ഇരുന്നു നോട്ടെഴുതി.

ധൃതി പിടിച്ച് കുളിക്കുന്നതിനായി ബാത്ത് റൂമില്‍ ഓടിക്കയറി. മിനു ബാത്ത് റൂമില്‍ ഉണ്ടെന്നു അറിഞ്ഞിരുന്നില്ല.

സോറി എന്ന് പറഞ്ഞു പുറത്തുകടക്കാന്‍ ശമിച്ചു.

അവര്‍ എന്നെ ഒന്നടങ്കം പിടിച്ചു കഴിഞ്ഞിരുന്നു.

അമ്മേ എന്നുറക്കെ വിളിക്കാനും നെറ്റിയില്‍ തെരുതെരെ കുരിശു വരക്കാനും മനസ്സ് വെമ്പി.

കോളേജില്‍ പാകാന്‍ കഴിഞ്ഞില്ല.

മുറിയിലിരുന്ന കര്‍ത്താവിന്റെയും മാതാവിന്റെയും പടങ്ങള്‍ ഒരു പാപിയെ എന്നപോലെ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

അപ്പന്റെയും അമ്മയുടെയും മുഖത്തിനി എങ്ങനെ നോക്കും. ശീലോഹോ കുളത്തില്‍ ഇനി ഏഴു തവണ കുളിച്ചാലും തന്റെ പാപങ്ങള്‍ തീരുമോ ആവോ...!

പാഞ്ഞു വരുന്ന തീവണ്ടിക്കടിയില്‍ തല വച്ച് മരിക്കണമെന്ന് തോന്നി. പക്ഷെ തനിക്കുവേണ്ടി ജീവിക്കുന്ന അപ്പന്റെയും അമ്മയുടെയും കാര്യമെന്താകും..?.

ഒന്നും അറിയാത്തവളെപ്പോലെ മിനു നടന്നു. കൊങ്കിണിയുടെ മുന്നില്‍ വച്ച് തന്നെ കാണുമ്പോള്‍ അവര്‍ ചോദിക്കും 'എന്തുണ്ട് മോനെ വിശേഷങ്ങള്‍....?

മാസ്സങ്ങള്‍ കൊഴിഞ്ഞു വീണു.

മിനുവിനെയും കൂട്ടി കൊങ്കിണി ആശുപത്രിയില്‍ പോയി. കൊങ്കിണി വളരെ സന്തുഷ്ടനായിരുന്നു ഭാര്യ ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍.

ഇപ്പോള്‍ എല്ലാ വൈകുന്നേരങ്ങളിലും കൊങ്കിണി പട്ടണത്തില്‍ നിന്ന് നേരത്തെ മടങ്ങും. മിനുവിനെയും കൂട്ടി നടക്കാന്‍ പോകും. അവള്‍ക്കിഷ്ടമുള്ളതൊക്കെ വാങ്ങി കൊടുക്കും.

അര്‍ദ്ധപട്ടിണിയില്‍ താന്‍ ദിവസ്സങ്ങള്‍ തള്ളി നീക്കി. മിനു ഇപ്പോള്‍ കണ്ട ഭാവം പോലും നടിക്കാറില്ല.

പ്രശാന്തിന്റെ അമ്മക്ക് തന്നോട് വലിയ ഇഷ്ടമായിരുന്നു. ഒരു മകനെപ്പോലെ. ഞാനും അവരെ അമ്മയെപ്പോലെ കരുതിയിരുന്നു. അവര്‍ വല്ലപ്പോഴും തനിക്ക് ആഹാരങ്ങള്‍ തന്നു.

ആനുവല്‍ വെക്കേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കൊങ്കിണിയും ഭാര്യയും കൊച്ചിയിലേക്ക് മടങ്ങാന്‍ തുടങ്ങുകയായിരുന്നു.

പടിക്കല്‍ കിടക്കുന്ന കാറില്‍ കൊങ്കിണി സാധനങ്ങള്‍ കുത്തി നിറയ്ക്കുന്നുണ്ടായിരുന്നു.

വാതില്‍പ്പടിയിലിരുന്നു മിനു പിഞ്ചു കുഞ്ഞിനു മുലയൂട്ടുന്നു.

തന്നെ കണ്ടപാടെ അവള്‍ കുഞ്ഞിന്റെ മുഖം സാരിത്തുമ്പുകൊണ്ട് മറച്ചു പിടിച്ചു.

ആ കുഞ്ഞിനെ ഒന്ന് കണ്ടിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു.

കാറിലേക്ക് കയറുമ്പോഴും അവള്‍ കുഞ്ഞിനെ മറച്ചിരുന്നു.

കൊങ്കിണി കാറില്‍ കയറുമ്പോള്‍ എനിക്ക് ഹസ്തദാനം നടത്തി.

ഒരപരിചിതനോടെന്നപോലെ മിനു മടങ്ങുമ്പോള്‍ ഒരു ജീവശ്ചവം പോലെ ഞാന്‍ നോക്കി നിന്നു.     

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category