1 GBP = 86.90 INR                       

BREAKING NEWS

രണ്ടു കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ ഇതുവരെ ലഭിച്ചത്3000 പൗണ്ട്; ഇടുക്കി ജില്ലാ സംഗമം ചാരിറ്റി അവസാനിക്കുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി

Britishmalayali
ജസ്റ്റിന്‍ എബ്രഹാം

ടുക്കിജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിറ്റി അവസാനിക്കുവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണ നിര്‍ധനരായ രണ്ടു കുടുംബങ്ങള്‍ വീട് വച്ച് നല്‍കുക എന്ന ദൗത്യമാണ് ഇടുക്കി ജില്ലാ സംഗമം ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി 3000 പൗണ്ടാണ് ഇതുവരെ സമാഹരിച്ചത്.

തൊടുപുഴ, മങ്ങാട്ടുകവലയില്‍ ആറിന്റെ തീരത്ത് താമസിക്കുന്ന മുരളീധരനും കുടുംബത്തിനും കിടന്ന് ഉറങ്ങുവാന്‍ വീടില്ലാത്ത അവസ്ഥയിലാണ്. അതോടൊപ്പം മേരികുളത്തുള്ള ബുദ്ധിമാന്ദ്യവും, ശാരീരിക വൈകല്യവും ഉള്ള മൂന്ന് വയസ്സുകാരന്‍ അശ്വിന്‍ താമസിക്കുന്നത് ടാര്‍പോളിന്‍ കെട്ടിയ ഒരു കുടിലിലാണ്. രോഗിയായ അമ്മയും, ഒരു സഹോദരനും ഉണ്ട്. പിതാവ് കൂലി പണിയെടുത്താണ് കുടുംബം മുന്നോട്ടു പോകുന്നത്. 2019ല്‍ അശ്വിന് ഒരു വീട് പണിത് നല്‍കാനുള്ള ഉദ്യമത്തിന് നിങ്ങള്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

10 സെന്റ് സ്ഥലം ഉണ്ടെങ്കിലും പട്ടയമില്ലാത്തതിനാല്‍ യാതൊരു വിധ സര്‍ക്കാര്‍ സഹായവും ലഭിക്കില്ല. അശ്വിന് പണിയാനുള്ള വീടിന്റെ ഒരു പ്ലാന്‍ ലഭിച്ചിട്ടുണ്ട്, വീട് പണി പൂര്‍ത്തിയാകുവാന്‍ അഞ്ചു ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ നല്‍കുന്ന ഒരോ പൗണ്ടും അശ്വിന് വീട് പണിത് നല്‍കാന്‍ സാധിക്കും. അതുപോലെ തൊടുപുഴയുള്ള മുരളീധരന്റെ വീട് നന്നാക്കിയെടുക്കുവാന്‍ രണ്ടു ലക്ഷം രൂപാ വേണ്ടി വരും. അതോടൊപ്പം അശ്വന് വീട് പണിത് നല്‍കുന്നതിനായി ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക. ഈ ചാരിറ്റിയിലേക്ക് നിങ്ങളുടെ കരുണയുള്ള കരങ്ങള്‍ നീട്ടുവാന്‍ ഏതാനും ദിവസങ്ങള്‍ കൂടിയാണ് ഉള്ളത്.

നിങ്ങളുടെ കാരുണ്യത്തുക ഇടുക്കി ജില്ലാ സംഗമം അക്കൗണ്ടില്‍ അയക്കുക
IDUKKIJILLA SANGAMAM
BANK - BARCLAYS
ACCOUNT NO - 93633802
SORT CODE - 20 76 92

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category