1 GBP = 87.50 INR                       

BREAKING NEWS

പ്രളയദുരിതങ്ങളില്‍ നിന്നും നാടിനെ കരകയറ്റാനുള്ള ശ്രമത്തിലാണ് യുകെയിലെ കുട്ടനാട്ടുകാര്‍ ഇപ്പോഴും; ഇത്തവണത്തെ സംഗമ ലക്ഷ്യം നാടിന്റെ അതിജീവനം തന്നെ

Britishmalayali
ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

തിനൊന്നാമത് കുട്ടനാട് സംഗമം ജൂലായ് ആറിന് നടക്കും. സംഗമത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ബര്‍ക്കിന്‍ ഹെഡ് വിരാലില്‍ തുടക്കം കുറിച്ചു. മികവുറ്റ സംഘാടകരായ റോയി മൂലംങ്കുന്നം, ജോര്‍ജ് തോട്ടുകടവില്‍, ജസി മാലിയില്‍ എന്നിവരാണ് ഈ വര്‍ഷത്തെ ജനറല്‍ കണ്‍വീനര്‍മാര്‍. യുകെയിലെ പ്രമുഖ പ്രാദേശിക കൂട്ടായ്മയായ കുട്ടനാട് സംഗമം, തങ്ങളുടെ തനതായ സംസ്‌കാരവും പൈതൃകവും വരും തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുക ഗൃഹാതുരത്വമാര്‍ന്ന ഇന്നലെകളുടെ ഓര്‍മ്മകള്‍ പങ്ക് വയ്ക്കുക, അന്യം നിന്നും പോകുന്ന കുട്ടനാടന്‍ കലാ രൂപങ്ങള്‍ പുനരാവിഷ്‌കരിക്കുക എന്ന സ്വഭാവിക ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കും അപ്പുറത്തേക്ക് പതിനൊന്നാമത് കുട്ടനാട് സംഗമം കടക്കുകയാണ്.

സമാനതകളില്ലാത്ത പ്രളയമേല്‍പിച്ച കുട്ടനാടിന്റെ അതിജീവനത്തില്‍ യുകെയിലെ കുട്ടനാട്ടുകാരുടെ പങ്ക് സജീവ ചര്‍ച്ചാ വിഷയമാക്കുകയാണ്. കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കുട്ടനാട് ഫ്‌ളഡ് മിഷന്‍ 2018 വിജയകരമെന്ന് ബെര്‍ക്കിന്‍ ഹെഡില്‍ റോയ് മുലംങ്കുന്നത്തിന്റെ വസതിയില്‍ കൂടിയ യോഗം വിലയിരുത്തി. കുട്ടനാട് സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി യുകെയുടെ വിവിധ പ്രദേശങ്ങളില്‍ കുട്ടനാട് സംഗമത്തിന്റെ നേതൃത്വത്തില്‍ ബോട്ട് ക്ലബുകള്‍ സംഘടിപ്പിക്കാനും പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും യുകെയിലെ കുട്ടനാട്ടുകാരുടെ പങ്കും എന്ന വിഷയത്തെ ആസ്പദമാക്കി സിമ്പോസിയങ്ങള്‍ സംഘടിപ്പിക്കാനും അതിലുടെ മുന്നാംഘട്ട പ്രളയദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാനും തീരുമാനമായി.

കഴിഞ്ഞ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഫൈനലില്‍ എത്തിയ ചമ്പക്കുളം ചുണ്ടന്റെ ക്യാപ്റ്റന്‍ മോന്‍ കരിയം പള്ളിയെ യോഗം അഭിനന്ദനം അറിയിച്ചു. കുട്ടനാടന്‍ ഫോട്ടോഗ്രഫി മല്‍സരം, കുട്ടനാടിനെ പ്രതിപാദ്യമാക്കി കവിതാ രചനാ മല്‍സരം, ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടനാടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുട്ടനാട് ബ്രില്യന്‍സ് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കി. നിരവധി കലാപരിപാടികള്‍ ഉള്‍പ്പെടെ കുട്ടനാട് സംഗമം മികവുറ്റതാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ടീം ബര്‍ക്കിന്‍ ഹെഡ് അറിയിച്ചു.

യോഗത്തില്‍ റോയി മുലംങ്കുന്നം, ജോര്‍ജ്ജ് തോട്ടു കടവ്, ജെസി മാലിയില്‍, ജിമ്മി മൂലംങ്കുന്നം, യേശുദാസ് തോട്ടുങ്കല്‍, സുബിന്‍ പെരുമ്പള്ളി, ബിജു ജോര്‍ജ്ജ്, ബെന്‍സണ്‍ മണി മുറി, രജിത് വെളിയനാട്, ജയാ റോയി, അനു ജിമ്മി, റെജി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. കൂട്ടനാട് സംഗമം കുട്ടനാട് ഫ്‌ളഡ് മിഷന്‍ 2018ന്റെ മികച്ച പ്രവര്‍ത്തനത്തിന് ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍, സിന്നി കാനാച്ചേരി, മോനിച്ചന്‍ കിഴക്കേച്ചിറ, ജോബി വെമ്പാടും തറ എന്നിവരെ യോഗം അനുമോദിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category