1 GBP = 85.30 INR                       

BREAKING NEWS

ഇതൊരു കിടിലന്‍ പടമാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു; യുകെയിലും അയര്‍ലന്റിലും തീയേറ്റര്‍ നിറഞ്ഞോടി 'ഞാന്‍ പ്രകാശന്‍' മൂന്നാം വാരത്തിലേക്ക് കടക്കുന്നു

Britishmalayali
kz´wteJI³

കേരളത്തിലെ തീയേറ്ററുകളിലെല്ലാം വന്‍ ഹിറ്റായി മുന്നേറുകയും ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കുകയും ചെയ്ത ശേഷമാണ് പ്രവാസി മലയാളികള്‍ക്കിടയിലും തരംഗം സൃഷ്ടിക്കുവാനാണ് 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രം യുകെയിലേക്കും രണ്ടാം വാരം അയര്‍ലന്റിലും പ്രദര്‍ശനത്തിന് എത്തിയത്. എല്ലാ ദിവസങ്ങളിലും യുകെയിലെ തീയേറ്ററുകളിലെല്ലാം ഹൗസ് ഫുളായി തന്നെയാണ് ചിത്രം ഓടുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടി ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് 'ഞാന്‍ പ്രകാശന്‍'.

ഒരു സാധാരണ നാട്ടിന്‍ പുറത്തുകാരന്റെ പരദൂഷണവും ചേഷ്ടകളുമായി ഫഹദ് ഫാസില്‍ നിറഞ്ഞ് അഭിനയിച്ച സിനിമയാണ് 'ഞാന്‍ പ്രകാശന്‍'. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ഉഗ്രന്‍ തിരക്കഥയ്‌ക്കൊപ്പം ഫഹദ് ഫാസില്‍ കൂടി എത്തിയപ്പോള്‍ ചിത്രം കേരളത്തിലെ തീയേറ്ററുകള്‍ നിറഞ്ഞാണ് ഓടിയത്. 'ഒരു ഇന്ത്യന്‍ പ്രണയകഥ'യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ്. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

യുകെയിലും അയര്‍ലന്റിലുമായി 99 തീയേറ്ററുകളിലാണ് ആര്‍എഫ്ടി ഫിലിംസ് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിലിന്റെ കിടിലന്‍ അഭിനയവും മികച്ച നര്‍മ്മ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്. തീര്‍ച്ചയായും നിങ്ങള്‍ കുടുംബ സമേതം പോയി കാണേണ്ട ഒരു മികച്ച സിനിമയാണ് 'ഞാന്‍ പ്രകാശന്‍'.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 07939458886

പ്രകാശന്‍ എന്ന ചെറുപ്പക്കാരന്റെ സ്വപ്നങ്ങളാണ് ചിത്രം പറയുന്നത്. പ്രകാശന്‍ എന്ന പേര പഴഞ്ചനാണെന്ന് തോന്നി പി ആര്‍ ആകാശ് എന്ന് ഗസറ്റില്‍ പരസ്യം നല്‍കി മാറ്റുന്ന മണ്ണിലിറങ്ങാതെ ആകാശത്ത് സ്വപ്നങ്ങള്‍ നെയ്യുന്ന പ്രകാശന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ബിഎസ്സി നഴ്സിംഗ് പാസ്സായ ആളാണെങ്കിലും അയാള്‍ ജോലിക്കൊന്നും പോകുന്നില്ല. കേരളത്തില്‍ നഴ്സിംഗ് മേഖലയിലെ താരതമ്യേന കുറഞ്ഞ വേതനമാണ് ജോലിക്ക് പോകാതിരിക്കാന്‍ അയാള്‍ പറയുന്ന ഒരു കാരണം. മറ്റൊന്ന്, അത് സ്ത്രീകള്‍ ചെയ്യേണ്ട ജോലിയാണെന്നും പുരുഷനായ താന്‍ അതിന് അനുയോജ്യനല്ലെന്നതുമാണ്.

അതേസമയം  ഇതേ തൊഴില്‍ വിദേശത്ത് ചെയ്ത് മോഹിപ്പിക്കുന്ന വേതനം നേടണമെന്നുമുണ്ട് പ്രകാശന്. സ്‌കൂള്‍ മാഷായിരുന്ന അച്ഛന്‍ മുന്‍പ് ഉപയോഗിച്ചിരുന്ന ഗ്ലോബിലേക്ക് നോക്കി യൂറോപ്പിലേക്ക് സ്ഥിരം സ്വപ്നാടനം നടത്താറുള്ള പ്രകാശന്റെ ജീവിതത്തിലേക്ക് സലോമി എന്ന പെണ്‍കുട്ടി കടന്നു വരുന്നതും പിന്നീട് ഉണ്ടാവുന്ന സംഭവബഹുലമായ ഒരു ചെറിയ കാലയളവിനെ പിന്തുടരുകയാണ് ചിത്രം. 

കോമഡി, പ്രണയം, സങ്കടം, നിരാശ, നന്മ, ഉപദേശം, സന്തോഷം, സന്ദേശം എന്ന ഫോര്‍മുല ചുവടുപിടിച്ചാണ് ഞാന്‍ പ്രകാശന്‍ ഒരുക്കിയിട്ടുള്ളത്. ശ്രീനിവാസന്റെ തിരക്കഥയിലെ സാന്ദര്‍ഭികമായി വരുന്ന തമാശകളാണ് ചിത്രത്തിന് രസം പകരുന്നത്. 'അരവിന്ദന്റെ അതിഥികള്‍', 'ലവ് 24*7' എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍, അഞ്ജു കുര്യന്‍ എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ ദേവിക സഞ്ജയ്, കെപിഎസ്സി ലളിത എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ എസ്.കുമാറാണ്. ഹരി നാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category