1 GBP = 88.50 INR                       

BREAKING NEWS

ഫോട്ടോഷൂട്ടുകള്‍ നടത്തി ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റാറുകളായി മാറി മീനാക്ഷിയും വിഷ്ണുവും കാലിഫോര്‍ണിയയില്‍ കൊടുമുടിയില്‍ നിന്നും കാല് തെറ്റി വീണു മരിച്ചത് മദ്യപിച്ചിരുന്നത് കൊണ്ട്; ഇന്ത്യന്‍ ദമ്പതികളുടെ മരണത്തിലെ ദുരൂഹത നീക്കി പോലീസ്

Britishmalayali
kz´wteJI³

ഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കാലിഫോര്‍ണിയയിലെ യോസ്മിറ്റിലെ പ്രശസ്തമായ ടാഫ്റ്റ് പോയിന്റില്‍ നിന്നും  വീണ് മരിച്ച ഇന്ത്യന്‍ ദമ്പതികളായ മീനാക്ഷി മൂര്‍ത്തിയുടെയും (30) വിഷ്ണു വിശ്വനാഥിന്റെയും (29) മരണത്തിന് പുറകിലുള്ള ദുരൂഹത നീക്കി പോലീസ് രംഗത്തെത്തി. യാത്രകള്‍ നടത്തി ഫോട്ടോഷൂട്ടുകള്‍ നടത്തി ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റാറുകളായി മാറിയവരും കാലിഫോര്‍ണിയയില്‍ കഴിയുന്നവരുമായ ഇന്ത്യന്‍ പ്രവാസികളാണ് ഇവര്‍. ഈ ദമ്പതികള്‍ ഈ കൊടുമുടിയില്‍ നിന്നും കാല്‍ തെറ്റി 800 അടി താഴ്ചയിലേക്ക് വീണ് മരിച്ചത് മദ്യപിച്ച് സെല്‍ഫിയെടുക്കുന്നതിനിടയില്‍ ബാലന്‍സ് തെറ്റിയിരുന്നതിനാലാണെന്ന് ഇപ്പോള്‍ പുറത്ത് വന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരിക്കുകയാണ്.

എന്നാല്‍ ഈ മാസം പുറത്ത് വന്നിരിക്കുന്ന ഇവരുടെ ടോക്സിക്കോളജി റിപ്പോര്‍ട്ടില്‍ ഇവര്‍ എത്രമാത്രം മദ്യപിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല. ഇവര്‍ മയക്കുമരുന്നുപയോഗിച്ചിരുന്നില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തലയ്ക്കും കഴുത്തിനും നെഞ്ചിനും ഉദരഭാഗത്തിനും കടുത്ത പരുക്കേറ്റതാണ് ദമ്പതികളുടെ മരണത്തിന് കാരണമായിത്തീര്‍ന്നതെന്ന് പോസ്റ്റ് മോര്‍ട്ടത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇവരുടെ ശരീരത്തില്‍ നിന്നും ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെടുത്തിരുന്നുവെന്നാണ് സ്റ്റാനിസ്ലൗസ് കൗണ്ടി കൊറോണറുടെ ഓഫീസില്‍ നിന്നുമുള്ള ടോക്സിക്കോളജി റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരിക്കുന്നത്.

ദമ്പതികളുടെ  ശരീരത്തില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത് ഫോറന്‍സിക് പാത്തോളജിസ്റ്റായ ഡോ. സുന്‍ഗ്-ഊക്ക് ബെയ്ക്കാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇവരുടെ ശരീരത്തില്‍ എത്ര മാത്രം മദ്യമുണ്ടായിരുന്നുവെന്ന് പറയാന്‍ സാധിക്കില്ലെന്നാണ്   അസിസ്റ്റന്റ് മാരിപോസ കൗണ്ടി കൊറോണറായ ആന്‍ഡ്രിയ സ്റ്റിയുവാര്‍ട്ട് പറയുന്നത്. ഇവര്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ കാല്‍ തെറ്റി വീണാണ് മരിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിച്ച് വിഷ്ണു വിശ്വനാഥിന്റെ സഹോദരനും രംഗത്തെത്തിയിട്ടുണ്ട്.

യാത്രയോട് തനിക്കും ഭര്‍ത്താവിനുമുളള അടങ്ങാത്ത അഭിനിവേശത്തെ പറ്റി മീനാക്ഷി തന്റെ  ബ്ലോഗിലൂടെ വിവരിച്ചിട്ടുണ്ട്. തങ്ങള്‍ വിവിധ ഇടങ്ങളില്‍ നടത്തിയ യാത്രകളുടെ ചിത്രങ്ങളും വിവരണങ്ങളും ഇവരുടെ ബ്ലോഗില്‍ കാണാം. വെനീസിലെ ഗൊന്‍ഡോല, പിസയിലെ ചെരിഞ്ഞ ഗോപുരം, വത്തിക്കാന്‍ തുടങ്ങിയിടങ്ങളില്‍ നിന്നും ഇവര്‍ എടുത്ത ഫോട്ടോകള്‍ ബ്ലോഗില്‍ കാണാം. തന്റെ മാനസിക സമ്മര്‍ദം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയവ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ മീനാക്ഷി വെളിപ്പെടുത്താറുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category