1 GBP = 86.00INR                       

BREAKING NEWS

നഴ്സായ മകളുടെ ദുരൂഹ മരണത്തില്‍ നീതിതേടിയ പ്രവാസി മാതാപിതാക്കളുടെ പോരാട്ടം വിജയത്തിലേക്ക്; ആന്‍ലിയയെ പെരിയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍; ആന്‍ലിയ സഹോദരന് അയച്ച വാട്സ് ആപ്പ് സന്ദേശം ഗാര്‍ഹിക പീഡനത്തിന് തെളിവായി

Britishmalayali
kz´wteJI³

തൃശൂര്‍: മകള്‍ക്ക് നീതികിട്ടാന്‍ വേണ്ടി മാതാപിതാക്കള്‍ നടത്തിയ പോരാട്ടം വിജയത്തിലേക്ക് നീങ്ങുന്നു. ഭര്‍തൃ-ഗാര്‍ഹിക പീഡനത്തിനൊടുവില്‍ പ്രവാസി കുടുംബത്തിലെ നഴ്സ് ആന്‍ലിയ മരിച്ച കേസില്‍ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കയാണ്. തൃശൂര്‍ മുല്ലശ്ശേരി അന്നകര കരയില്‍ വി എം ജസ്റ്റിനാണ് റിമാന്‍ഡിലായത്. ചാവക്കാട് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 28നാണ് എറണാകുളം കടവന്ത്ര അമ്പാടി മാനര്‍ ഫ്ളാറ്റിലെ ഹൈജിനസ്-ലീലാമ്മ ഹൈജിനസ് ദമ്പതികളുടെ മകള്‍ ആന്‍ലിയയുടെ (26) മൃതദേഹം പെരിയാറില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. 25ന് ആന്‍ലിയയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് റെയില്‍വെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.


ബംഗളൂരുവില്‍ നഴ്സിങ്ങിന് പഠിച്ചിരുന്ന ആന്‍ലിയ ഓണാവധിക്ക് ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ വഴക്കുണ്ടാവുകയും ഇതേ തുടര്‍ന്ന് അവധി കഴിയുന്നതിനു മുമ്പ് തിരികെ പോവുകയുമായിരുന്നത്രെ. ബംഗളൂരുവിലേക്ക് വണ്ടി കയറാന്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോയ ആന്‍ലിയയെ പിന്നീട് പെരിയാറില്‍ മരിച്ച നിലയിലാണ് കാണുന്നത്. മരണാനന്തര ചടങ്ങുകളിലൊന്നും ഭര്‍ത്താവോ കുടുംബമോ പങ്കെടുത്തിരുന്നില്ലെന്നും ആരോപണമുണ്ട്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 28-ന് പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയുടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന ഉത്തരം തേടിയാണ് മാതാപിതാക്കള്‍ പോരാട്ടത്തിന് ഇരങ്ങിയത്. ആത്മഹത്യയാണെന്ന് പൊലീസ് പറയുമ്പോള്‍ തന്റെ മകള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ആന്‍ലിയയുടെ മാതാപിതാക്കള്‍ തറപ്പിച്ചു പറയുന്നു. തുടര്‍ച്ചയായി വാതിലുകള്‍ മുട്ടുകയും ചെയ്തു. വിവാഹിതയും എട്ടുമാസം പ്രായമായ ആണ്‍കുഞ്ഞിന്റെ അമ്മയുമായ ആന്‍ലിയ മരിക്കുമ്പോള്‍ എം.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു. ബെംഗളൂരുവില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ ആന്‍ലിയയെ ഭര്‍ത്താവ് ജസ്റ്റിനാണ് ഓഗസ്റ്റ് 25-ന് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയിവിടുന്നത്. അന്നുതന്നെയാണ് മകളെ കാണാനില്ലെന്ന പരാതി ജസ്റ്റിന്‍ പൊലീസിന് നല്‍കുന്നതും.

28-ന് രാത്രി 10.40-ന് നോര്‍ത്ത് പറവൂര്‍ വടക്കേക്കര പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള പെരിയാര്‍ പുഴയില്‍ നിന്ന് ആന്‍ലിയയുടെ മൃതദേഹം കിട്ടി. കാണാതായെന്ന് പറയുന്നതിന്റെ തലേദിവസം പോലും ചിരിച്ച് സംസാരിച്ച മകളുടെ മൃതദേഹമാണ് വിദേശത്തായിരുന്ന തങ്ങള്‍ക്ക് നാട്ടിലെത്തിയപ്പോള്‍ കാണാന്‍ സാധിച്ചത്. പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും മിടുക്കിയായ മകള്‍ കൃത്യമായ ലക്ഷ്യം ഉള്ളവളായിരുന്നു. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ആന്‍ലിയയുടെ അമ്മ ലീലാമ്മ പറഞ്ഞു. മകളുടെ മരണശേഷം ലഭിച്ച അവളുടെ ഡയറി, വരച്ച ചിത്രങ്ങള്‍, കൊച്ചുകടവന്ത്രയിലെ ഫ്ളാറ്റിലെ അയല്‍വാസികള്‍ പറഞ്ഞ കഥകള്‍, ആന്‍ലിയ സഹോദരന് അയച്ച വാട്‌സ് ആപ്പ് മെസേജുകള്‍ എന്നിവ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ആന്‍ലിയയുടെ മകന്‍ ജസ്റ്റിനൊപ്പമാണുള്ളത്. അന്വേഷണത്തില്‍ പൊലീസ് അലംഭാവം കാട്ടുകയാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
കാണാതായി നാലാം ദിവസങ്ങള്‍ക്ക് ശേഷമാണ് പെരിയാര്‍ പുഴയില്‍ നിന്നാണ് ചീഞ്ഞളിഞ്ഞ നിലയില്‍ മൃതദേഹം ലഭിച്ചത്. അതുകൊണ്ട് തന്നെ ശവസംസ്‌കാരത്തിന് അന്ത്യചുംബനം നല്‍കാന്‍ പോലും കഴിയാത്ത നിലയില്‍ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. അവസാനമായി തങ്ങളുടെ മകളെ ഒരു നോക്കുപോലും കാണാനാകാതെ ഈ മാതാപിതാക്കള്‍ തേങ്ങുകയായിരുന്നു അവര്‍. മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത വന്നത് മകള്‍ പുഴയില്‍ ചാടിയതാണെന്ന നിലയില്‍ വാര്‍ത്തകള്‍ വന്നു. പക്ഷേ തങ്ങളുടെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇവര്‍ ഉറച്ചുവിശ്വസിച്ചു. അന്ന് മുതല്‍ നീതിക്കായുള്ള പോരാട്ടം തുടങ്ങി.

ജിദ്ദയില്‍ നിന്നും നാട്ടിലെത്തി തുടങ്ങിയ പോരാട്ടം
മകള്‍ മരിച്ചറിഞ്ഞ് ജിദ്ദയില്‍ ജോലി ചെയതിരുന്ന ആന്‍ലിയയുടെ മാതാപിതാക്കള്‍ പാറയ്ക്കല്‍ ഹൈജിനസും ലീലാമ്മയും മകളുടെ സംഭവമറിഞ്ഞ് നാട്ടിലെത്തി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞതും ഈ ഹതഭാഗ്യരായ മാതാപിതാക്കളായിരുന്നു. അതേസയം ശവ സംസ്‌കാരചടങ്ങുകളില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും വിട്ടുനിന്നു. ഇതോടെ സംശയം ഇരട്ടിക്കാന്‍ കാരണമായി. മരണകാരണം അറിയാന്‍ ഇവര്‍ തൃശൂര്‍ പൊലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ആന്‍ലിയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും അപായപ്പെടുത്തിയതാണോയെന്ന് സംശയമുണ്ടെന്നാണ് പരാതിപ്പെട്ടത്. ഇതിലേക്ക് സൂചന നല്‍കുന്ന മകളുടെ വാട്‌സാപ്പ് സന്ദേശങ്ങളും ഡയറിയെഴുത്തുകളും പൊലീസിന് നല്‍കി. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ലെന്നാണ് ആക്ഷേപം.

ബി.എസ്.സി നഴ്സിങ് പാസായശേഷം ആന്‍ലിയ ജിദ്ദയില്‍ ഒരു സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ആന്‍ലിയയും ദുബായില്‍ ജോലി ചെയ്യുകയായിരുന്ന തൃശൂര്‍ സ്വദേശി ജസ്റ്റിനും തമ്മിലുള്ള വിവാഹം നടന്നത്. എഴുപത് പവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയുമാണ് സ്ത്രീധനത്തുകയായി നല്‍കിയത്. പലയിടത്തുനിന്നും കടമെടുത്ത് പത്ത് ലക്ഷത്തോളം രൂപയിലേറെ ചെലവഴിച്ചാണ് വിവാഹ ചടങ്ങ് നടത്തിയത്. എം.എസ്.സി നഴ്സിങ് പഠനം പൂര്‍ത്തിയാക്കി നഴ്‌സിങ് മേഖലയില്‍ അദ്ധ്യാപനരംഗത്തേക്ക് കടക്കാനുള്ള ആന്‍ലിയയുടെ ആഗ്രഹം സാധിച്ചുനല്‍കാമെന്ന് ഭര്‍ത്താവ് ജസ്റ്റിന്‍ വിവാഹത്തിന് മുമ്പ് സമ്മതിച്ചിരുന്നതാണ്. പക്ഷെ വിവാഹ ശേഷം ഭര്‍തൃവീട്ടുകാരുടെ സമീപനത്തില്‍ മാറ്റമുണ്ടായി.
ആന്‍ലിയയെ ജസ്റ്റിന്‍ ദുബായിലേക്ക് കൊണ്ടുപോയി. അവിടെ നഴ്സിങ് ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. നഴ്‌സിംഗുമായി ബന്ധപ്പെട്ട് യു.എ.ഇ ആരോഗ്യ വകുപ്പ് നടത്തുന്ന പരീക്ഷ ആന്‍ലിയയ്ക്ക് എഴുതാനും കഴിഞ്ഞിരുന്നില്ല. ഇതിനിടെ ആന്‍ലിയ ഗര്‍ഭിണിയായി. അതിനിടെ ഭര്‍ത്താവ് ജസ്റ്റിന് ജോലി നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ചു ഇരുവരും നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു.

വീട്ടിലെത്തിയ ശേഷവും ജോലി ലഭിക്കാത്തതില്‍ പരാതിപ്പെട്ടും വീട്ടുകാരില്‍ നിന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടും ഭര്‍ത്താവും ഭര്‍തൃമാതാവ് ഉള്‍പ്പെടെയുള്ള വീട്ടുകാരും ആന്‍ലിയയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ഹൈജിനസ് പരാതിപ്പെടുന്നു. മാതാപിതാക്കള്‍ നാട്ടിലില്ലാത്തതിനാല്‍ വീട്ടിലെ ഈ പീഡനത്തെക്കുറിച്ചെല്ലാം കൊയമ്പത്തൂരില്‍ ബിടെക്കിന് പഠിക്കുന്ന സഹോദരന്‍ അഭിഷേകിനോടാണ് എല്ലാ വിവരങ്ങളും പറഞ്ഞിരുന്നത്. അഭിഷേക് കൊച്ചിയിലെ എംഎല്‍എ കെ.ജെ മാക്‌സി ഉള്‍പ്പെടെയുള്ളവരെ വിവരം ധരിപ്പിച്ചു.

'ഇനിയും ഇവിടെ നിന്നാല്‍ അവരെന്നെ കൊല്ലും'
അവധി കഴിഞ്ഞു പോയാല്‍ മതിയെന്ന് പറഞ്ഞ സഹോദരനോട് 'ഇനിയും ഇവിടെ നിന്നാല്‍ അവരെന്നെ കൊല്ലും' എന്നായിരുന്നു ആന്‍ലിയ വാട്ട്സപ്പ് വഴി നല്‍കിയ മറുപടി. കുഞ്ഞിനോടൊപ്പമുള്ള ആദ്യത്തെയും അവസാനത്തെയും ഓണം ആയിരിക്കും ഇതെന്നും എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി ഭര്‍തൃവീട്ടുകാരായിരിക്കുമെന്നു അവര്‍ സന്ദേശമയച്ചു. ബാംഗ്ലൂര്‍ക്ക് മടങ്ങാനായി ഇക്കഴിഞ്ഞ ഓഗസ്റ്റ് ഇരുപതിയഞ്ചിന് ജസ്റ്റിനോടൊപ്പം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായാണ് അവസാനമായി ലഭിച്ച വിവരം. തുടര്‍ന്ന് ആന്‍ലിയയെ കാണാതാകുകയായിരുന്നു. ഓഗസ്റ്റ് ഇരുപത്തിയൊമ്പതിന് ആലുവയ്ക്കടുത്ത് പെരിയാറില്‍ ഒഴുകിനടക്കുന്ന നിലയിലായിരുന്നു പിന്നീട് മൃതദേഹം കണ്ടെത്തിയത്.
വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു ജസ്റ്റിനുമായുള്ള വിവാഹം. ഒറു വൈദികന്റെ പരിചയക്കാരനായതിനാല്‍ സംശയമൊന്നും തോന്നിയില്ലെന്നും വീട്ടുകാര്‍ പറയുന്നു. വിവാഹശേഷം ജസ്റ്റിന്റെ സ്വഭാവം ആകെ മാറി. ജസ്റ്റിന് മറ്റുചില ബന്ധങ്ങളുണ്ടെന്ന് ആന്‍ലിയ കണ്ടെത്തിയതോടെ ജസ്റ്റിന് ഭാര്യയോട് വൈരാഗ്യമായി. ഈ വൈരാഗ്യം വളര്‍ന്നതാണോ ആന്‍ലിയയെ ഇല്ലായ്മ ചെയ്യുന്ന തീരുമാനത്തില്‍ ജസ്റ്റിനെ എത്തിച്ചതെന്ന് സംശയിക്കുന്നതായി മാതാപിതാക്ഖള്‍ ആരോപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category