1 GBP = 88.70 INR                       

BREAKING NEWS

സാമൂഹ്യ ബോധമുള്ള തലമുറയെ സൃഷ്ടിക്കാന്‍ കേരള സ്‌കൂള്‍; ഇന്ത്യന്‍ ദേശീയതയെ അടുത്തറിയുന്ന പരിപാടികളുമായി വൈവിധ്യമാര്‍ന്ന റിപ്പബ്ലിക് ദിനാഘോഷം ശനിയാഴ്ച

Britishmalayali
kz´wteJI³

കവന്‍ട്രി: ബ്രിട്ടീഷ് മണ്ണില്‍ വളരുമ്പോഴും ഇന്ത്യയുടെ വേരുകള്‍ കണ്ടെത്തുന്ന പുതുതലമുറയെ വളര്‍ത്തിയെടുക്കുന്ന സൃഷ്ടിപരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കവന്‍ട്രി കേരള സ്‌കൂള്‍ റിപ്പബ്ലിക് ദിനാഘോഷവുമായി രംഗത്ത്. ഇന്ത്യ എഴുപതാം റിപ്പബ്ലിക് ആഘോഷിക്കുന്ന ശനിയാഴ്ച ബ്രിട്ടീഷ് മണ്ണിലും ആഘോഷം ഒരുക്കുകയാണ് കേരള സ്‌കൂള്‍. ഇതിനായി വിപുലമായ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നു ടീം കേരള സ്‌കൂളിന് നേതൃത്വം നല്‍കുന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അധ്യാപകരും അറിയിച്ചു.

കേരള സ്‌കൂളിന്റെ മുഴുവന്‍ പരിപാടികളിലും കുട്ടികള്‍ നിറഞ്ഞു നില്‍ക്കുന്ന വിധം രൂപ കല്‍പ്പന ചെയ്യുന്നതിനാല്‍ റിപ്പബ്ലിക് ദിനാഘോഷം അവരില്‍ ഇന്ത്യയെ കൂടുതല്‍ അടുത്തറിയാന്‍ അവസരം ഒരുക്കുമെന്നാണ് കേരള സ്‌കൂളിന്റെ വിലയിരുത്തല്‍. ഇത്തരം ഒരു ചടങ്ങു കവന്‍ട്രിയില്‍ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്. കവന്‍ട്രിയിലെ മലയാളികളുടെ സാമൂഹിക ജീവിതത്തില്‍ നിര്‍ണായക ഇടപെടലായി മാറിയിരിക്കുന്ന കവന്‍ട്രി കേരള സ്‌കൂളിന്റെ പുതുവര്‍ഷത്തിലെ ആദ്യ പൊതു ചടങ്ങു കൂടിയായി മാറുകയാണ് റിപ്പബ്ലിക് ദിനാഘോഷമെന്നു സ്‌കൂള്‍ ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍, പ്രധാന അധ്യാപകന്‍ ലാലു സ്‌കറിയ എന്നിവര്‍ അറിയിച്ചു. 

ദേശ ഭക്തിയാണ് ഓരോ നാടിന്റെയും വളര്‍ച്ചയും പുരോഗതിയും നിര്‍ണയിക്കുന്നത്. രാജ്യസ്‌നേഹം കൈമോശം വന്നാല്‍ അത് നാശത്തിന്റെയും അധോഗതിയുടെയും അടയാളമായി മാറുകയാണെന്ന് ലോക രാജ്യങ്ങളില്‍ ഉദാഹരണങ്ങള്‍ ഏറെ. ജാതിയുടെയും മതത്തിന്റെയും ചിന്തകള്‍ ഇല്ലാത്ത വിശ്വപൗരന്മാരായി കുഞ്ഞുങ്ങള്‍ വളരാന്‍ ഒരു ചെറു കൈത്തിരി കത്തിക്കുകയാണ് കേരള സ്‌കൂള്‍ കവന്‍ട്രി, റിപ്പബ്ലിക് ദിനാഘോഷത്തിലൂടെ ചെയ്യുന്നതെന്ന് ഇത് സംബന്ധിച്ച് നടന്ന കൂടിയാലോചനയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ വിലയിരുത്തി.

ദേശഭക്തി ഗാനങ്ങള്‍, ഞാന്‍ അറിയുന്ന ഇന്ത്യ, ഇന്ത്യയെ കണ്ടെത്തല്‍ ക്വിസ് പ്രോഗ്രാം തുടങ്ങി വര്‍ണ വൈവിധ്യം നിറയുന്ന പരിപാടികളാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഷൈജി ജേക്കബും ഹരീഷ് പാലായും റിപ്പബ്ലിക് ദിനമായ ശനിയാഴ്ച കേരള സ്‌കൂളിനായി അവതരിപ്പിക്കുന്നത്. 

ഈ പരിപാടിയെ ആസ്പദമാക്കി വരും ആഴ്ചകളില്‍ പഠന പരിപാടികള്‍ ഉണ്ടായിരിക്കും എന്നതിനാല്‍ മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തം ആഘോഷ വേളയില്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഇരുവരും അറിയിച്ചു. കവന്‍ട്രിയില്‍ ആദ്യമായി നടക്കുന്ന ഇത്തരം ഒരു ചടങ്ങിലേക്ക്, ഇന്ത്യക്കാരായി പിറന്നതില്‍ അഭിമാനിക്കുന്ന ഓരോ മാതാപിതാക്കളെയും ആദരവോടെ ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. 
സ്ഥലത്തിന്റെ വിലാസം
Risen Christ Church Hall, Wyken Croft, Coventry, CV2 3AE
for contact/ [email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category