kz´wteJI³
ബ്രിട്ടനില്‍ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലത്തകര്‍ച്ചയെ നേരിടുകയാണ് വീടുവിപണി. വില ഇനിയും കുറഞ്ഞേക്കുമെന്ന ആശങ്കയില്‍ വലിയ കൊട്ടാരസദൃശ്യമായ വീടുകള്‍പോലും ഉടമകള്‍ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിവാക്കുകയാണ്. ഒന്നര ദശലക്ഷം പൗണ്ടിന് മുതളിലുള്ള വീടുകള്‍ക്ക് 12 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയതോടെയാണ് വാങ്ങാനാളില്ലാതെ മണിമാളികകള്‍ നശിക്കാന്‍ തുടങ്ങിയത്.
വലിയ സെലിബ്രിറ്റികളുടെ വീടുകളാണ് ഇപ്പോള്‍ വിലകുറച്ച് വില്ക്കാന് വെച്ചിട്ടുള്ളത്. സംഗീതജ്ഞനായ നോയല്‍ ഗലഘറുടെ അഞ്ച് കിടപ്പുമുറികളുള്ള വീടിന് ആദ്യം നിര്‍ദേശിച്ചിരുന്ന വില 11.5 ദശലക്ഷം പൗണ്ടായിരുന്നു. ഇപ്പോഴത് 8.95 ദശലക്ഷം പൗണ്ടിന് വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് സ്വീകരണമുറികളും നാല് ബാത്ത് റൂമുകളും ജിമ്മും പൂളുമൊക്കെയുള്ള വീടാണ് നോയല്‍ ഗലഘര് വിലകുറച്ച് ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. അതും ലണ്ടനിലെ ഏറ്റവും മനോഹരമായ പ്രദേശമായ ലിറ്റില്‍ വെനീസിലെ റീജന്റ്സ് കനാലിലുള്ള വീട്.
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ താരം റോയ് കീന്‍ തന്റെ കളി ജീവിതത്തിലെ സമ്പാദ്യമുപയോഗിച്ച് മാഞ്ചസ്റ്ററിലെ ഹെയിലില്‍ 1.2 ഏക്കര്‍ സ്ഥലത്ത് വാങ്ങിയ ബംഗ്ലാവും വില്‍ക്കാനിട്ടിരിക്കുകയാണ്. 9.5 ദശലക്ഷം പൗണ്ടിന് വില്‍ക്കാന്‍വെച്ച വീടിന് ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള വില 6.45 ദശലക്ഷം പൗണ്ടാണ്. എട്ട് കിടപ്പുമുറികളുള്ള ഈ വീടിനും ആവശ്യക്കാരില്ല.
പാചകവിദഗ്ധയായ മേരി ബെറിയുടെ ഓക്സ്ഫഡ്ഷയറിലെ നാല് ബെഡ്റൂം വീടിന് നാല് ദശലക്ഷം പൗണ്ടാണ് ആദ്യം വിലയിട്ടിരുന്നത്. ഇപ്പോഴത് 3.45 ദശലക്ഷം പൗണ്ടാക്കിയിട്ടും വാങ്ങാനാളില്ലാത്ത നിലയാണ്. 18-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച അതിമനോഹരമായ ഫാം ഹൗസാണിത്. ആരെയും ആകര്‍ഷിക്കുന്ന വീടാണെങ്കിലും ഒരുവര്‍ഷമായി വിപണിയില്‍ വാങ്ങാനാളില്ലാതെ കിടക്കുകയാണിത്.
പോപ്പ് താരം സായന്‍ മാലിക്കിന്റെ നോര്‍ത്ത് ലണ്ടനിലെ വീട് 2012-ല്‍ 3.65 ദശലക്ഷം പൗണ്ടിന് വാങ്ങിയതാണ്. കഴിഞ്ഞവര്‍ഷം ഒന്നരലക്ഷം പൗണ്ട് വിലകുറച്ച് 3.5 ദശലക്ഷം പൗണ്ടിന് വില്ക്കാന് വെച്ചെങ്കിലും ഇതുവരെ ആവശ്യക്കാരെത്തിയിട്ടില്ല. റോഡ് സ്റ്റിയുവര്‍ട്ടിന്റെ എസക്സിലെ ബംഗ്ലാവ് ആദ്യം 7.5 ദശലക്ഷം പൗണ്ടിന് വില്പനയ്ക്കുവെച്ചു. കഴിഞ്ഞവര്‍ഷം വില 4.725 ദശലക്ഷം പൗണ്ടാക്കിയെങ്കിലും ഇതുവരെ ആവശ്യക്കാരില്ല. സമാനമായ രീതിയില്‍ വിലകുറച്ചിട്ടും വാങ്ങാനാളില്ലാതെ കിടക്കുന്ന വീടുകള്‍ ബ്രിട്ടനില്‍ കൂടിവരികയാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam