1 GBP = 94.20 INR                       

BREAKING NEWS

പ്രണയ ഗാനങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ പ്രിയതമയ്‌ക്കൊപ്പം ആസ്വദിക്കാ ന്‍ നിങ്ങള്‍ വരുന്നില്ലേ? ഒഎന്‍വിയുടെ മധുര ഗാനങ്ങളുമായി 'സംഗീതോത്സവം 2019' വാട്‌ഫോര്‍ഡില്‍

Britishmalayali
kz´wteJI³

സംഗീത പ്രേമികള്‍ കാത്തിരിക്കുന്ന സെവന്‍ ബീറ്റ്‌സ് സംഗീതോത്സവം 2019ന് ഇനി ഒരു മാസത്തെ കാത്തിരിപ്പു കൂടി. 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡിന്റ് മൂന്നാം വാര്‍ഷികവും, ചാരിറ്റി ഇവന്റും, പത്മശ്രീ ഒ എന്‍ വികുറുപ്പിന്റെ അനുസ്മരണവും ചേര്‍ന്ന് 'സംഗീതോത്സവം 2019' ഫെബ്രുവരി 23ന് വാട്ഫോര്‍ഡിലാണ് നടക്കുക. ഒഎന്‍വി കുറുപ്പെന്ന അതുല്യ കലാകാരന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് അദ്ദേഹം രചിച്ച പ്രണയ ഗാനങ്ങളുമായാണ് സംഗീതോത്സവം 2019 ഗംഭീരമാകുക. വാട്ഫോര്‍ഡിലെ ഹോളി വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വൈകിട്ടു മൂന്നു മണി മുതല്‍ 11 മണി വരെയാണ് കലാവിസ്മയ പ്രകടനങ്ങള്‍ അരങ്ങേറുക.

മ്യൂസിക് ബാന്‍ഡ് രംഗത്ത് ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ യുകെ മലയാളികളുടെ ഇടയില്‍ ജനശ്രദ്ധ നേടിയ സംഗീതോത്സവമാണ് 7 ബീറ്റ്സ് മ്യൂസികിന്റേത്. മ്യൂസിക് ബാന്‍ഡ് രംഗത്ത് ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ തരംഗമായി മാറിയ 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡിന്റെ ആദ്യ സംഗീതോത്സവം സീസണ്‍ ഒന്ന് കെറ്ററിങ്ങില്‍ ആണ് നടന്നത്. സീസണ്‍ 2 ബെഡ് ഫോര്‍ഡിലാണ് നടന്നത്. തുടര്‍ന്നാണ് ലണ്ടനടുത്തുള്ള പ്രധാന പട്ടണങ്ങളില്‍ ഒന്നായ വാറ്റ് ഫോര്‍ഡിലേക്ക് മൂന്നാം സംഗീതോത്സവവും ചാരിറ്റി ഇവന്റും അനുസ്മരണവും എത്തുന്നത്.

സംഗീതവും നൃത്തവും ഒന്നുചേരുന്ന വാട്ഫോര്‍ഡിലെ ഈ വേദിയില്‍ യുകെയില്‍ വിവിധ വേദികളില്‍ കഴിവു തെളിയിച്ച ഗായികാ ഗായകന്മാര്‍ അണിയിച്ചൊരുക്കുന്ന സംഗീതവിരുന്നും സിരകളെ ത്രസിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക്കല്‍ നൃത്തങ്ങളും സംഗീതോത്സവത്തിനു മാറ്റേകും. പാട്ടിനൊപ്പം നര്‍ത്തകരുടെ ചുവടു വയ്പ്പ് കൂടിയാകുമ്പോള്‍ സംഗീതോത്സവവും ഒഎന്‍ വി അനുസ്മരണ ചടങ്ങും യുകെ മലയാളികളുടെ സാഹിത്യ ലോകത്തു പുതു ചരിത്രം രചിക്കാന്‍ തയ്യാറെടുക്കുകയാണ് എന്ന് വ്യക്തം. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന സംഗീതോത്സവം സീസണ്‍ 3യില്‍ യുകെയിലെ കലാ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ പങ്കെടുക്കും.
ഈ വേദി നഷ്ടമായാല്‍ സംഗീത പ്രേമികളെ സംബന്ധിച്ചിടത്തോളം ആ നഷ്ടത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുണ്ടാവില്ല. ബ്രിട്ടീഷ് ജീവിതം ശിശിരത്തില്‍ നിന്നും വസന്തത്തിന്റെ നിറം അണിയാന്‍ തയാറാകുമ്പോള്‍, മലയാളികളുടെ ജീവിത വസന്തത്തില്‍ കൂടുതല്‍ നിറം നല്‍കാന്‍ ഒഎന്‍വി സംഗീതോത്സവം ആണ് ഈ വര്‍ഷം ആദ്യം എത്തുന്ന പൊതു പരിപാടി എന്നതും പ്രത്യേകതയാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം സംഗീത പ്രേമികള്‍ എത്തുന്ന ചടങ്ങായി മാറുമെന്നാണ് വിലയിരുത്തല്‍. ഒഎന്‍വി രചിച്ച പ്രശസ്തങ്ങളായ പ്രണയ ഗാനങ്ങള്‍ മിക്കതും വാട്ഫോര്‍ഡ് വേദിയില്‍ വീണ്ടും ജീവന്‍ വയ്ക്കും എന്നതും സംഗീതോത്സവത്തെ ആസ്വാദ്യമാക്കുന്ന ഘടകമാണ്.

കൂടാതെ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന ബര്‍മിങാം ദോശ വില്ലേജ് റെസ്റ്റോറന്റിന്റെ സ്വാദേറും ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന ഈ കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകനായ ജോമോന്‍ മാമ്മൂട്ടില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ മാമ്മൂട്ടില്‍ :07930431445, സണ്ണിമോന്‍ മത്തായി :07727 993229, മനോജ് തോമസ് :07846 475589
വേദിയുടെ വിലാസം
HolyWell  Community Centre, Watford, WD18 9QD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category