1 GBP = 85.00 INR                       

BREAKING NEWS

അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് യുക്മ ഫാമിലി ഫെസ്റ്റ്; മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ അരങ്ങേറിയത് പാട്ടും നൃത്തവും അടക്കം നിരവധി കലാപരിപാടികള്‍

Britishmalayali
തങ്കച്ചന്‍ എബ്രഹാം

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ ഫോറം സെന്ററില്‍ നടന്ന യുക്മ ഫാമിലി ഫെസ്റ്റ് വര്‍ണാഭമായി. രഞ്ജിത്ത് ഗണേഷ്, ജിക്‌സി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുക്മ ഫാമിലി ഫെസ്റ്റ് ജനറല്‍ കണ്‍വീനറും യുക്മ ട്രഷററുമായ അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് സ്വാഗതം ആശംസിച്ചു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സെക്രട്ടറി ഷീജോ വര്‍ഗ്ഗീസ് നന്ദി പ്രകാശിപ്പിച്ചു. അശ്വിന്‍, റിയാ രഞ്ജിത്ത് എന്നിവര്‍ അവതാരകരായി. ഡോ. ദീപാ ജേക്കബ്, സിന്ധു ഉണ്ണി എന്നിവര്‍ പരിപാടികള്‍ ക്രമീകരിച്ചു.


സ്റ്റെഫി സ്രാമ്പിക്കലും സംഘവും അവതരിപ്പിച്ച വെല്‍ക്കം ഡാന്‍സോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ വേദിയില്‍ അരങ്ങേറിയ പാട്ടും ശാസ്ത്രീയ നൃത്തവും ബോളിവുഡ് ഡാന്‍സും കോമഡിയും നാടകവും ഉള്‍പ്പെടുന്ന കലപരിപാടികളെല്ലാം ഉന്നത നിലവാരം പുലര്‍ത്തി. മാഞ്ചസ്റ്റര്‍ മേളം രാധേഷ് നായരുടെ നേതൃത്വത്തില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ കാണികള്‍ക്ക് മേളപ്പെരുമയൊരുക്കിയപ്പോള്‍, ഡോ. സിബി വേകത്താനത്തിന്റെ തിരക്കഥയിലും സംവിധാനത്തിലും ട്രാഫോര്‍ഡ് നാടക സമിതിയുടെ കലാകാരന്‍മാര്‍ അവതരിപ്പിച്ച 'സിഗററ്റ് കൂട്' നാടകം പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തി.  

എം.എം.സി.എ വനിതകള്‍ അവതരിപ്പിച്ച തിരുവാതിര തുടങ്ങി പരിപാടികള്‍ അവസാനിച്ചപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. കലാപരിപാടികളുടെ ഇടവേളകളില്‍ അവാര്‍ഡ് ദാന ചടങ്ങുകളും നടന്നു. മോഹന്‍ലാലിന്റെ ശബ്ദം വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ച് കൈയ്യടി നേടിയ അശോക് ഗോവിന്ദ് നിരവധി കലാകാരന്‍മാരുടെ ശബ്ദവും അനുകരിച്ചു. രഞ്ജു ജോര്‍ജിന്റെ കീബോര്‍ഡിലെ പ്രകടനം തുടങ്ങി പാട്ടും നൃത്തവുമായി പരിപാടികള്‍ ഗംഭീരമായി.

പ്രവേശനം തികച്ചും സൗജന്യമായി നടത്തിയ ഈ പരിപാടി മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്‍കുന്ന നാഷണല്‍ കമ്മിറ്റിയുടെ അവസാന പരിപാടി കൂടിയായിരുന്നു. യുക്മ ഫാമിലി ഫെസ്റ്റ്  വിജയിപ്പിക്കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിച്ച എല്ലാ കലാകാരന്‍മാര്‍ക്കും, കലാകാരികള്‍ക്കും, ദേശീയ, റീജിയണല്‍, അസോസിയേഷന്‍ ഭാരവാഹികള്‍ക്കും എല്ലാറ്റിനുമുപരിയായി ഫോറം ഹാളിലേക്ക് ഒഴുകിയെത്തിയ കാണികള്‍ക്കും യുക്മ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി യുക്മ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ അലക്‌സ് വര്‍ഗ്ഗീസ്, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ്, സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category