1 GBP = 91.30 INR                       

BREAKING NEWS

ഒരുമിച്ച് അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നതിന് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ നിരോധനം വാട്സാപ്പ് ആഗോളമാക്കി; ഇനി ആറാമത്തെയാളെ സെലക്ട് ചെയ്യുമ്പോള്‍ മുന്നറിയിപ്പ് വരും; ഒരു മെസേജ് അഞ്ച് പേര്‍ക്ക് വീതം പലതവണയായി അയക്കാന്‍ തടസങ്ങള്‍ ഇല്ല

Britishmalayali
kz´wteJI³

ന്ത്യയില്‍ വാട്സാപ്പിനെ വ്യാജ വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിന് വന്‍ തോതില്‍ ദുരുപയോഗപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ ഈ ഇന്‍സ്റ്റന്റ് മെസേജിംഗ് സര്‍വീസിന് മേല്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും തല്‍ഫലമായി ഇന്ത്യയിലെ ഒരു അക്കൗണ്ടില്‍ നിന്ന് ഒറ്റയടിക്ക് അഞ്ച് പേര്‍ക്ക് മാത്രമേ ഒരു സന്ദേശം കൈമാറാനാവുകയുള്ളൂ എന്ന നിയമം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നിലവില്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിയമം ഇപ്പോഴിതാ വാട്സാപ്പ് ലോകവ്യാപകമാക്കി മാറ്റിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതുപ്രകാരം ഇനി ആറാമത്തെയാളെ സെലക്ട് ചെയ്യുമ്പോള്‍ മുന്നറിയിപ്പ് വരും. എന്നാല്‍ ഒരു മെസേജ് അഞ്ച് പേര്‍ക്ക് വീതം പലതവണയായി അയക്കാന്‍  തടസങ്ങള്‍ ഇല്ല.

ഇതിന് മുമ്പ് ഇന്ത്യയൊഴിച്ചുള്ള രാജ്യങ്ങളില്‍ 20 പേര്‍ക്ക് ഒരേ സമയം ഒരേ മെസേജ് ഫോര്‍വാര്‍ഡ് ചെയ്യാന്‍ വാട്സാപ്പ് അനുവദിച്ചിരുന്നു. വ്യാജവാര്‍ത്തകളും കിംവദന്തികളും പടരുന്നത് തടയുന്നതിനാണ് കര്‍ക്കശമായ പോളിസി ആഗോളവ്യാപകമാക്കുന്നതെന്നാണ് വാട്സാപ്പ് വിശദീകരിച്ചിരിക്കുന്നത്. പുതിയ നിയമം ഇന്നലെ ലോകവ്യാപകമാക്കുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത് വാട്സാപ്പ് വൈസ് പ്രസിഡന്റ് ഫോര്‍ പോളിസി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സായ വിക്ടോറിയ ഗ്രാന്റാണ്.  ഇന്തോനേഷ്യന്‍ തലസ്ഥാനത്ത് വച്ച് നടന്ന ഒരു ഇവന്റിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ നിയമം അന്താരാഷ്ട്രതലത്തില്‍ വ്യാപിപ്പിക്കുന്നുവെന്നാണ് വാട്സാപ്പ് പറയുന്നത്.  ഇന്ത്യയില്‍ നടപ്പിലാക്കിയ പരീക്ഷണം വന്‍ വിജയമായതിനെ തുടര്‍ന്നാണ് ഇത് ലോകവ്യാപകമാക്കുന്നത്. നിലവില്‍ വാട്സാപ്പിന് 1.5 ബില്യണ്‍ യൂസര്‍മാരാണുള്ളത്.  ഈ ആപ്പിനെ ദുരുപയോഗിക്കുന്നത് നിര്‍ത്താനുള്ള വഴികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കി വരുന്നത്.

വ്യാജവാര്‍ത്തകള്‍, വ്യാജഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ ഈ പ്ലാറ്റ് ഫോമിലൂടെ വന്‍ തോതില്‍ അയക്കപ്പെട്ട് കലാപങ്ങളും മറ്റും പടരാന്‍ കാരണമാകുന്നുവെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കമ്പനി ഈ വക നീക്കങ്ങള്‍ ത്വരിതപ്പെടുത്തിയിരിക്കുന്നത്. ഇവ എത്രമാത്രം വ്യാപകമായി എത്തിപ്പെടുന്നുവെന്ന് കണക്കാക്കാനും കമ്പനി ബുദ്ധിമുട്ടുന്ന വേളയിലാണ് ഇതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

ഈ ആപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രൈപ്ഷന്‍ കാരണം ഗ്രൂപ്പുകള്‍ക്ക് നൂറ് കണക്കിന് യൂസര്‍മാരിലേക്ക്  ടെക്സ്റ്റുകളും ഫോട്ടോകളും വീഡിയോകളും സ്വകാര്യത കാത്ത് സൂക്ഷിച്ച് കൈമാറാന്‍ സാധിക്കുന്നുണ്ട്.  പുതിയ ഫോര്‍വാഡ് ലിമിറ്റ് ഏര്‍പ്പെടുത്തുന്നുവെന്ന കാര്യം യൂസര്‍മാരെ അറിയിക്കുന്നതിനായി വാട്സാപ്പ് ഒരു അപ്ഡേറ്റ് ആക്ടിവേറ്റ് ചെയ്യുന്നതാണ്.  ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്കായിരിക്കും ഈ അപ്ഡേറ്റ് ആദ്യം ലഭിക്കുന്നത്. തുടര്‍ന്ന് ആപ്പിള്‍, ഐഒഎസ് യൂസര്‍മാര്‍ക്കും ലഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category