1 GBP = 92.30 INR                       

BREAKING NEWS

അമൃതാനന്ദമയി ദേവിയെ കടപ്പുറം സുധാമണിയെന്നാക്കുന്നതും പിണറായി വിജയനെ ചെത്തുകാരന്‍ ചോവന്‍ ആക്കുന്നതും ഒരേതരം മാനസികാവസ്ഥയുടെ പ്രതിഫലനമാണ്;ഇ.എം.എസിനെ വിക്കന്‍ നമ്പൂതിരിയാക്കിയവരുടേയും കരുണാകരനെ കൊട്ടിയവരുടേയും പിന്‍ഗാമികളാണ് ഇവര്‍; ഒരു സന്യാസിനിയുടെ ബ്രഹ്മചര്യത്തെ പോലും ചോദ്യം ചെയ്ത്കൊണ്ട് വേണോ കോടിയേരിക്ക് നവോത്ഥാനം സ്ഥാപിക്കാന്‍

Britishmalayali
kz´wteJI³

സിപിഎമ്മുകാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അനുകൂലമല്ലാത്തവര്‍ എല്ലാം അവര്‍ക്കെതിരാണ്. അവര്‍ അതിനെ ഏറ്റവും ആദ്യം വിളിക്കുന്നത് സങ്കി എന്ന പേര് ചൊല്ലിയാണ്. നിഷ്പക്ഷമായി ഒരു നിലപാട് ഒരാള്‍ എടുക്കുകയും ആ നിലപാട് സിപിഎം നിലപാടിനോടോ സിപിഎം ഭരിക്കുന്ന സര്‍ക്കാരിനോ എതിരാണെങ്കില്‍ അവര്‍ ഈ വിളിപ്പേര് നല്‍കും. അത് അവരുടെ ശീലമാണ്. അതില്‍ ആര്‍ക്കും അത്ഭുതവുമില്ല. എന്നാല്‍ സമൂഹത്തില്‍ വലിയ അംഗീകാരവും ആദരവുമുള്ള ഒരാള്‍ അവര്‍ക്കെതിരെ തിരികയോ അവര്‍ക്കെതിരെ തിരിയുകയോ അവര്‍ക്ക് അനുകൂലമല്ലാത്ത ഒരു നിലപാട് എടുക്കുകയോ ചെയ്താല്‍ നിലംതൊടാതെ ആക്രമിക്കുക അവരുടെ ശീലമാണ്.

അത്തരം ഒരു ആക്രമണത്തിന് ഇരയാകുന്നത് മാതാ അമൃതാനന്ദമയിയാണ്. ലക്ഷോപലക്ഷം വരുന്ന ജനങ്ങളുടെ ആശ്വാസവും ആശ്രയുവുമാണ് അമ്മ. അമൃതാന്ദമയിയെ അമ്മ എന്ന് എല്ലാവരും അഭിസംബോദന ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല. എന്നാല്‍ അമൃതാനന്ദമയി എന്ന അവരുടെ സന്യാസ ജീവിതത്തിലെ പേര് വിളിക്കുന്നത് മര്യാദയാണ്. അവരെ സുധാമണിയെന്ന് വിളിക്കുന്നതുപോലും അധിക്ഷേപമാണ്. അപ്പോള്‍ കടപ്പുറത്ത് മീന്‍ പെറുക്കി നടന്ന സുധാമണി അല്ലെങ്കില്‍ കടപ്പുറം സുധാമണി എന്നു വിളിക്കുന്നത് അധിക്ഷേപിക്കുന്നതും അപമാനിക്കാനും ആണെന്നുള്ളതില്‍ തര്‍ക്കമില്ല.

മാതാ അമൃതാനന്ദമയിയും അവരുടെ ആശ്രമവും അവരുടെ സ്ഥാപനങ്ങളും രാജ്യത്തെ നിയമങ്ങളെ അവഗണിച്ചുകൊണ്ട് നടത്തുന്ന പ്രക്രിയകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരു മാധ്യമമാണ് മറുനാടന്‍. നാളെയും അങ്ങനെ ഒരു അവസരമുണ്ടായല്‍ അതും ചെയ്യും എന്നു പറയാന്‍ ഒരു മടിയുമില്ല. എന്നാല്‍ അമൃതാനന്ദമയി എന്നല്ലാതെ സുധാമണി എന്നു പറഞ്ഞ് അവരെ അഭിസംബോദന ചെയ്യുന്നതും അധിക്ഷേപിക്കുന്നതും മാന്യത അല്ല എന്നു വിശ്വസിക്കാന്‍ ഒരു കാരണമുണ്ട്. അത് അവരുടെ ജാതിയെ അവരുടെ മതത്തെ അവരുടെ ജീവിതരീതിയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.

മലയാളികള്‍ ഏറെ വളര്‍ന്നെന്നും അവന്റെ മനസില്‍ നിന്ന് ജാതി ചിന്ത മാറിപ്പോയെന്നും ഇനി ഇവിടെ സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നും വലിയ വായില്‍ സംസാരിക്കുന്ന അനേകരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവരുടെയോക്കെ ഉള്ളില്‍ ചീഞ്ഞു നാറുന്ന ജാതിയുടെ മണം അറിയാതെ പുറത്തേക്ക് വമിക്കുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. ചെത്തുക്കാരന്റെ മകന്‍ എന്ന് പിണറായി വിജയനെ ജന്മഭൂമി എന്ന് അധിക്ഷേപിക്കുമ്പോള്‍ എഎല്‍ രാധകൃഷ്ണന്‍ എന്ന ബിജെപി നേതാവ് അഭിസംബോദന ചെയ്യുമ്പോള്‍ അത് തൊഴിലിനോടുള്ള അനാദരവ് ആണ് ജാതിയോടുള്ള വെള്ളവിളിയാണ് എന്നു പറയാന്‍ ഒരു മടിയുമില്ലാത്തത് പിണറായി വിജയന്‍ ഒരു ചെത്തുക്കാരന്റെ മകന്‍ അല്ലാത്തതു കൊണ്ടല്ല. കൂടുതല്‍ കാണുവാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category