1 GBP = 88.00 INR                       

BREAKING NEWS

പ്രേക്ഷകരെ ഇളക്കി മറിച്ച് ഗാനമേള; കയ്യടി ഏറ്റുവാങ്ങി കുഞ്ഞുങ്ങളുടെ കോമഡി സ്‌കിറ്റ്; ബേസിംഗ് സ്റ്റോക്ക് മലയാളികളുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഗംഭീരമായി

Britishmalayali
സ്വന്തംലേഖകന്‍

ബേസിംഗ് സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമായി. ആള്‍ഡ് വര്‍ത്ത് സയന്‍സ് കോളേജില്‍ വൈവിദ്ധ്യമാര്‍ന്നതും ആകര്‍ഷകമായതും ആയ പരിപാടികളോടെയാണ് ആഘോഷം നടത്തപ്പെട്ടത്. സംഘടനാ പ്രസിഡന്റ് വിന്‍സന്റ് പോള്‍ അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ കേംബ്രിഡ്ജ് കൗണ്‍സിലര്‍ ബൈജു വര്‍ക്കി തിറ്റാല ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കൂടാതെ മുഖ്യ പ്രഭാഷണവും അക്കാദമിക് അച്ചീവ്‌മെന്റ് അവാര്‍ഡ് വിതരണവും ബൈജു വര്‍ക്കി നിര്‍വഹിച്ചു. സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യപ്പെട്ടു.

 

വൈസ് പ്രസിഡന്റ് ബിനോ ഫിലിപ്പ് സ്വാഗതവും സെക്രട്ടറി ജോണി ജോസഫ് കൃതഞ്ജതയും രേഖപ്പെടുത്തി. അസോസിയേഷന്‍ അംഗങ്ങളായ വിവിധ പ്രായത്തില്‍ ഉള്ള കുട്ടികളുടെ വിവിധ ഗ്രൂപ്പുകള്‍ അവതരിപ്പിച്ച ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ബോളിവുഡ്, സിനിമാറ്റിക് ഫ്യൂഷന്‍ നൃത്തങ്ങള്‍ സദസ്സിന്റെ മുക്തകണ്ഠമായ പ്രശംസകള്‍ പിടിച്ചു പറ്റി.

ഏകാംഗ നാടക ഘടന സ്വീകരിച്ച നേറ്റിവിറ്റി പ്ലേയും ഏറെ ശ്രദ്ധേയമായി. കൂടാതെ കൊച്ചു കൂട്ടുകാരുടെ കോമഡി സ്‌കിറ്റും പ്രേക്ഷകരുടെ കൈയ്യടി ഏറ്റു വാങ്ങി.  പ്രശസ്ത ഗ്രേസ് മെലോഡിയസ്സിന്റെ ഗാനമേള പ്രേക്ഷകരെ ഇളക്കി മറിച്ചു. സാന്താക്ലോസിന്റെ സന്ദര്‍ശനം കുട്ടികള്‍ക്ക് കൗതകവും ആവേശവും പകര്‍ന്നു നല്‍കി. രുചികരമായ ക്രിസ്തുമസ് ഡിന്നര്‍ ആഘോഷത്തിന് പൂര്‍ണ്ണത നല്‍കി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category