1 GBP = 85.00 INR                       

BREAKING NEWS

ഇല്ലാത്ത പകര്‍പ്പവകാശം കാട്ടി യുട്യൂബില്‍ ഓഡിയോ വീഡിയോ ചാനലുകളെ ഇല്ലാതാക്കാന്‍ ഏഷ്യാനെറ്റിന്റെ കരുനീക്കം; തിരിച്ചടിച്ച് തങ്ങള്‍ക്ക് പകര്‍പ്പവകാശമുള്ള ഗാനങ്ങളും ചിത്രങ്ങളും വീഡിയോകളും ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും ഉപയോഗിക്കുന്നത് വിലക്കാന്‍ കോടതിയെ സമീപിച്ച് നിരവധി സ്ഥാപനങ്ങള്‍; കോടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാര്‍ജയിലെ സ്പീഡ് ഓഡിയോ-വീഡിയോയുടെ വക്കീല്‍ നോട്ടീസ്; 'തെന്നിന്ത്യന്‍' സിനിമയുടെ ഉപയോഗത്തിന് സ്റ്റാറിനെ വിലക്കി അനുശ്രീ ഓഡിയോ- വീഡിയോ കമ്പനിയുടെ പരാതിയില്‍ ഉത്തരവ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: സാറ്റലൈറ്റ് റൈറ്റിന്റെ പേരുപറഞ്ഞ് ദശാബ്ദങ്ങളായി ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ സിനിമാ മേഖലയില്‍ ഓഡിയോ വീഡിയോ ബിസിനസ് ചെയ്യുന്ന സ്ഥാപനങ്ങളെ പൂട്ടിക്കാന്‍ ഗൂഢനീക്കവുമായി സ്റ്റാര്‍ ഗ്രൂപ്പിന്റെ ചുമതലയുള്ള ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും രംഗത്തിറങ്ങിയതായി ആക്ഷേപം. ഇതോടെ തങ്ങള്‍ക്ക് കോപ്പി റൈറ്റ് ഉള്ള ഗാനങ്ങളും വീഡിയോകളും സിനിമകളുമെല്ലാം ഹോട്ട് സ്റ്റാറും ഏഷ്യാനെറ്റും വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് മുന്‍നിര ഓഡിയോ-വീഡിയോ സ്ഥാപനങ്ങള്‍.


ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച് ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന സ്പീഡ് ഓഡിയോ ആന്‍ഡ് വീഡിയോയും കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനുശ്രീ ഓഡിയോസും ഏഷ്യാനെറ്റിനും ഹോട്ട് സ്റ്റാറിനും എതിരെ പരാതിയുമായി കോടതിയെ സമീപിച്ചുകഴിഞ്ഞു.

ഇവരുടെ കൈവശം പകര്‍പ്പവകാശമുള്ള ഗാനങ്ങളും സിനിമകളുമെല്ലാം മേലില്‍ ഏഷ്യാനെറ്റ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന നിലയിലേക്ക് കാര്യങ്ങളെത്തുമെന്നാണ് സൂചന. അതേസമയം, ഇത്തരത്തില്‍ സിനിമാ, സംഗീത വീഡിയോകളുടേയും ഓഡിയോകളുടേയും പകര്‍പ്പവകാശം സ്വന്തമായുള്ള സ്ഥാപനങ്ങളെ പൂട്ടിക്കാനും അത്തരം ഗാനങ്ങളും സിനിമയും ഉപയോഗിച്ച് നേട്ടമുണ്ടാക്കാനും ഇറങ്ങിയതാണ് ഏഷ്യാനെറ്റിനും ഹോട്ട് സ്റ്റാറിനും വലിയ തിരിച്ചടി നല്‍കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്പീഡ് ഓഡിയോ ആന്‍ഡ് വീഡിയോ എന്ന സ്ഥാപനത്തിനെതിരെ ഇത്തരമൊരു നീക്കം ഏഷ്യാനെറ്റും സ്റ്റാറും നടത്തിയിരുന്നു. എന്നാല്‍ അന്ന് 25 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈ സ്ഥാപനം ഏഷ്യാനെറ്റിന് വക്കീല്‍ നോട്ടീസ് അയച്ചതോടെ ഒത്തുതീര്‍പ്പ് നീക്കവുമായി ചാനല്‍ രംഗത്തെത്തുകയായിരുന്നു.

പ്രശ്നം ഒരുവിധം പറഞ്ഞവസാനിപ്പിച്ച് കേസില്ലാതാക്കിയ ചാനല്‍ അധികാരികള്‍ ഇപ്പോള്‍ തങ്ങളുടെ സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സ്പീഡ് ഓഡിയോ ഉടമ റഷീദ് മറുനാടനോട് വ്യക്തമാക്കുന്നത്. ആദ്യം ഒത്തുതീര്‍പ്പിന് വരികയും പിന്നീട് പതിയെ ഞങ്ങള്‍ക്കെതിരെ നീങ്ങഉകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും റഷീദ് പറയുന്നു. 'ഞങ്ങള്‍ക്ക് കോപ്പി റൈറ്റുള്ള വീഡിയോയും ഓഡിയോയും യു ട്യൂബ് വഴിയും മറ്റും നല്‍കുന്നതിലൂടെയാണ് ഞങ്ങളുടെ സ്ഥാപനത്തിന്റെ നിലനില്‍പ്.

അതേസമയം, ഞങ്ങളുടെ കൈവശം കോപ്പി റൈറ്റുള്ള വീഡിയോകളും ഓഡിയോകളും ധാരാളമായി ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും ഉപയോഗിക്കുന്നുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ വരുന്ന ഗാനങ്ങളും മൈലാഞ്ചിയിലും മറ്റും ഉപയോഗിക്കുന്ന ഗാനങ്ങളുമെല്ലാം ഞങ്ങളുടെ കൈവശം റൈറ്റ് ഉള്ളവയാണ്. എന്നാല്‍ ഏഷ്യാനെറ്റിന്റെ കൈവശം അവകാശമില്ലാഞ്ഞിട്ടു കൂടി ഞങ്ങള്‍ക്ക് റൈറ്റ് കിട്ടിയ ഓഡിയോയും ഡബ്ബ് ചെയ്ത സിനിമയും മറ്റും യുട്യൂബില്‍ ഉപയോഗിച്ചാല്‍ അതിന് അവകാശം പറഞ്ഞ് സ്ട്രൈക്ക് അടിക്കുകയാണ് ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും ചെയ്യുന്നത്' റഷീദ് പറയുന്നു.
ഇത്തരത്തില്‍ തങ്ങളുടെ കൈവശം പകര്‍പ്പവകാശം ഉള്ള ഓഡിയോകള്‍ ഉപയോഗിക്കുന്നതിന് ഏഷ്യാനെറ്റിനെയും മറ്റു ചാനലുകളേയുമെല്ലാം അനുവദിക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ ഇല്ലാത്ത അവകാശത്തിന്റെ പേരില്‍ ഉപദ്രവിക്കുകയാണ് ഏഷ്യാനെറ്റും ഹോട്ട്സ്റ്റാറുമെന്നും അതിനാലാണ് ഇപ്പോള്‍ കേസുമായി മുന്നോട്ടു പോകുന്നതെന്നും റഷീദ് പറഞ്ഞു.

നിലവില്‍ തര്‍ക്കത്തില്‍ നിരവധി സിനിമകള്‍
ഒരു മലയാളം സിനിമയ്ക്ക് പകര്‍പ്പവകാശം ലഭിച്ചുവെന്ന് ഏഷ്യാനെറ്റ് അവകാശപ്പെടുമ്പോഴും അതില്‍ അന്യ ഭാഷകളിലേക്ക് ഡബ്ബ് ചെയ്തതിന്റെ പകര്‍പ്പവകാശം പലപ്പോഴും വാങ്ങാറില്ല. ഇത്തരത്തില്‍ മറ്റു ഭാഷകളിലെ ചിത്രങ്ങള്‍ക്ക് പല വീഡിയോ കമ്പനികളും റൈറ്റ് വാങ്ങാറുണ്ട്. ഇങ്ങനെ അവകാശം കിട്ടിയ ചിത്രങ്ങള്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ഉപയോഗിച്ചാല്‍ അത് അനാവശ്യമായി ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറുമെല്ലാം സ്ട്രൈക്ക് ചെയ്ത് തങ്ങളുടെ വരുമാനം മുടക്കുന്നുവെന്നാണ് വീഡിയോ കമ്പനികളുടെ ആക്ഷേപം.

ഇത്തരമൊരു സാഹചര്യത്തിലാണ് തങ്ങള്‍ക്ക് പകര്‍പ്പവകാശമുള്ള വീഡിയോകളും സിനിമകളും ഗാനങ്ങളുമെല്ലാം ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും ഉപയോഗിക്കുന്നതിന് വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട്ും മേലില്‍ അവ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പരാതി നല്‍കിയിട്ടുള്ളത്.

വക്കീല്‍ നോട്ടീസിന് പിന്നാലെ വരും ദിവസംതന്നെ കേസ് നല്‍കാനാണ് സ്പീഡ് ഓഡിയോ ഉടമകയുടെ തീരുമാനം. അതേസമയം, കൊച്ചി ഇടപ്പള്ളിയിലെ അനുശ്രീ ഓഡിയോസ് ആന്‍ഡ് വീഡിയോസ് ഉടമ എംഎം മുകേഷ് നല്‍കിയ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു. ഈ മാസം 16ന് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വ്യക്തമാക്കിയ എറണാകുളം സെക്കന്റ് അഡീഷണല്‍ ജില്ലാ കോടതി തമിഴ് ചിത്രം 'തെന്നിന്ത്യന്‍' യു ട്യൂബിലൂടെയോ മറ്റ് ഡിജിറ്റല്‍ മാധ്യമം വഴിയോ ഇന്റര്‍നെറ്റ്, മൊബൈല്‍ പ്ളാറ്റ്ഫോമിലോ പ്രദര്‍ശിപ്പിക്കരുതെന്ന് ഏഷ്യാനെറ്റിന്റേയും ഹോട്ട് സ്റ്റാറിന്റേയും ഉടമകളായ സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ടിരിക്കുകയാണ്.
മുല്ലയുടെ തമിഴ് ചിത്രമായ മല്ലീശ്വരന്‍, റണ്‍ ബേബി റണ്‍ തുടങ്ങി നിരവധി ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ തങ്ങള്‍ക്ക് കോപ്പി റൈറ്റുള്ള ചിത്രങ്ങളും വീഡിയോകളും ഗാനങ്ങളും സ്റ്റാര്‍ ഗ്രൂപ്പ് ഉപയോഗിക്കുന്നതിനെതിരെ വരും ദിനങ്ങളില്‍ കൂടുതല്‍ പരാതികള്‍ കോടതികളില്‍ എത്തുമെന്നാണ് അറിയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category